Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Chennai

വിജയ്‍യുടെ ഡീപ്ഫേക്ക് വീഡിയോകൾ പ്രചരിപ്പിച്ച 28കാരൻ അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീഡിയോകൾ നിർമ്മിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കേസിൽ 28കാരൻ അറസ്റ്റിൽ. രാജസ്ഥാനിലെ അൽവാർ സ്വദേശിയായ ശ്യാബു ഖാനെയാണ് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് പൊലീസിന്റെ ക്രൈം ബ്രാഞ്ച് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിബി-സിഐഡി) രാജസ്ഥാനിലും മധ്യപ്രദേശിലും നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്ന് മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു. ചെന്നൈയിൽ എത്തിച്ച പ്രതിയെ പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പാകിസ്ഥാൻ […]
Read more

തമിഴ്നാട് ഉപതിരഞ്ഞെടുപ്പ്; ഒറ്റക്ക് മത്സരിക്കാൻ ഇടതുപാർട്ടികൾ; ടിവികെയ്ക്ക് വെല്ലുവിളി

ചെന്നൈ: തമിഴ്നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ച് മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് (ടിവികെ) അപ്രതീക്ഷിത വെല്ലുവിളിയാണ് ഉയർന്നിരിക്കുന്നത്. പ്രധാന മുന്നണികളിൽ ചേരാതെയാണ് സിപിഎമ്മും സിപിഐയും മത്സരിക്കുന്നത്. സിപിഎം മധുരാന്തകം മണ്ഡലത്തിലും സിപിഐ ധാരാപുരം മണ്ഡലത്തിലും സ്ഥാനാർത്ഥികളെ നിർത്തും. ഈ രണ്ട് മണ്ഡലങ്ങളിലും നേരത്തെ മത്സരിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. സ്ഥാനാർത്ഥികളെ ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. അണ്ണാഡിഎംകെ എംഎൽഎമാർ വിജയിച്ച് ഇരുപതാം ദിവസം രാജിവച്ചത് തെറ്റായ നടപടിയാണെന്നും ആരോഗ്യകരമല്ലാത്ത പ്രവണതയാണെന്നും ഇടതുപാർട്ടികൾ […]
Read more

ഒഴിഞ്ഞ മദ്യക്കുപ്പികൾ തിരിച്ചെടുക്കാൻ റിവേഴ്‌സ് വെൻഡിങ് മെഷീൻ; 4,000 ടാസ്മാക് ഷോപ്പുകളിൽ സ്ഥാപിക്കും

ചെന്നൈ: ഒഴിഞ്ഞ മദ്യക്കുപ്പികൾ തിരിച്ചെടുക്കുന്നതിനായി ടാസ്മാക് മദ്യവിൽപ്പനശാലകളോടുചേർന്ന് റിവേഴ്‌സ് വെൻഡിങ് മെഷീനുകൾ സ്ഥാപിക്കുമെന്ന് തമിഴ്‌നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. പദ്ധതി നടപ്പാക്കാൻ കോടതി മൂന്ന് മാസത്തെ സമയം അനുവദിച്ചു. ഒഴിഞ്ഞ മദ്യക്കുപ്പികൾക്ക് പത്ത് രൂപ നൽകി തിരിച്ചെടുക്കുന്ന പദ്ധതി തമിഴ്‌നാട് സർക്കാർ നേരത്തെ ആരംഭിച്ചിരുന്നു. മദ്യം വാങ്ങുമ്പോൾ കുപ്പിക്ക് പത്ത് രൂപ അധികമായി ഈടാക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ജീവനക്കാരുടെ കുറവും സ്ഥലപരിമിതിയും കാരണം പദ്ധതി ഫലപ്രദമായി നടപ്പാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് യന്ത്രസംവിധാനം ഏർപ്പെടുത്തുന്നത്. കുപ്പികൾ തിരിച്ചെടുക്കുന്നതിനുള്ള […]
Read more

തായ്മാമൻ തങ്ക മോതിരം പദ്ധതി; ഉദ്ഘാടനം മാറ്റിവെച്ചു

ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ സർക്കാർ നടപ്പാക്കാനിരിക്കുന്ന ‘തായ്മാമൻ തങ്ക മോതിരം’ പദ്ധതിയുടെ ഉദ്ഘാടനം മാറ്റിവെച്ചു. സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന അർഹരായ കുട്ടികൾക്ക് ഒരു ഗ്രാം സ്വർണമോതിരം നൽകുന്നതാണ് പദ്ധതി. സെപ്റ്റംബർ 15ന് നിശ്ചയിച്ചിരുന്ന ഉദ്ഘാടനമാണ് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ വിദേശ സന്ദർശനത്തെ തുടർന്ന് മാറ്റിവെച്ചത്. പുതിയ തീയതി സർക്കാർ ഔദ്യോഗികമായി അറിയിക്കുമെന്ന് ആരോഗ്യമന്ത്രി കെ.ജി. അരുൺരാജ് അറിയിച്ചു. സ്വർണത്തിന്റെ ഗുണമേന്മ സർക്കാർ ഉറപ്പാക്കുമെന്നും 916 ഹാൾമാർക്ക് ഉള്ള സ്വർണം മാത്രമേ പദ്ധതിക്കായി ഉപയോഗിക്കൂവെന്നും മന്ത്രി വ്യക്തമാക്കി. […]
Read more

സ്റ്റാലിനെതിരായ വിജയുടെ ബോഡിഷെയ്മിംഗ് പരാമർശത്തിനെതിരെ സിപിഎം

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും മുഖ്യമന്ത്രിയുമായ ജോസഫ് വിജയ് നടത്തിയ പരാമർശത്തിനെതിരെ സിപിഎം രംഗത്ത്. നിയമസഭയിലെ പ്രസംഗത്തിനിടെ മിസ (MISA) നിയമത്തെക്കുറിച്ച് സംസാരിക്കുമ്പോൾ വിജയ് സ്റ്റാലിനെ അവഹേളിച്ചെന്നാണ് ആരോപണം. സ്റ്റാലിനെതിരെ ബോഡി ഷെയിമിംഗ് നടത്തിയെന്നും വിമർശനമുണ്ട്. വിജയ്‌യുടെ പരാമർശങ്ങളെ അപലപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം രംഗത്തെത്തി. അടിയന്തരാവസ്ഥക്കാലത്ത് സ്റ്റാലിൻ വലിയ ക്രൂരപീഡനങ്ങൾ നേരിട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന മുതിർന്ന രാഷ്ട്രീയ നേതാവിനെ ഇത്തരത്തിൽ […]
Read more

ഡിഎംകെയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി ജോസഫ് വിജയ്

ചെന്നൈ: ഡിഎംകെയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. ഡിഎംകെ ഭരണകാലത്ത് പാർട്ടി ഫണ്ടിന്റെ പേരിൽ അനധികൃത പണപ്പിരിവ് നടന്നതായി വിജയ് നിയമസഭയിൽ ആരോപിച്ചു. മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ, മുൻ മന്ത്രി സെന്തിൽ ബാലാജി എന്നിവർക്കെതിരെയും അദ്ദേഹം ആരോപണം ഉന്നയിച്ചു. ഇക്കാര്യം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പരാമർശിച്ചിട്ടുണ്ടെന്നും വിജയ് പറഞ്ഞു. മുൻ മുഖ്യമന്ത്രി കരുണാനിധി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായി സർക്കാരിയ കമ്മീഷൻ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ടെന്നും വിജയ് ചൂണ്ടിക്കാട്ടി. താൻ […]
Read more

തമിഴ്നാട് നിയമസഭയിൽ വാക്പോര്; DMKയെ കടന്നാക്രമിച്ച് വിജയ്

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയും പ്രതിപക്ഷമായ ഡി.എം.കെയും തമ്മിൽ രൂക്ഷമായ വാക്പോരും ബഹളവും. ഡി.എം.കെ നേതാക്കൾക്കെതിരായ അഴിമതി ആരോപണങ്ങളും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കേസുമായി ബന്ധപ്പെട്ട വിവരങ്ങളും മുഖ്യമന്ത്രി സഭയിൽ ഉന്നയിച്ചതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ ഭരണകാലത്തെ അഴിമതി ആരോപണങ്ങൾക്കൊപ്പം മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനുമെതിരായ വിമർശനങ്ങളും വിജയ് സഭയിൽ ഉന്നയിച്ചു. ഇതോടെ ഉദയനിധി സ്റ്റാലിൻ ഉൾപ്പെടെയുള്ള ഡി.എം.കെ അംഗങ്ങൾ എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചു. മുൻ […]
Read more

ടിവികെ നേതാവിന്റെ കൊലപാതകം; വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഉദയനിധി

ചെന്നൈ: അഡയാറിൽ ടിവികെ പ്രാദേശിക നേതാവ് കണ്ണനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നതിന്റെ തെളിവാണ് കൊലപാതകമെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം ജീവൻ സംരക്ഷിക്കാനായി ടി.വി.കെയിൽ ചേർന്ന ഗുണ്ടാനേതാവിന് പോലും സുരക്ഷയില്ലാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്ന് ഉദയനിധി വിമർശിച്ചു. ഡിഎംകെക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് അവസാനിപ്പിച്ച് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ടിവികെ സർക്കാർ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് വിജയ് നാളെ നിയമസഭയിൽ […]
Read more

മസിനഗുഡി–ഊട്ടി യാത്രയ്ക്ക് ഇളവ്; കല്ലട്ടി ചുരത്തിൽ 200 വാഹനങ്ങൾക്ക് അനുമതി

ചെന്നൈ: മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള പ്രവേശനം നിയന്ത്രിച്ച നടപടിയിൽ ഇളവ് അനുവദിച്ച് മദ്രാസ് ഹൈക്കോടതി. കല്ലട്ടി ചുരം വഴി പ്രതിദിനം 200 വാഹനങ്ങൾക്ക് ഊട്ടിയിലേക്ക് യാത്ര ചെയ്യാൻ കോടതി അനുമതി നൽകി. രാവിലെ 10 മുതൽ വൈകിട്ട് നാല് വരെയായിരിക്കും വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കുക. നേരത്തെ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കല്ലട്ടി ചുരം പാത അടച്ചിരുന്നു. എന്നാൽ നീലഗിരി ജില്ലാ കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ റോഡ് താത്കാലികമായി തുറന്നിരുന്നു. പിന്നീട് പാത വീണ്ടും അടച്ചതിനെ തുടർന്നാണ് നിയന്ത്രണങ്ങളിൽ […]
Read more

ചെന്നൈയിൽ TVK നേതാവിനെ വെട്ടിക്കൊന്നു; പ്രതികാര കൊലയെന്ന് പൊലീസ്

ചെന്നൈ: ചെന്നൈക്കടുത്ത് അഡയാറിൽ തമിഴക വെട്രി കഴകം (ടിവികെ) പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു. തമിഴ്നാട് പൊലീസിന്റെ ബി കാറ്റഗറി ക്രിമിനൽ പട്ടികയിൽ ഉൾപ്പെട്ടിരുന്ന കണ്ണൻ ആണ് കൊല്ലപ്പെട്ടത്. അടുത്തിടെയാണ് കണ്ണൻ എഐഎഡിഎംകെ വിട്ട് ടിവികെയിൽ സജീവമായത്. 2009ൽ ശിവ എന്നയാളെ കൊലപ്പെടുത്തിയ കേസിൽ കണ്ണന് പങ്കുണ്ടായിരുന്നുവെന്നും ഇതിന്റെ പ്രതികാരമായാണ് കൊലപാതകം നടന്നതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 2009ൽ കൊല്ലപ്പെട്ട ശിവയുടെ മരുമകന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ രാത്രി കണ്ണനെ വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് പിന്നാലെ പ്രതികൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix