തമിഴ്നാടിന് പുതിയ നിയമസഭാ-സെക്രട്ടേറിയറ്റ് സമുച്ചയം; 1,200 കോടി രൂപ ചെലവ്
ചെന്നൈ: തമിഴ്നാടിന് പുതിയ നിയമസഭാ-സെക്രട്ടേറിയറ്റ് സമുച്ചയം നിർമിക്കുമെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ് പ്രഖ്യാപിച്ചു. 20 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ 1,200 കോടി രൂപ ചെലവഴിച്ചായിരിക്കും പുതിയ സമുച്ചയം നിർമിക്കുക. വ്യാഴാഴ്ച നിയമസഭയിൽ ചട്ടം 110 പ്രകാരം നടത്തിയ പ്രസ്താവനയിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. എല്ലാ സർക്കാർ വകുപ്പുകളെയും ഒരേ കുടക്കീഴിൽ കൊണ്ടുവരുന്ന തരത്തിൽ അത്യാധുനിക സൗകര്യങ്ങളോടെയായിരിക്കും സമുച്ചയം ഒരുക്കുകയെന്ന് വിജയ് പറഞ്ഞു. ഭരണനിർവഹണവും വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനവും കൂടുതൽ കാര്യക്ഷമമാക്കുന്ന രീതിയിലായിരിക്കും കെട്ടിടങ്ങളുടെ രൂപകൽപ്പന. […]
Read more