Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വിമാന ഇന്ധന നികുതി കുറച്ചു; തമിഴ്‌നാട് സർക്കാരിനെ പ്രശംസിച്ച് കേന്ദ്രം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: വിമാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യൂവലിന്റെ (എടിഎഫ്) നികുതി കുറച്ച തമിഴ്‌നാട് സർക്കാരിന്റെ തീരുമാനത്തെ പ്രശംസിച്ച് കേന്ദ്ര സർക്കാർ. ക്രൂഡ് ഓയിൽ വില ഉയരുന്ന സാഹചര്യത്തിൽ വിമാനക്കമ്പനികൾക്ക് ആശ്വാസം നൽകുന്നതാണ് ഈ നടപടിയെന്ന് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പറഞ്ഞു.

ചെന്നൈ വിമാനത്താവളത്തിൽ എടിഎഫിന്റെ മൂല്യവർധിത നികുതി (വാറ്റ്) 29 ശതമാനത്തിൽനിന്ന് 16 ശതമാനമായാണ് കുറച്ചത്. തമിഴ്‌നാട്ടിലെ മറ്റ് വിമാനത്താവളങ്ങളിൽ നികുതി ഒരു ശതമാനമായും കുറച്ചിട്ടുണ്ട്.

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ നടപടിയെ പ്രശംസിച്ച് റാം മോഹൻ നായിഡു സമൂഹമാധ്യമമായ എക്സിൽ കുറിപ്പ് പങ്കുവച്ചു. വിമാനയാത്ര കൂടുതൽ ജനകീയമാക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ഇത്തരം സഹകരണം നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ചരക്ക് സേവന നികുതിയുടെ (ജിഎസ്ടി) പരിധിക്ക് പുറത്താണ് എടിഎഫ്. അതിനാൽ വിമാന ഇന്ധനത്തിന്റെ നികുതി സ്വന്തം നിലയിൽ നിശ്ചയിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ട്. നികുതി കുറയ്ക്കുന്നതിലൂടെ വിമാനക്കമ്പനികളുടെ ഇന്ധനച്ചെലവ് കുറയ്ക്കാനും വിമാനയാത്രാ മേഖലയ്ക്ക് ആശ്വാസം നൽകാനും കഴിയുമെന്നാണ് വിലയിരുത്തൽ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix