Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചാലക്കുടിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; രണ്ടുപേർ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ചാലക്കുടി കൊരട്ടി ദേശീയപാതയിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിൽ മൂന്ന് കോടിയോളം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവത്തിൽ ലോറി ഡ്രൈവറടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തു.

കണ്ണൂർ ഇരിട്ടി കീഴ്പ്പിള്ളി സ്വദേശി പാനാട്ടിൽ വീട്ടിൽ ടെൽസൺ ബാബു (36), ഇരിട്ടി ആറളം സ്വദേശി കയ്യാലക്കകത്ത് വീട്ടിൽ സൈബ് (33) എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരുവിൽനിന്ന് പെരുമ്പാവൂരിലേക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

സവാള കയറ്റിയ ലോറിയിൽ ചാക്കുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പുകയില ഉൽപ്പന്നങ്ങൾ. 502 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 3,76,500 പായ്ക്കറ്റുകളാണ് പിടിച്ചെടുത്തത്. ഏകദേശം 11 ടൺ പുകയില ഉൽപ്പന്നങ്ങൾ കടത്താൻ ഉപയോഗിച്ച അശോക് ലെയ്‌ലാൻഡ് ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തു.

പത്ത് രൂപയ്ക്ക് വാങ്ങുന്ന ഒരു പായ്ക്കറ്റ് പുകയില ഉൽപ്പന്നം കേരളത്തിൽ നൂറിലധികം രൂപയ്ക്കാണ് വിൽക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കൊരട്ടി പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വൻ പുകയില ശേഖരം കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix