Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: IllegalTobacco

ചാലക്കുടിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; രണ്ടുപേർ അറസ്റ്റിൽ

തൃശ്ശൂർ: ചാലക്കുടി കൊരട്ടി ദേശീയപാതയിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിൽ മൂന്ന് കോടിയോളം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവത്തിൽ ലോറി ഡ്രൈവറടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തു. കണ്ണൂർ ഇരിട്ടി കീഴ്പ്പിള്ളി സ്വദേശി പാനാട്ടിൽ വീട്ടിൽ ടെൽസൺ ബാബു (36), ഇരിട്ടി ആറളം സ്വദേശി കയ്യാലക്കകത്ത് വീട്ടിൽ സൈബ് (33) എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരുവിൽനിന്ന് പെരുമ്പാവൂരിലേക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സവാള കയറ്റിയ ലോറിയിൽ ചാക്കുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പുകയില […]
Read more

പെരുമ്പാവൂരിൽ 26.5 ലക്ഷം രൂപയുടെ ഹാൻസ് ശേഖരം പിടികൂടി

പെരുമ്പാവൂർ: പെരുമ്പാവൂരിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 26.5 ലക്ഷം രൂപ വിലമതിക്കുന്ന ഹാൻസ് ശേഖരം പിടികൂടി. കോട്ടയത്ത് 1.30 കോടി രൂപയുടെ വ്യാജ പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് പെരുമ്പാവൂരിലെ പരിശോധന. പെരുമ്പാവൂർ ലോറി സ്റ്റാൻഡിന് സമീപം പൂട്ടിക്കിടന്ന രണ്ട് വൻകിട ഗോഡൗണുകളിലാണ് എക്സൈസ് പരിശോധന നടത്തിയത്. കാലിത്തീറ്റയെന്ന വ്യാജേന ഹാൻസ് ചാക്കുകളിലാക്കി രാത്രികാലങ്ങളിൽ ലോറികളിലും മറ്റ് വാഹനങ്ങളിലുമായി എത്തിച്ച് ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്നതായാണ് കണ്ടെത്തൽ. ഗോഡൗൺ ഉടമയുടെ സാന്നിധ്യത്തിൽ വാടകയ്ക്ക് നൽകിയിരുന്ന കെട്ടിടത്തിന്റെ താഴ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix