Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Breaking News

ഡൽഹിയിൽ കോളേജ് വിദ്യാർഥികളുടെ പിജി കെട്ടിടം തകർന്നു വീണു

ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ സത്യനികേതന് സമീപം കെട്ടിടം തകർന്നുവീണ് വൻ അപകടം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. വിവരമറിഞ്ഞ ഉടൻ ഡൽഹി ഫയർ സർവീസും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇതുവരെ അഞ്ച് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ പേർക്കായി തിരച്ചിൽ തുടരുകയാണ്. ഡൽഹി സർവകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപമുള്ള സത്യനികേതനിലെ വിദ്യാർഥികൾ താമസിക്കുന്ന പേയിംഗ് ഗസ്റ്റ് (പി.ജി) കെട്ടിടമാണ് തകർന്നുവീണത്. ഞായറാഴ്ചയായതിനാൽ നിരവധി വിദ്യാർഥികൾ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നതായാണ് വിവരം. […]
Read more

SFIയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം: ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ച് പൊലീസ്

തിരുവനന്തപുരം: കേരള സര്‍വകലാശായില്‍ സംഘടിപ്പിച്ച ദേശീയ കായിക ദിന പരിപാടിയില്‍ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതില്‍ പ്രതിഷേധിച്ച വനിതാ നേതാക്കളെ അടക്കം പൊലീസ് ക്രൂരമായി അക്രമിച്ചതിൽ പ്രതിഷേധിച്ച് എസ്എഫ്‌ഐ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ചു. സെക്രട്ടറിയേറ്റിന് മുന്നില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് അടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. പ്രവർത്തകർ ഇപ്പോഴും പിന്മാറാതെ പ്രതിഷേധമുഖത്ത് തന്നെയാണ്. കാര്യങ്ങൾ […]
Read more

പട്ടയം ശരിയാക്കി നൽകാൻ 5 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടു; സനീഷ് കുമാർ MLAക്കെതിരെ കേസെടുക്കാൻ ഉത്തരവ്

തൃശ്ശൂർ: ചാലക്കുടി എംഎൽഎ സനീഷ് കുമാറിനെതിരെ കേസെടുക്കാൻ വിജിലൻസ് കോടതിയുടെ ഉത്തരവ്. മുൻപ് ജില്ലാ പഞ്ചായത്ത് അംഗമായിരിക്കെ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിലാണ് കോടതി നടപടി. പട്ടയം ശരിയാക്കി നൽകാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം. താണിക്കുടം സ്വദേശി ദേവേന്ദ്രന്റെ പരാതിയിലാണ് കോടതി നടപടി. കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്തിനെതിരെയും ആറ് ഉദ്യോഗസ്ഥർക്കെതിരെയും കേസെടുക്കണമെന്ന് കോടതി ഉത്തരവിൽ പറയുന്നു. സനീഷ് കുമാർ ജില്ലാ പഞ്ചായത്ത് അംഗമായിരിക്കെയാണ് പരാതിക്ക് ആസ്പദമായ സംഭവം. 2010ൽ ദേവേന്ദ്രൻ തന്റെ അമ്മയുടെ […]
Read more

പുന്നമടയിലെ ജലരാജാവായി അരോമ; ഫോട്ടോ ഫിനിഷ്

ആലപ്പുഴ: 72ാമത് നെഹ്‌റു ട്രോഫി വള്ളം കളിയില്‍ വാശിയേറിയ പോരാട്ടത്തില്‍ കപ്പടിച്ച് അരോമ ചുണ്ടന്‍. പുന്നമടക്കായലിലെ വാശിയേറിയ മത്സരത്തില്‍ ഫോട്ടോ ഫിനിഷിലാണ് കൊല്ലം അരോമ ജേതാക്കളായത്. അരോമയുടെ ആദ്യകിരീട നേട്ടമാണ്. മേല്‍പ്പാടം, നടുഭാഗം, വീയപുരം, അരോമ എന്നീ ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനല്‍ ലൈനപ്പില്‍ എത്തിയത്. ആദ്യ ഹീറ്റ്‌സില്‍ വീയപുരം ഒന്നാമതെത്തി. 4.20 മിനിറ്റാണ് എടുത്ത സമയം. രണ്ടാം ഹീറ്റ്‌സില്‍ ചമ്പക്കുളം ചുണ്ടന്‍ ഒന്നാമതെത്തി. രണ്ടാം ഹീറ്റ്‌സില്‍ 5 മിനിറ്റില്‍ ഏറെ സമയം എടുത്താണ് നാലു വള്ളങ്ങളും ഫിനിഷ് […]
Read more

ജന്തർ മന്തർ പ്രതിഷേധം; പരിക്കേറ്റ വിദ്യാർഥിയുമായി രാഹുൽ ഗാന്ധി പൊലീസ് സ്റ്റേഷനിൽ

ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് നടപടിയിൽ പരിക്കേറ്റ വിദ്യാർഥിയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പൊലീസ് സ്റ്റേഷനിലെത്തി. പെല്ലറ്റ് ഗൺ പ്രയോഗത്തിൽ പരിക്കേറ്റ സഞ്ജീവിനൊപ്പമാണ് രാഹുൽ ഗാന്ധി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തിയത്. പൊലീസ് നടപടിക്കെതിരെ പരാതി നൽകുകയായിരുന്നു ലക്ഷ്യം. എന്നാൽ പരാതി സ്വീകരിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായില്ലെന്നാണ് ആരോപണം. തുടർന്ന് രാഹുൽ ഗാന്ധി പൊലീസ് സ്റ്റേഷന് മുന്നിൽ ധർണ ആരംഭിച്ചു. നേരത്തെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലും പരാതി നൽകാൻ […]
Read more

പുതിയ ഡാമിന്റെ ചെലവ് വഹിക്കാം, എവിടെ നിർമ്മിക്കണമെന്ന് തമിഴ്നാടിന് തീരുമാനിക്കാമെന്ന് മുഖ്യമന്ത്രി

ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ചെന്നൈയിൽ നടന്ന ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ശക്തമായി ഉന്നയിച്ചത്. പുതിയ ഡാം നിർമിക്കുന്നതിനുള്ള മുഴുവൻ ചിലവും കേരളം വഹിക്കാമെന്ന് മുഖ്യമന്ത്രി യോഗത്തിൽ വാഗ്ദാനം ചെയ്തു. പുതിയ ഡാം എവിടെ നിർമിക്കണമെന്ന് തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം തമിഴ്നാടിന് വിട്ടുനൽകാം. ഇതിനൊപ്പം പുതിയ ഡാമിൽ നിന്നുള്ള വെള്ളം പൂർണ്ണമായും തമിഴ്നാടിന് തന്നെ നൽകാമെന്നും കേരളം ഉറപ്പുനൽകി. തമിഴ്നാടിന് വെള്ളം, കേരളത്തിന് […]
Read more

സിഎംആർഎൽ– എക്സാലോജിക് കേസ്; കോഴിക്കോട് അടക്കം 8 ഇടങ്ങളിൽ ഇഡി പരിശോധന

കോഴിക്കോട്: സിഎംആർഎൽ– എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ കോഴിക്കോട് അടക്കം എട്ട് ഇടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തി. സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. പി. നിഖിലിന്റെ കരുവൻതുരുത്തിയിലെ വീടും അശോകപുരത്തെ ഫ്‌ളാറ്റും ഇഡി പരിശോധിക്കുന്നുണ്ട്. വീണ ടി.യുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത ഡയറിയിലെ പേരുകൾ കേന്ദ്രീകരിച്ചാണ് പരിശോധനയെന്നാണ് വിവരം. വീണ പങ്കാളിയായ ലേക്കർ ഇന്ത്യ കോർപ്പറേഷന്റെ ഓഫീസിലും ഇഡി പരിശോധന നടത്തുന്നുണ്ട്. നേരത്തെ സ്ഥാപനത്തിന്റെ അക്കൗണ്ടിലെ 16.5 ലക്ഷം രൂപ […]
Read more

ബിജെപി നേതൃത്വത്തിൽ വൻ അഴിച്ചുപണി; കെ സുരേന്ദ്രനും അനിൽ ആന്റണിയും ദേശിയ സെക്രട്ടറിമാർ

ന്യൂഡൽഹി: ബിജെപി ദേശീയ നേതൃത്വത്തിൽ വൻ അഴിച്ചുപണി. കേരളത്തിൽ നിന്നുള്ള കെ. സുരേന്ദ്രനും അനിൽ ആന്റണിയും ദേശീയ സെക്രട്ടറിമാരായി. സ്മൃതി ഇറാനി, ബിപ്ലബ് കുമാർ, സുനിൽ ബൻസാൽ ഉൾപ്പെടെ എട്ട് ദേശീയ ജനറൽ സെക്രട്ടറിമാരാണ് പട്ടികയിലുള്ളത്. ദേശീയ ഉപാധ്യക്ഷനായിരുന്ന എ.പി. അബ്ദുള്ളക്കുട്ടി ഇത്തവണ ഭാരവാഹിപ്പട്ടികയിൽനിന്ന് പുറത്തായി. ദേശീയ അധ്യക്ഷൻ നിതിൻ നബീന്റെ കീഴിൽ പുതിയ മുഖങ്ങളെ അണിനിരത്തി പാർട്ടി പുനഃസംഘടിപ്പിക്കുമെന്ന് നേരത്തേ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതേത്തുടർന്നാണ് ഇപ്പോൾ ഭാരവാഹിപ്പട്ടിക പുറത്തുവന്നത്. വസുന്ധര രാജെ ഉൾപ്പെടെ 13 വൈസ് […]
Read more

അരുണാചലിൽ മിന്നൽപ്രളയവും ഉരുൾപൊട്ടലും; 4 മരണം

ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിൽ കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടം. മിന്നൽപ്രളയത്തിൽ നാല് പ്രദേശവാസികൾ മരിക്കുകയും അഞ്ച് സൈനികരെ കാണാതാവുകയും ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ദുരന്തമുണ്ടായത്. ദിബാങ് താഴ്‌വരയിലെ 5-ാം ഗ്രനേഡിയേഴ്‌സിന്റെ പസു പാനി ആർമി ക്യാമ്പിലെ രണ്ട് താത്കാലിക വിശ്രമകേന്ദ്രങ്ങൾ പ്രളയജലത്തിൽ ഒഴുകിപ്പോയി. പ്രളയത്തിൽ ഏഴ് സൈനികർ ഒഴുക്കിൽപ്പെട്ടെങ്കിലും രണ്ട് പേരെ ഉടൻ രക്ഷപ്പെടുത്തി. കാണാതായ അഞ്ച് സൈനികർക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഐടിബിപി, എസ്‌ഡിആർഎഫ്, പൊലീസ് സംഘങ്ങൾ സംയുക്തമായാണ് രക്ഷാപ്രവർത്തനം […]
Read more

സ്വാതന്ത്ര്യദിനം ആഘോഷിച്ച് സംസ്ഥാനം; ദേശീയപതാക ഉയര്‍ത്തി മുഖ്യമന്ത്രി, വന്ദേമാതരം ആലപിച്ചില്ല

തിരുവനന്തപുരം: രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് സംസ്ഥാനം. മുഖ്യമന്ത്രി വി ഡി സതീശൻ തലസ്ഥാനത്ത് സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തി. ദേശീയഗാനത്തിന്റെ അകമ്പടിയോടെയാണ് പതാക ഉയർത്തിയത്. എന്നാൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ വന്ദേമാതരം ആലപിച്ചില്ല എന്നത് ശ്രദ്ധേയമായി. തുടർന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററിൽ നിന്നുള്ള പുഷ്പവൃഷ്ടിയും നടന്നു. വിവിധ സേനാവിഭാഗങ്ങൾ, എൻസിസി, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെ പരേഡിന്റെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിച്ചു. ഒരു ദുരന്തമുഖത്തെ അതിജീവിച്ചവരാണ് കടന്നുവരുന്നതെന്നും സർക്കാർ അവരെ ചേർത്ത് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix