Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Breaking News

അലയൊലികൾ കേരളത്തിലും ശക്തം;നഗരത്തിൻ്റെ പല ഇടങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു

കൊച്ചി: ഇന്ത്യ എന്ന ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് സുതാര്യമായ വിദ്യാഭ്യാസത്തിന് വേണ്ടി രാജ്യത്തെ യുവാക്കൾ ഭരണകൂടത്തിനെതിരെ നടത്തുന്ന പ്രക്ഷോപങ്ങളുടെ വിവരങ്ങളും ദൃശ്യങ്ങളും കാട്ടുതീപോലെ പടരുകയാണ്. രാജ്യത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നും യുവാക്കൾ സമരമുഖത്തേയ്ക്ക് ഒഴുകി എത്തുന്നു. രാജ്യവ്യാപകമായി സിജെപിയുടെ സമരത്തിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമ്മേളനങ്ങളും , പ്രതിഷേധങ്ങളും സോഷ്യൽ മീഡിയ ക്യാമ്പയിനിങ്ങും നടക്കുന്നു . പ്രതിഷേധത്തിന്റെ അലയൊലികൾ കേരളത്തിലും നേരത്തെ വന്നിരുന്നു. വിസ്മയ മോഹൻലാൽ, ടോവിനോ,പാർവതി , ആസിഫലി തുടങ്ങിയചലച്ചിത്ര താരങ്ങളും റഹീം എംപി , […]
Read more

കറുപ്പണിഞ്ഞ് പ്രതിപക്ഷ എംപിമാർ, പാർലമെന്റിനകത്തും പുറത്തും പ്രതിഷേധം കത്തുന്നു- VIDEO

ന്യൂഡൽഹി: പ്രതിഷേധ സൂചകമായി പാർലമെന്റിൽ കറുപ്പ് വസ്ത്രം ധരിച്ചെത്തി പ്രതിപക്ഷ എംപിമാർ. പ്രതിപക്ഷനേതാവിനും എംപിമാർക്കുമെതിരെ കഴിഞ്ഞ ദിവസം നടന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഈ നീക്കം. കോൺഗ്രസിനൊപ്പം സമാജ്‌വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, ആർജെഡി എന്നീ പാർട്ടികളിലെ എംപിമാരും പ്രതിഷേധത്തിൽ അണിചേർന്നു. രാജ്യത്ത് ജനാധിപത്യം ഇല്ലാതായെന്നും പ്രതിഷേധക്കാരെ അടിച്ചമർത്തുകയാണ് സർക്കാർ ചെയ്യുന്നതെന്നും പ്രിയങ്ക ഗാന്ധി പാർലമെന്റിനു മുന്നിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. വിദ്യാർഥികളേയും മാധ്യമപ്രവർത്തകരെയും പോലീസ് തല്ലിച്ചതച്ചു എന്നും പാർലമെന്റിന് അകത്തും പുറത്തും ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും പ്രിയങ്ക […]
Read more

സിജെപിയെ പിന്തുണച്ച് മലയാളി താരങ്ങൾ

ഡൽഹിയിൽ കോക്രോച്ച് ജനത പാർട്ടി നടത്തുന്ന പ്രക്ഷേപത്തിനെ പിന്തുണച്ചുകൊണ്ട് നടൻ മോഹൻലാലിൻ്റെ മകൾ വിസ്മയ മോഹൻലാലിൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറി. “സ്വന്തം ശബ്ദം ഉയർത്തുന്ന പൗരന്മാർക്ക് സംവാദത്തിന് പകരം അതിരുകടന്ന ബലപ്രയോഗമാണ് മറുപടിയാകുന്നതെങ്കിൽ, നാം എല്ലാവരും ഒന്ന് നിർത്തി ചിന്തിക്കണം — നാം എങ്ങനെയുള്ള ജനാധിപത്യമായാണ് മാറിക്കൊണ്ടിരിക്കുന്നത്?”…ഇങ്ങനെ തുടങ്ങുന്നതാണ് ഇസ്റ്റാഗ്രാം പോസ്റ്റ്. സമരത്തെ പിന്തുണച്ച് മലയാളത്തിൻ്റെ മുൻനിര താരങ്ങൾ എല്ലാം എത്തിയിട്ടുണ്ട്.നടൻ ടോവിനോയും യുവാക്കളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്. നടി പാർവതി തിരുവോത്ത് […]
Read more

രാഹുലിനേയും പ്രിയങ്കയേയും കെസി വേണു​ഗോപാലിനേയും വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് പൊലീസ്

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിയിലേക്കു കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിനെ തുടർന്ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസും റാപ്പിഡ് പൊലീസ് ഫോഴ്സും ന‌‌ടത്തിയത് കടുത്ത ബലപ്രയോഗം. യൂണിഫോമിൽ നെയിംബോർഡ് വയ്ക്കാത്ത പൊലീസുകാരും മഫ്ടിയിലുള്ള ഉദ്യോഗസ്ഥരുമാണ് ബലപ്രയോഗം നടത്തിയത്. രാഹുലും പ്രിയങ്കയും അടക്കമുള്ള നേതാക്കളെ റോഡിലൂടെ വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. എംപിമാരായ കെ.സി.വേണുഗോപാൽ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് തുടങ്ങിയവരും അറസ്റ്റിലായി. ഹൈബി ഈഡനെ നിലത്തിട്ടു വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിലേക്കു കയറ്റിയത്. മുതിർന്ന […]
Read more

വമ്പൻ നീക്കവുമായി രാഹുൽ ​ഗാന്ധി; തിരിച്ചുപോകില്ല, രാത്രിയിലും സമരം തുടരാൻ തീരുമാനം

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിലും പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജ്ജിലും പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ ധർണ തുടരാൻ കോൺഗ്രസ് നേതൃത്വം. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി എന്നിവരുടെ നേതൃത്വത്തിലാണ് 7, ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയത്. രാഹുൽ ഗാന്ധി തിരിച്ചുപോകാതെ രാത്രിയിലും പ്രതിഷേധം തുടരുമെന്നാണ് സൂചനകൾ. രാജ്യത്തെ വിദ്യാർത്ഥികളുടെ ഭാവിയെക്കുറിച്ച് പ്രധാനമന്ത്രി മറുപടി പറയണമെന്ന് […]
Read more

CJP സമരത്തിന് പിന്തുണയുമായി കോൺഗ്രസ്; രാഹുൽ ​ഗാന്ധിയും വിഡി സതീശനും സമരമുഖത്ത്

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുക ഉള്‍പ്പെടെ ആവശ്യങ്ങളുന്നയിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) ഡല്‍ഹിയില്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കളും എംപിമാരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിഷേധിക്കുകയാണ്. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍, കേരള മുഖ്യമന്ത്രി വിഡി സതീശൻ തുടങ്ങി പാര്‍ട്ടി നേതാക്കളും എംപിമാരും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നു. […]
Read more

കലുഷിതമായി രാജ്യ തലസ്ഥാനം; സിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ കണ്ണീര്‍ വാതകം, വൻ സംഘർഷം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സിജെപി മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. സുരക്ഷയ്ക്കായി പൊലീസ് സ്ഥാപിച്ചിരുന്ന ആദ്യ ബാരിക്കേഡ് സിജെപി പ്രവര്‍ത്തകര്‍ മറികടന്നു. പാര്‍ലമെന്റിന് തൊട്ടടുത്തേക്ക് പ്രവര്‍ത്തകര്‍ എത്തി എന്നാണ് വിവരം. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. റാപ്പിഡ് ആക്ഷൻ ഫോഴ്സിനെ ഇവിടേക്ക് വിന്യസിക്കുന്നുണ്ട്. പൊലീസ് നിരവധി തവണ ലാത്തിച്ചാർജ് നടത്തി. ഇതിന് പുറമേ കണ്ണീർ വാതകവും പ്രയോഗിച്ചു. രണ്ടാമത്തെ ബാരിക്കേഡും പ്രവര്‍ത്തകര്‍ മറികടക്കാന്‍ ശ്രമിക്കുന്നെന്നാണ് വിവരം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുന്നത് വരെ സമരം തുടരുമെന്നാണ് […]
Read more

ജമ്മു കശ്മീരിൽ കനത്ത മഴയും മിന്നൽപ്രളയവും; മരണം 11 ആയി

രജൗരി: ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി ജില്ലകളിൽ കനത്ത മഴയെ തുടർന്ന് ഉണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. ശനിയാഴ്ച രാത്രി മണിക്കൂറുകളോളം പെയ്ത മഴയെ തുടർന്ന് നദികൾ കരകവിഞ്ഞൊഴുകുകയും നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്തു. മേഖലയിൽ നിരവധി പേരെ കാണാതായിട്ടുണ്ടെന്നാണ് വിവരം. പൊലീസ്, സൈന്യം, ദുരന്തനിവാരണ സേന എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. പ്രളയബാധിത കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് […]
Read more

മൺസൂൺ ബമ്പർ; ഒന്നാം സമ്മാനം 10 കോടി രൂപ കണ്ണൂരിൽ വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: മണ്‍സൂണ്‍ ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 10 കോടി രൂപ കണ്ണൂരില്‍ വിറ്റ എംസി 576896 എന്ന നമ്പരിനാണ്. രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ വീതം അഞ്ച് പരമ്പരകൾക്കാണ് ലഭിക്കുന്നത്. MA 530984, MB 884378, MC 351820, MD 557299, ME 685785 എന്നീ അഞ്ച് ടിക്കറ്റുകൾക്കാണ് രണ്ടാം സമ്മാനം ലഭിച്ചത്. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപയും അഞ്ച് പേർക്ക് ലഭിക്കും. വിവിധ ജില്ലകളിലായി ഇതിനകം 40 […]
Read more

അലോഷ്യസ് സേവ്യറെ വേദിയിലേക്ക് ക്ഷണിച്ച് കൈകൊടുത്ത് സുധീരൻ

കോട്ടയം: മുഖ്യമന്ത്രി വിഡി സതീശനും കെഎസ്‌യുവും തമ്മിലുള്ള ആഭ്യന്തര പോര് മറ്റൊരു തലത്തിലേക്ക്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷിക അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാനെത്തിയ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ മുതിർന്ന കോൺഗ്രസ് നേതാവ് വിഎം. സുധീരൻ പരസ്യമായി പ്രശംസിക്കുകയായിരുന്നു. തേവരയിലെ കോളേജ് പരിപാടിക്കെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ അലോഷ്യസ് സേവ്യറിന് മുഖം കൊടുക്കാതെ മടങ്ങിയെന്ന വിവാദം പടരുന്നതിനിടെയാണ് പുതിയ നീക്കം. പരിപാടിക്കെത്തിയ അലോഷ്യസിന് സംഘാടകർ വേദിയിൽ ഇരിപ്പിടം നൽകിയിരുന്നില്ല. തുടർന്ന് സ്റ്റേജിനു […]
Read more

Recent News

Advertisement
WhiteswanTV Footer