Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Breaking News

പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായി

പത്തനംതിട്ട: നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് തിരിച്ചടി. അവിശ്വാസപ്രമേയത്തിലൂടെ ബിജെപിക്ക് ഭരണം നഷ്ടമായി. കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയമാണ് പാസായത്. രണ്ട് എല്‍ഡിഎഫ് അംഗങ്ങള്‍ പിന്തുണച്ചതോടെ പ്രമേയം പാസാകുകയായിരുന്നു. കോണ്‍ഗ്രസിനും ബിജെപിക്കും ആറ്, എല്‍ഡിഎഫിന് രണ്ട് എന്നിങ്ങനെയായിരുന്നു നാരങ്ങാനം പഞ്ചായത്തിലെ കക്ഷിനില. ഒരു മാസത്തിനുശേഷം വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉണ്ടാകും. നിലവില്‍ ബിജെപിക്കായിരുന്നു പ്രസിഡന്റ് സ്ഥാനം. വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനുമായിരുന്നു.
Read more

മലപ്പുറത്തും കോഴിക്കോടും പത്തനംതിട്ടയിലും സ്കൂളുകൾക്ക് നാളെ അവധി

പത്തനംതിട്ട: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഗസ്റ്റ് 4 (ചൊവ്വ) ന് അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, സ്‌പെഷൽ‌ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും മാറ്റമില്ല. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് 4, 5 തീയതികളിൽ നടത്താനിരുന്ന ആറന്മുള വള്ളസദ്യ റദ്ദാക്കി. […]
Read more

മലപ്പുറം- പാണക്കാട് റോഡില്‍ വന്‍ മണ്ണിടിച്ചില്‍; മണ്ണ് പൂര്‍ണമായും റോഡിലേക്ക് ഇടിഞ്ഞ് വീണു

മലപ്പുറം: പരപ്പനങ്ങാടി– നാടുകാണി സംസ്ഥാനപാതയിൽ വൻ മണ്ണിടിച്ചിൽ. റോഡിലേക്ക് വലിയ തോതിൽ മണ്ണ് ഇടിഞ്ഞുവീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വീടിന് സമീപത്താണ് സംഭവം. ഇന്നലെ രാത്രി മുതൽ പ്രദേശത്ത് മണ്ണിടിച്ചിൽ ആരംഭിച്ചിരുന്നു. ജനവാസ മേഖലയിൽ സ്ഥിതി ഗുരുതരമായതോടെ നാട്ടുകാർ ആശങ്കയിലാണ്. ഒരു തെങ്ങ് കടപുഴകി വീഴുകയും ചെയ്തു. ജെസിബി ഉപയോഗിച്ച് അശാസ്ത്രീയമായി മണ്ണെടുത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ഇതുസംബന്ധിച്ച് നേരത്തെ തന്നെ അധികൃതരെ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും അവർ പറഞ്ഞു. […]
Read more

ഇരമ്പിയാർത്ത് വെള്ളം; അതിരപ്പിള്ളി, ഇല്ലിക്കൽക്കല്ല് പ്രവേശനത്തിന് വിലക്ക്

തൃശൂര്‍: അതിരപ്പിള്ളി വിനോസഞ്ചാര കേന്ദ്രത്തില്‍ സന്ദര്‍ശനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. പീച്ചി ഡാമിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനത്തിനും മലയോര മേഖലയിലുള്ള രാത്രി യാത്രക്കും കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകള്‍ കണക്കിലെടുത്തും കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി തുടങ്ങിയ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട- വാഗമണ്‍ റോഡിലെ രാത്രികാല യാത്രയും ഓഗസ്റ്റ് നാലുവരെ […]
Read more

ശക്തമായ മഴ: ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; 2 പേര്‍ മരിച്ചു, വ്യാപക നാശനഷ്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ പല ജില്ലകളിലും വ്യാപക നാശനഷ്ടം. ഇടുക്കിയിലും കോട്ടയത്തും ഉണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് പേര്‍ മരിച്ചു. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു. ഇടുക്കി അടൂര്‍മല ദേവീക്ഷേത്രത്തിന് സമീപം വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണാണ് സുമതി മരിച്ചത്. ഭര്‍ത്താവും മകനും രക്ഷപ്പെട്ടു. എന്‍ഡിആര്‍എഫും ഫയര്‍ഫോഴ്‌സും നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കനത്ത മഴ കാരണം രാത്രിയിലെ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായിരുന്നു. ഇടുക്കി കോലാഹലമേട്ടില്‍ മണ്ണിടിച്ചിലില്‍ കാണാതായ വൈക്കം […]
Read more

കുറ്റിപ്പുറത്ത് ദേശീയപാതയിൽ ബസ് മറിഞ്ഞു; ഒരാൾ മരിച്ചു

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ദേശീയപാതയിൽ യാത്രാബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം സംഭവിച്ചത്. ബസ് അമിതവേഗത്തിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് സർവീസ് നടത്തുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

പ്രതിഷേധം ഫലം കണ്ടു; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. ഇന്ന് ഉച്ചയോടെയാണ് രാജി പ്രഖ്യാപനം. ദിവസങ്ങൾ നീണ്ട വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കൊടുവിലാണ് രാജിവെച്ചത്. പ്രധാൻ രാജിവെക്കേണ്ടതില്ലെ എന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ നിലപാട്. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി. അതുകൊണ്ടുതന്നെ രാജിവെക്കാതെ സമരം അവസാനിപ്പിക്കില്ല എന്ന ഉറച്ച നിലപാടിലായിരുന്നു സമരക്കാർ.
Read more

ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും; ദേവസ്വം ബോർഡ് യോഗത്തിൽ തീരുമാനം

പത്തനംതിട്ട: തന്ത്രി കണ്ഠര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ ശബരിമല തന്ത്രിയായി ചുമതലയേൽക്കും. ഇത് സംബന്ധിച്ച തീരുമാനം ദേവസ്വം ബോർഡ് യോഗത്തിൽ എടുത്തു. തീരുമാനം തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കും. ചിങ്ങം ഒന്നിന് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയായി ഔദ്യോഗികമായി ചുമതലയേൽക്കും. ശബരിമല ക്ഷേത്രത്തിലെ തന്ത്രി പദവിയുമായി ബന്ധപ്പെട്ട തുടർ നടപടികൾ ദേവസ്വം ബോർഡ് പൂർത്തിയാക്കും.
Read more

‘ധർമ്മേന്ദ്ര പ്രധാൻ ക്രിമിനൽ’; പരിക്കേറ്റ വിദ്യാർത്ഥിയുമായി മാധ്യമങ്ങളെ കണ്ട് രാഹുൽ

ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ക്രിമിനല്‍ മന്ത്രിയാണെന്നും അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വിദ്യാർത്ഥിയുടെ ശരീരത്തിൽ പെല്ലറ്റ് കൊണ്ട് പരിക്കേറ്റ പാടുകളടക്കം ലൈവായി കാണിച്ചായിരുന്നു രാഹുലിന്റെ നീക്കം. ‘പ്രതിഷേധത്തിനിടെ പെല്ലറ്റ് തോക്ക് ഉപയോഗിച്ചിട്ടില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിപ്പിടിച്ച് സമാധാനപരമായി പ്രതിഷേധിച്ച എന്റെ ഈ സഹോദരന് […]
Read more

കേരളത്തിലും ആളിക്കത്തി പ്രതിഷേധം; വിവിധയിടങ്ങളിൽ സംഘർഷവും ലാത്തിച്ചാർജും

തിരുവനന്തപുരം: ഡൽഹി സമരത്തിന് ഐക്യദാർഢ്യവുമായി കേരളത്തിലും പ്രതിഷേധം കനക്കുകയാണ്. ലോക്ഭവനിലേക്ക് എസ്എഫ്‌ഐ അവകാശപത്രികാ സമർപ്പണ മാർച്ച് നടന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് മാർച്ച് ഉദ്ഘാടനം ചെയ്യ്തത്. ഉദ്ഘാടനത്തിന് പിന്നാലെ മാർച്ച് സംഘർഷ ഭരിതമായി. വിദ്യാർത്ഥികൾ ബാരിക്കേഡുകൾ പൊളിച്ചു. പല തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ആയിരക്കണക്കിന് വിദ്യാർത്ഥികൾ ലോക്ഭവന് മുന്നിൽ തടിച്ചു കൂടിയിരിക്കുകയാണ്. എല്ലാ ജില്ലകളിലും പ്രതിഷേധം കത്തുകയാണ്. പാലക്കാടും എസ്എഫ്‌ഐയുടെ കടുത്ത പ്രതിഷേധമുണ്ടായി. പാലക്കാട് നാല് എസ്എഫ്‌ഐ പ്രവർത്തകർ അറസ്റ്റിലായി. വയനാട്ടിൽ കൽപ്പറ്റ ഹെഡ് […]
Read more

Recent News

Advertisement
WhiteswanTV Footer