തിരുവനന്തപുരം: എസ്എഫ്ഐ ജില്ലാ സെക്രട്ടറി നന്ദനെതിരെ ഭീഷണിയുമായി കണ്ടോൺമെൻറ് എസ് ഐ ഗോകുൽ. വീട്ടിലേക്ക് സമരം ചെയ്താൽ പാർട്ടി ഓഫീസിൽ കയറി നിന്നെ എടുക്കുമെന്ന് എസ് ഐ ഗോകുൽ ഭീഷണിപ്പെടുത്തിയതായി പരാതി. എസ് ഐ ഗോകുൽ നന്ദനെ വിളിക്കുന്ന ഫോൺ സന്ദേശം പുറത്ത് വന്നിരുന്നു. നിനക്ക് പറ്റുന്നതൊക്കെ ചെയ്യെന്നും എസ് ഐ ഗോകുൽ പറയുന്നത് ഓഡിയോയിൽ വ്യക്തമാണ്. മര്യാദയ്ക്ക് ആണെങ്കിൽ മര്യാദയ്ക്ക് എന്ന് ഗോകുൽ പറയുന്നുണ്ട്.
തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നിരവധി എസ്എഫ്ഐ നേതാക്കളെ ഇദ്ദേഹം ക്രൂരമായി മർദ്ദിച്ചിരുന്നു. ഹോം മിനിസ്റ്റർ സംസാരിച്ചത് കൊണ്ട് അറസ്റ്റ് നിർത്തിവെച്ചിരിക്കുകയാണ്. മര്യാദയ്ക്ക് എങ്കിൽ മര്യാദയ്ക്ക് നിങ്ങൾ ഇപ്പോൾ ഒരു മാർച്ച് നടത്തി കഴിഞ്ഞാൽ ഞങ്ങൾ നേരെ പാർട്ടി ഓഫീസിൽ കയറും. നീ എവിടെയാണ് ഇരിക്കുന്നതെന്ന് ഞങ്ങൾക്ക് കൃത്യമായിട്ട് അറിയാം. പേട്ടയിൽ ഞങ്ങൾ ആളെയും നിർത്തിയിട്ടുണ്ട് എന്നായിരുന്നു എസ് ഐ ഗോകുൽ ഗോപൻ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയത്. കേരള പൊലീസിൻ്റെ ഭാഗമല്ലെ നിങ്ങൾ ഇങ്ങനെയാണോ സംസാരിക്കുന്നത് എന്ന് നന്ദൻ തിരിച്ച് ചോദിക്കുന്നത് കേൾക്കാം. കഴിഞ്ഞ ദിവസം ഇതേ എസ്ഐക്കെതിരെ വധഭീഷണി മുഴക്കിയെന്ന പരാതിയിൽ സിപിഎം നേതാക്കളായ വി ജോയിക്കും കടന്നപ്പള്ളി സുരേന്ദ്രനും എതിരെ കേസെടുത്തിരുന്നു.




