Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kottayam

‘നാടൻപാട്ട് നിർത്തി നാടന്‍ തല്ല് നടത്തുന്നത് അത്ര രമ്യമല്ല’; രമ്യ ഹരിദാസിനെതിരെ പരിഹാസവുമായി വസന്ത് സിറിയക്

കോട്ടയം: ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രമ്യ ഹരിദാസ് എംഎൽഎയെ പരിഹസിച്ച് കെപിസിസി വക്താവ് അഡ്വ. വസന്ത് സിറിയക്. ‘നാടൻപാട്ട് നിർത്തി നാടൻ തല്ല് നടത്തുന്നത് അത്ര രമ്യമല്ല’ എന്നായിരുന്നു വസന്ത് സിറിയക്കിന്റെ ഫേസ്ബുക്ക് കുറിപ്പ്. പാട്ടുപാടുന്നതുപോലെ എളുപ്പമല്ല പാർട്ടിക്കാരെ കൂടെ നിർത്താനെന്നും അദ്ദേഹം കുറിച്ചു. രമ്യ ഹരിദാസിനെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയും രംഗത്തെത്തി. ‘എന്തുകൊണ്ട് യുഡിഎഫ് തരംഗത്തിലും ആലത്തൂർ തോറ്റു, ഉത്തരം കിട്ടിയല്ലോ’ എന്നായിരുന്നു റിജിൽ മാക്കുറ്റിയുടെ ഫേസ്ബുക്ക് കുറിപ്പ്. എംഎൽഎയുടെ […]
Read more

സഹപാഠികളുടെ ചിത്രം മോർഫ് ചെയ്തു; മംഗളം കോളേജ് വിദ്യാർത്ഥി പിടിയിൽ

കോട്ടയം: സഹപാഠികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് മൊബൈൽ ഫോണിൽ സൂക്ഷിച്ച സംഭവത്തിൽ വിദ്യാർത്ഥി പിടിയിൽ. ഏറ്റുമാനൂർ മംഗളം കോളേജിലെ നാലാം വർഷ ബി.ടെക് വിദ്യാർത്ഥി അജ്മലിനെയാണ് ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. സഹപാഠികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഫോണിൽ സൂക്ഷിച്ചിരുന്നതായാണ് പൊലീസ് കണ്ടെത്തിയത്. ചിത്രങ്ങൾ വിദ്യാർത്ഥികളുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. അജ്മലിന്റെ ഫോണിൽ ക്ലാസിലെ വിദ്യാർത്ഥികളുടെ ചിത്രങ്ങളാണ് കണ്ടെത്തിയത്. എന്നാൽ മോർഫ് ചെയ്ത ചിത്രങ്ങൾ മറ്റാർക്കും അയച്ചിട്ടില്ലെന്നും […]
Read more

നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; അന്വേഷണത്തിന് മൂന്നംഗ സമിതി

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു. മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഫ്രഡറിക് പോൾ അധ്യക്ഷനായാണ് സമിതി അന്വേഷണം നടത്തുന്നത്. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ആർ. ബീന കുമാരി, ജനറൽ സർജറി വിഭാഗം മേധാവി ഡോ. ബിന്നി ജോൺ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. കുട്ടിയുടെ കുടുംബം ഉന്നയിച്ചിരിക്കുന്ന എല്ലാ ആരോപണങ്ങളും സമിതി വിശദമായി പരിശോധിക്കും. കോഴിക്കോട് ചാത്തമംഗലം സ്വദേശി വിനീഷിന്റെയും […]
Read more

കോട്ടയത്ത് കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; ചികിത്സാപിഴവില്ലെന്ന് റിപ്പോർട്ട്

കോട്ടയം: കോട്ടയത്ത് ഒരു വയസുകാരിയുടെ ശരീരത്തിൽ നിന്ന് സൂചി പുറത്തെടുത്ത സംഭവത്തിൽ ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. ചികിത്സയ്ക്കിടെ കുഞ്ഞിന്റെ ശരീരത്തിൽ സൂചി കയറാൻ സാധ്യതയില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. റിപ്പോർട്ട് മെഡിക്കൽ കോളജ് സൂപ്രണ്ടിന് കൈമാറും. എന്നാൽ, ശരീരത്തിൽ നിന്ന് പുറത്തെടുത്ത സൂചിയുടെ ശാസ്ത്രീയ പരിശോധന നടത്താതെയാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത്. ഒരു വർഷത്തോളം കുഞ്ഞിന്റെ ശരീരത്തിനുള്ളിൽ സൂചി കുടുങ്ങിക്കിടന്നതായാണ് വിവരം. ഏറ്റുമാനൂർ സ്വദേശിനി അഞ്ചുവിന്റെ മകൾ അദ്വികയാണ് ഇത്രയും കാലം ശരീരത്തിൽ സൂചിയുമായി കഴിഞ്ഞത്. […]
Read more

ഏറ്റുമാനൂർ–എറണാകുളം റൂട്ടിൽ ബസപകടം; വിദ്യാർഥികൾക്ക് പരിക്ക്

കോട്ടയം: ഏറ്റുമാനൂർ–എറണാകുളം റൂട്ടിൽ നമ്പ്യാകുളത്ത് രണ്ട് ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് വിദ്യാർഥികൾക്ക് പരിക്ക്. കോയമ്പത്തൂരിൽ നിന്ന് വിദ്യാർഥികളുമായി വാഗമണ്ണിലേക്ക് പോകുകയായിരുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള ടൂറിസ്റ്റ് ബസിലേക്ക് എതിർദിശയിൽനിന്ന് നിയന്ത്രണം വിട്ടെത്തിയ മിനി ടൂറിസ്റ്റ് ബസ് ഇടിച്ചുകയറുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം. അമിത വേഗതയിൽ എത്തിയ മിനി ടൂറിസ്റ്റ് ബസാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്നാട് ടൂറിസ്റ്റ് ബസ് സമീപത്തെ പുരയിടത്തിലേക്ക് ഇടിച്ചിറങ്ങി. ബസിലുണ്ടായിരുന്ന വിദ്യാർഥികൾക്ക് നിസാര പരിക്കേറ്റു. ഇവരെ […]
Read more

പാലാ നഗരസഭയില്‍ വിപ്പ് ലംഘിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കും ചെയര്‍പേഴ്‌സണും നോട്ടീസ്

കോട്ടയം: പാലാ നഗരസഭയിലെ കോൺഗ്രസ് കൗൺസിലർമാർക്കും ചെയർപേഴ്സൺ മായാ രാഹുലിനും നോട്ടീസ്. കൂറുമാറ്റ നിരോധന നിയമപ്രകാരം യു.ഡി.എഫ് നൽകിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചത്. ഈ മാസം 22ന് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ഹാജരാകാനാണ് നിർദേശം. മായാ രാഹുലിനും നാല് കോൺഗ്രസ് കൗൺസിലർമാർക്കുമാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. യു.ഡി.എഫിന്റെ ഭാഗമായിരുന്ന ഇവർ കൂറുമാറിയതോടെയാണ് പാലാ നഗരസഭയിലെ യു.ഡി.എഫ് ഭരണം നഷ്ടമായത്. ജൂലൈ 21നാണ് മുൻ ചെയർപേഴ്സൺ ദിയ പുളിക്കക്കണ്ടത്തിനെതിരെ അവിശ്വാസ പ്രമേയം പാസായത്. അഞ്ച് യു.ഡി.എഫ് കൗൺസിലർമാർ […]
Read more

ഒരു വയസുകാരന്റെ ശരീരത്തിൽ സൂചി; കോട്ടയം മെഡിക്കൽ കോളേജിനെതിരെ പരാതി

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവ് സംഭവിച്ചെന്ന പരാതിയുമായി കുടുംബം. മെഡിക്കൽ കോളേജിൽ ജനിച്ച ഒരു വയസുകാരന്റെ ശരീരത്തിൽനിന്ന് സൂചി കണ്ടെത്തിയെന്നാണ് പരാതി. ഏറ്റുമാനൂർ സ്വദേശിനി അഞ്ചുവിന്റെ കുഞ്ഞിന്റെ ശരീരത്തിലാണ് സൂചി കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയ്ക്കും തുടർന്നുള്ള ശസ്ത്രക്രിയയ്ക്കുമിടെയാണ് ശരീരത്തിനുള്ളിൽ കുടുങ്ങിക്കിടന്ന സൂചി കണ്ടെത്തിയത്. കുഞ്ഞ് ജനിച്ചപ്പോൾ തന്നെ ശരീരത്തിൽ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും ഇക്കാര്യം ഡോക്ടർമാരെ അറിയിച്ചിരുന്നുവെന്നും മാതാപിതാക്കൾ പറയുന്നു. എന്നാൽ പ്രശ്‌നങ്ങളൊന്നുമില്ലെന്നായിരുന്നു അന്ന് മുതൽ ഡോക്ടർമാർ അറിയിച്ചിരുന്നതെന്നാണ് കുടുംബത്തിന്റെ […]
Read more

മുല്ലപ്പെരിയാർ സുരക്ഷാ പരിശോധന തൃപ്തികരം; കൂടുതൽ വിശദമായ പരിശോധന വേണമെന്ന് മന്ത്രി മോൻസ് ജോസഫ്

കോട്ടയം: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന നടത്തണമെന്നത് കേരളത്തിന്റെ ഏറെക്കാലമായുള്ള ആവശ്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. നേരത്തെ നടന്ന പരിശോധനകൾ തൃപ്തികരമായിരുന്നില്ലെന്നും കഴിഞ്ഞ ദിവസം സമഗ്ര സുരക്ഷാ പരിശോധന നടന്നതായും മന്ത്രി പറഞ്ഞു. നിലവിൽ നടന്ന പരിശോധന തൃപ്തികരമാണെങ്കിലും കൂടുതൽ വിശദമായ പരിശോധന ആവശ്യമാണെന്നാണ് കേരളത്തിന്റെ നിലപാട്. സാങ്കേതിക വിദഗ്ധരെ ഉൾപ്പെടുത്തി തുടർ പരിശോധനകൾ നടത്തണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ വിഷയങ്ങൾ ചർച്ച ചെയ്തതായും നിലവിലെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും […]
Read more

ഉപഭോക്തൃ കോടതി ഉത്തരവ് പരസ്യം പോലെ പരിശീലനമില്ല; സിവിൽ സർവീസ് കോച്ചിംഗ് സെൻറർ നഷ്ടപരിഹാരം നൽകണം

കോട്ടയം: പരസ്യത്തിൽ വാഗ്ദാനം ചെയ്ത സൗകര്യങ്ങളും യോഗ്യരായ അധ്യാപകരെയും ലഭ്യമാക്കാത്ത സിവിൽ സർവീസ് പരിശീലനകേന്ദ്രം വിദ്യാർഥിക്ക് നഷ്ടപരിഹാരം നൽകണമെന്ന് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു. കോഴ്സ് ഫീസായി പരാതിക്കാരി അടച്ച 70,000 രൂപയിൽ 29,167 രൂപയും 50,000 രൂപ നഷ്ടപരിഹാരവും 3,000 രൂപ കോടതി ചെലവായും നൽകാനാണ് ഉത്തരവ്. കളക്ട്രേറ്റ് പള്ളിക്കുന്നേൽ സ്വദേശിനിയായ എസ്. ബാല നൽകിയ പരാതിയിലാണ് നടപടി. കോട്ടയം ഗാന്ധിനഗർ പെരുമ്പായിക്കാട് കൊച്ചുകാലുക്കൽ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന കാമ്പസ് സ്കൂൾ ഓഫ് […]
Read more

പെട്രോൾ പമ്പിൽ നിന്ന് മഴവെള്ളം കലർന്ന ഇന്ധനം ഒഴുക്കി; തെങ്ങണത്ത് ആറ് കുടുംബങ്ങൾ ദുരിതത്തിൽ

കോട്ടയം: ചങ്ങനാശേരി തെങ്ങണത്ത് പെട്രോൾ പമ്പിൽ നിന്ന് മഴവെള്ളം കലർന്ന ഇന്ധനം പുറത്തേക്ക് ഒഴുക്കിയതിനെ തുടർന്ന് ആറ് കുടുംബങ്ങൾ ദുരിതത്തിൽ. കിണറുകളും ഭൂമിയും മലിനമായതോടെ വീട്ടാവശ്യത്തിനുള്ള വെള്ളം പോലും പണം നൽകി പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയിലാണ് കുടുംബങ്ങൾ. ഓഗസ്റ്റ് ആദ്യവാരമാണ് തെങ്ങണത്തെ സുഫാഷ്ന ഫ്യുവൽസ് എന്ന ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ നിന്ന് മഴവെള്ളം കലർന്ന ഇന്ധനം പുറത്തേക്ക് ഒഴുക്കിയത്. സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രദേശം ശാസ്ത്രീയമായി ശുചീകരിക്കാൻ നടപടി ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix