Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വീടിന് മുന്നിൽ ഡി.ജെയുടെ കാതടപ്പിക്കുന്ന സംഗീതം; 20 ദിവസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബല്ലിയയിൽ വീടിന് മുന്നിൽ നിർത്തിയ ഡി.ജെ വാഹനത്തിലെ അമിത ശബ്ദത്തിലുള്ള സംഗീതത്തെത്തുടർന്ന് 20 ദിവസം പ്രായമുള്ള നവജാതശിശു മരിച്ചതായി കുടുംബത്തിന്റെ പരാതി. വിഗ്രഹനിമജ്ജന ഘോഷയാത്രയ്ക്കിടെ ഡി.ജെ വാഹനം വീടിന് മുന്നിൽ നിർത്തി ഉച്ചത്തിൽ സംഗീതം മുഴക്കിയതാണ് ദുരന്തത്തിന് കാരണമായതെന്നാണ് കുടുംബം ആരോപിക്കുന്നത്.

മാതാവ് റീമാ ദേവിക്കൊപ്പം വീട്ടിൽ ഉറങ്ങുകയായിരുന്നു കുഞ്ഞ്. ഇതിനിടെയാണ് ഡി.ജെ വാഹനം വീടിന് മുന്നിലെത്തി ഉച്ചത്തിൽ സംഗീതം മുഴക്കിയത്. ശബ്ദം കേട്ട് ഞെട്ടിയുണർന്ന കുഞ്ഞ് കരയാൻ തുടങ്ങി. സംഗീതത്തിന്റെ ശബ്ദം കുറയ്ക്കണമെന്നും വാഹനം അവിടെനിന്ന് മാറ്റണമെന്നും വീട്ടുകാർ പലതവണ ആവശ്യപ്പെട്ടെങ്കിലും സംഘാടകർ തയ്യാറായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.

ഉറക്കെ കരഞ്ഞുകൊണ്ടിരുന്ന കുഞ്ഞിന്റെ കരച്ചിൽ പെട്ടെന്ന് നിലച്ചതോടെ വീട്ടുകാർ ശ്രദ്ധിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചു. അമിത ശബ്ദത്തിലുള്ള സംഗീതത്തെത്തുടർന്ന് കുഞ്ഞിന്റെ ഹൃദയമിടിപ്പ് നിലച്ചെന്നാണ് കുടുംബം ആരോപിക്കുന്നത്.

പത്ത് ദിവസമായി റീമാ ദേവി കുഞ്ഞിനൊപ്പം മാതൃവീട്ടിലായിരുന്നു താമസം. ഭർത്താവിന്റെ വീട്ടിൽ തങ്ങളെയും കുഞ്ഞിനെയും പരിചരിക്കാൻ ആരുമില്ലാത്തതിനാലാണ് മാതൃവീട്ടിലെത്തിയതെന്ന് കുഞ്ഞിന്റെ അമ്മായി പറഞ്ഞു. ഈ ദിവസങ്ങളിൽ കുടുംബാംഗങ്ങളായിരുന്നു ഇരുവരെയും പരിചരിച്ചിരുന്നത്.

ഡി.ജെ വാഹനം വീടിന് മുന്നിൽ നിർത്തരുതെന്നും ഇത്രയും ഉച്ചത്തിൽ സംഗീതം മുഴക്കരുതെന്നും പലതവണ ആവശ്യപ്പെട്ടിരുന്നതായി അമ്മായി പറഞ്ഞു. എന്നാൽ, സംഘാടകർ മുന്നറിയിപ്പ് അവഗണിച്ച് സംഗീതം തുടർന്നതായും അവർ ആരോപിച്ചു.

കുടുംബത്തിന്റെ പരാതിയിൽ പോലീസ് കേസെടുത്തു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ജയ് ശങ്കർ മിശ്ര അറിയിച്ചു. ഡി.ജെ സംഘത്തിന്റെ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികളെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix