ഒമാൻ തീരത്ത് കപ്പലിന്റെ എൻജിൻ മുറിയിൽ തീപിടിത്തം; പരിക്കേറ്റ ജീവനക്കാരനെ ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചു
മസ്‌കത്ത്: ഒമാൻ തീരത്ത് വാണിജ്യ കപ്പലിന്റെ എൻജിൻ മുറിയിലുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ ജീവനക്കാരനെ ഹെലികോപ്റ്റർ മാർഗം ആശുപത്രിയിലേക്ക് മാറ്റി. ജോൺ കെ (JOHN K) എന്ന കപ്പലിലെ ജീവനക്കാരനെയാണ് അടിയന്തര ചികിത്സയ്ക്കായി റോയൽ എയർ ഫോഴ്‌സ് ഓഫ് ഒമാന്റെ ഹെലികോപ്റ്ററിൽ മാറ്റിയത്. മാരിടൈം സെക്യൂരിറ്റി സെന്ററുമായി സഹകരിച്ചായിരുന്നു രക്ഷാപ്രവർത്തനം. സൗത്ത് ബാത്തിന ഗവർണറേറ്റിന്റെ തീരത്തുനിന്ന് 44 നോട്ടിക്കൽ മൈൽ അകലെ സഞ്ചരിച്ചുകൊണ്ടിരുന്ന കപ്പലിന്റെ എൻജിൻ മുറിയിലാണ് തീപിടിത്തമുണ്ടായത്. തുടർന്നാണ് പരിക്കേറ്റ ജീവനക്കാരനെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാൻ നടപടി സ്വീകരിച്ചത്.
Read more