പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെ നഗ്നതാ പ്രദർശനം; യുവാവിന് അഞ്ച് വർഷവും രണ്ട് മാസവും തടവ്
കല്പ്പറ്റ: പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെ നഗ്നതാ പ്രദർശനം നടത്തുകയും ലൈംഗിക ചേഷ്ടകൾ കാണിക്കുകയും ചെയ്ത കേസിൽ യുവാവിന് തടവും പിഴയും ശിക്ഷ. വയനാട് അഞ്ചുകുന്ന്, പാലുകുന്ന്, പുത്തൂർകുന്ന് ഉന്നതിയിലെ എം. മുകേഷ് (33)നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി അഞ്ച് വർഷവും രണ്ട് മാസവും തടവിനും 76,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. ജഡ്ജി കെ.ആർ. സുനിൽകുമാറാണ് വിധി പ്രസ്താവിച്ചത്. 2023 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾക്കെതിരെ നഗ്നതാ പ്രദർശനം നടത്തുകയും അസഭ്യം പറയുകയും ലൈംഗിക […]
Read more