Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Bengaluru

മജസ്റ്റിക് റെയിൽവേ സ്റ്റേഷനിലെ ട്രെയിൻ തീപിടിത്തം; മനഃപൂർവം തീവെച്ചതെന്ന് പൊലീസ്

ബെംഗളൂരു: മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് തീപിടിച്ച സംഭവം അപകടമല്ലെന്ന് റെയിൽവേ പൊലീസ്. കോച്ചിന് മനഃപൂർവം തീയിട്ടതാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. നാസിക് സ്വദേശിയായ രവി ബോറാക്കാണ് കോച്ചിന് തീയിട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ലഹരിക്ക് അടിമയായ ഇയാൾ ലഹരി ഉപയോഗിച്ച ശേഷമാണ് കൃത്യം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ഞായറാഴ്ച രാത്രി 11.30ഓടെയാണ് ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിന് സമീപം നിർത്തിയിട്ടിരുന്ന കോച്ചിൽ തീപിടിത്തമുണ്ടായത്. തീ അതിവേഗം പടർന്നതോടെ കോച്ച് പൂർണമായും കത്തിനശിച്ചിരുന്നു. ആദ്യം ഷോർട്ട് […]
Read more

വന്ദേമാതരം ആലാപനം; കേന്ദ്ര നിർദേശം തള്ളി കർണാടക സർക്കാർ

ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ. സംസ്ഥാനത്തെ ഔദ്യോഗിക പരിപാടികളിൽ ഇനി മുതൽ ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകൾ മാത്രം ആലപിച്ചാൽ മതിയെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായാണ് കർണാടക സർക്കാരിന്റെ തീരുമാനം. അതേസമയം, രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർ എന്നിവർ നേരിട്ട് പങ്കെടുക്കുന്ന പരിപാടികളിൽ വന്ദേമാതരം പൂർണമായും ആലപിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. പൊതുപരിപാടികളുടെ സമയദൈർഘ്യം ക്രമീകരിക്കുന്നതിനും ചടങ്ങുകൾ കൂടുതൽ കാര്യക്ഷമമായി […]
Read more

ദക്ഷിണ കന്നഡയിൽ സ്വാധീനം ഉറപ്പിക്കാൻ കോൺഗ്രസ്; മംഗളൂരുവിൽ മന്ത്രിസഭാ യോഗം

ബെംഗളൂരു: കർണാടകയിൽ ഭരണം നിലനിർത്താൻ തന്ത്രപ്രധാന നീക്കങ്ങളുമായി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ. സെപ്റ്റംബർ 18ന് മംഗളൂരുവിൽ മന്ത്രിസഭാ യോഗം ചേരാൻ സർക്കാർ തീരുമാനിച്ചു. ഭരണപരമായ നടപടിയാണെങ്കിലും 2028ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വലിയ രാഷ്ട്രീയ സന്ദേശം നൽകുകയാണ് ഇതിലൂടെ ഡി.കെ. ശിവകുമാർ ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തൽ. സർക്കാർ 100 ദിവസം പിന്നിട്ട വേളയിലാണ് നിർണായക തീരുമാനം. കർണാടക സർക്കാരിന്റെ മന്ത്രിസഭാ യോഗം ബെംഗളൂരുവിന് പുറത്ത് ചേരുന്നത് അപൂർവമാണ്. ചരിത്രത്തിൽ ആദ്യമായാണ് ദക്ഷിണ കന്നഡ ജില്ലയിൽ മന്ത്രിസഭാ […]
Read more

ബെംഗളൂരുവിൽ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുടുംബവഴക്കാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഓട്ടോറിക്ഷ ഡ്രൈവറായ രാഘവേന്ദ്ര (38), ഭാര്യ ശ്രുതി രാഘവേന്ദ്ര (30) എന്നിവരാണ് മരിച്ചത്. ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. നിലവിൽ കുട്ടികൾ ദാവൻഗെരെയിലുള്ള ശ്രുതിയുടെ മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നത്. സംഭവസമയത്ത് രാഘവേന്ദ്രയും ശ്രുതിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭാര്യയും ഭർത്താവും തമ്മിലുണ്ടായ കുടുംബവഴക്കാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ സംശയം. എന്നാൽ മരണത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ […]
Read more

ആമസോൺ, സ്വിഗ്ഗി കേന്ദ്രങ്ങളിൽ ക്രമക്കേട്; 1.38 കോടിയുടെ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ പിടിയിൽ

ബെംഗളൂരു: പ്രമുഖ ഓൺലൈൻ വ്യാപാര ശൃംഖലകളായ ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് എന്നിവയുടെ ഗോഡൗണുകളിലും ഭക്ഷ്യസംഭരണ വിതരണ കേന്ദ്രങ്ങളിലും കർണാടക ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി. കാലാവധി കഴിഞ്ഞതും കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്താത്തതുമായ ഉൾപ്പെടെ ഏകദേശം 1.38 കോടി രൂപയുടെ ഭക്ഷ്യോത്പന്നങ്ങളാണ് പരിശോധനയിൽ പിടിച്ചെടുത്തത്. ഇതിന് പുറമെ, വിതരണ കേന്ദ്രങ്ങളിൽ അനുമതിയില്ലാതെ സൂക്ഷിച്ചിരുന്ന 4.02 ലക്ഷം രൂപയുടെ മരുന്നുകളും പിടികൂടി. ഓൺലൈൻ, ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് […]
Read more

കർണാടകയിൽ അധ്യാപകർക്ക് പേരിന് മുന്നിൽ ‘Tr’ ചേർക്കാം

ബെംഗളൂരു: കർണാടകത്തിൽ അധ്യാപകർക്ക് പേരിന് മുന്നിൽ ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന ‘Tr’ ചേർക്കാൻ അനുമതി. അധ്യാപകരുടെ പേരിനൊപ്പം അവരുടെ ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന പദം ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകിയതായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. വിജയനഗര ജില്ലയിലെ കൂട്ലിഗിയിൽ ശനിയാഴ്ച നടന്ന അധ്യാപകദിനാഘോഷ ചടങ്ങിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. രാജ്യത്ത് ആദ്യമായാണ് അധ്യാപകർക്ക് പേരിന് മുന്നിൽ ഇത്തരത്തിൽ പദവി സൂചിപ്പിക്കുന്ന ചുരുക്കപ്പേര് ഉപയോഗിക്കാൻ അനുമതി നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അധ്യാപകരെ ബഹുമാനിക്കുന്ന സമൂഹം യഥാർഥത്തിൽ രാജ്യത്തിന്റെ […]
Read more

5 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവിനെ മരത്തിൽ കെട്ടിയിട്ട് മർദിച്ച് സ്ത്രീകൾ

ബെംഗളൂരു: കർണാടകയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയെ തുടർന്ന് യുവാവിനെ നാട്ടുകാരായ സ്ത്രീകൾ മരത്തിൽ കെട്ടിയിട്ട് മർദിച്ചു. തുംകുരു താലൂക്കിലെ അരകേരെ ഗ്രാമത്തിലാണ് സംഭവം. സാഹിൽ എന്ന യുവാവിനെയാണ് നാട്ടുകാർ പിടികൂടി മരത്തിൽ കെട്ടിയിട്ട് മർദിച്ചത്. ചെരിപ്പും ബെൽറ്റും ഉപയോഗിച്ച് മർദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അഞ്ചുവയസുകാരിയെ പ്രലോഭിപ്പിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് സാഹിലിനെതിരായ പരാതി. ഇതിനിടെ പരിക്കേറ്റ പെൺകുട്ടിയെ തുംകുരു ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ സാഹിലിനെ പിടികൂടുകയായിരുന്നു. തുടർന്ന് വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് […]
Read more

വായ്പ തിരിച്ചടവ് മുടങ്ങി; യുവതിയെ വിവസ്ത്രയാക്കി മർദിച്ചെന്ന് പരാതി, നാലുപേർ അറസ്റ്റിൽ

ബെം​ഗളൂരു: വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വിവസ്ത്രയാക്കി മർദിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നസ്രത്ത്, രേഷ്മ, സുഹൈൽ, സെയ്ഫ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ ബന്ദിയാക്കിയ യുവതിയെ പൊലീസ് മോചിപ്പിച്ചു. ബെംഗളൂരുവിൽ താമസിക്കുന്ന യുവതിയാണ് ക്രൂരമർദനത്തിനിരയായത്. രണ്ടുവർഷം മുൻപ് രേഷ്മയിൽനിന്ന് ഒരു ലക്ഷം രൂപയും നസ്രത്തിൽനിന്ന് 50,000 രൂപയും യുവതി വായ്പയായി വാങ്ങിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് കഴിഞ്ഞ ആറുമാസമായി പലിശ അടയ്ക്കാൻ സാധിച്ചിരുന്നില്ല. […]
Read more

15-ാം വയസിൽ ചരിത്രനേട്ടം; ദുലീപ് ട്രോഫിയിൽ ഈസ്റ്റ് സോണിനെ നയിച്ച് വൈഭവ് സൂര്യവംശി

ബെംഗളൂരു: ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ചരിത്രനേട്ടവുമായി 15കാരനായ വൈഭവ് സൂര്യവംശി. ബെംഗളൂരുവിൽ നടക്കുന്ന ദുലീപ് ട്രോഫി സെമിഫൈനലിൽ സെൻട്രൽ സോണിനെതിരെ ഈസ്റ്റ് സോൺ ടീമിന്റെ ക്യാപ്റ്റനായി വൈഭവ് ചുമതലയേറ്റു. ടൂർണമെന്റിന് മുന്നോടിയായി വൈസ് ക്യാപ്റ്റനായി നിയമിതനായ വൈഭവിന്, ക്യാപ്റ്റൻ ഇഷാൻ കിഷന് പരിക്കേറ്റതോടെയാണ് ടീമിനെ നയിക്കാനുള്ള അവസരം ലഭിച്ചത്. വിക്കറ്റ് കീപ്പിംഗിനിടെ ഇഷാൻ കിഷന്റെ വലത് കൈത്തണ്ടയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് താരം കളം വിട്ടത്. സെൻട്രൽ സോണിന്റെ ഒന്നാം ഇന്നിങ്സിലെ 19-ാം ഓവറിലായിരുന്നു സംഭവം. ഫിസിയോയുടെ പ്രാഥമിക […]
Read more

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; കര്‍ണാടകയില്‍ ഐഎഎസ് ഉദ്യാഗസ്ഥന്‍ കസ്റ്റഡിയില്‍

ബെംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മിഷൻ നടത്തിയ പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഐഎഎസ് ഉദ്യോഗസ്ഥനെ സിഐഡി കസ്റ്റഡിയിലെടുത്തു. 2016 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേന്ദ്ര കുമാർ ഗംഗ്വാറിനെയാണ് കസ്റ്റഡിയിലെടുത്തത്. മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി ഓഫീസർ തസ്തികയിലേക്ക് കെപിഎസ്‌സി നടത്തിയ പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് നടപടി. തുടർച്ചയായി രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ഗംഗ്വാറിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനോട് സഹകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വെള്ളിയാഴ്ച സിഐഡി സംഘം ഗംഗ്വാറിനെ ഒമ്പത് മണിക്കൂറോളം ചോദ്യം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix