Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കർണാടകയിൽ അന്തിമ വോട്ടർ പട്ടിക പുറത്തിറക്കി; 99.32 ലക്ഷം വോട്ടർമാർ കുറഞ്ഞു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു: കർണാടകയിലെ അന്തിമ വോട്ടർ പട്ടിക ഔദ്യോഗികമായി പുറത്തിറക്കി. പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് (എസ്ഐആർ) മുമ്പ് സംസ്ഥാനത്ത് 5,54,32,314 വോട്ടർമാരുണ്ടായിരുന്നു. എന്നാൽ പുതിയ പട്ടികയിൽ ഇത് 4,55,00,011 ആയി കുറഞ്ഞു. ഇതോടെ ഏകദേശം 99.32 ലക്ഷം വോട്ടർമാരുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരിൽ 8.64 ലക്ഷം പുതിയ വോട്ടർമാരെ അന്തിമ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ കണക്കുകൾ പ്രകാരം 2.25 കോടിയിലധികം പുരുഷ വോട്ടർമാരും 2.29 കോടിയിലധികം സ്ത്രീ വോട്ടർമാരും പട്ടികയിലുണ്ട്. 2,841 ട്രാൻസ്ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു. 18നും 19നും ഇടയിൽ പ്രായമുള്ള 6.83 ലക്ഷത്തിലധികം യുവ വോട്ടർമാരും 85 വയസ്സിന് മുകളിലുള്ള 3.92 ലക്ഷത്തിലധികം വോട്ടർമാരും പുതിയ പട്ടികയിലുണ്ട്.

വിലാസം മാറിയവരും കണ്ടെത്താനാകാത്തവരുമായ 80.62 ലക്ഷം പേരെയാണ് പ്രധാനമായും കരട് പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. മരിച്ചതായി രേഖപ്പെടുത്തിയ 16.39 ലക്ഷം പേരുടെയും ഇരട്ട വോട്ടുകളുള്ള ഏഴു ലക്ഷത്തോളം പേരുടെയും മറ്റ് വിഭാഗങ്ങളിൽപ്പെട്ട 3.83 ലക്ഷം പേരുടെയും പേരുകളും പട്ടികയിൽ നിന്ന് നീക്കിയിട്ടുണ്ട്. വോട്ടർമാർക്ക് തങ്ങളുടെ പേര് അന്തിമ പട്ടികയിൽ ഉണ്ടോയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പരിശോധിക്കാം. മണ്ഡലം തിരിച്ചുള്ള വോട്ടർ പട്ടികയും വെബ്സൈറ്റിൽ ലഭ്യമാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix