തിരുവനന്തപുരം: ചേരാനല്ലൂർ വാഹനാപകടത്തിൽ വീഴ്ച വരുത്തിയ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സി.ഐ ശ്യാംകുമാർ കെ.എസ് ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. അപകടസ്ഥലം സന്ദർശിച്ച എഡിജിപി പി. വിജയൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് നിയമസഭയിൽ നടപടി പ്രഖ്യാപിച്ചത്. സി.ഐ ശ്യാംകുമാർ കെ.എസ്, എസ്.എച്ച്.ഒ വിശ്വജിത്ത് വി.എസ്, എ.എസ്.ഐ മനോജ് കെ.ടി, സി.പി.ഒ അരുൺ ജോഷി എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.



