Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kollam

ഒരേ നമ്പറിൽ രണ്ട് ലോട്ടറി ടിക്കറ്റുകൾ; പിഴവ് ചൂണ്ടിക്കാട്ടിയ ഏജൻസിക്ക് സസ്പെൻഷൻ

കൊല്ലം: ഒരേ നമ്പറിൽ രണ്ട് ലോട്ടറി ടിക്കറ്റുകൾ ലഭിച്ച സംഭവത്തിലെ പിഴവ് ചൂണ്ടിക്കാട്ടിയ ലോട്ടറി ഏജൻസിക്കെതിരെ നടപടിയുമായി സംസ്ഥാന ലോട്ടറി വകുപ്പ്. കൊല്ലം കുണ്ടറ ചെറുമൂടിൽ പ്രവർത്തിക്കുന്ന അഖി ലോട്ടറി ഏജൻസിയുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. സംസ്ഥാന ലോട്ടറി ഡയറക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ലോട്ടറി വകുപ്പിന്റെ ഭാഗത്തുണ്ടായ വീഴ്ച ദൃശ്യമാധ്യമങ്ങളെ അറിയിച്ചത് കരാർ വ്യവസ്ഥയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇക്കാരണത്താൽ ഏജൻസിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതായാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. സ്ത്രീശക്തി ലോട്ടറി ടിക്കറ്റുകളിലാണ് ഒരേ നമ്പർ ആവർത്തിച്ചുള്ള […]
Read more

കരുനാഗപ്പള്ളിയിലെ 17കാരിയുടെ മരണം; ആന്തരികാവയവങ്ങൾക്ക് ഗുരുതര തകരാറെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 17കാരി മരിച്ച സംഭവത്തിൽ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ തകരാർ സംഭവിച്ചതായി പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. എന്നാൽ ചികിത്സാപ്പിഴവ് ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് പൊലീസ് അറിയിച്ചു. അന്തിമ റിപ്പോർട്ട് ലഭിച്ചശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. കരുനാഗപ്പള്ളി നാട്ടന്നൂർ സ്വദേശി ഹർഷ (17) ആണ് ഇന്നലെ ചികിത്സയിലിരിക്കെ മരിച്ചത്. കരുനാഗപ്പള്ളി എ.എം. ആശുപത്രിയിലായിരുന്നു ചികിത്സ. വയറുവേദനയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച വൈകിട്ടാണ് ഹർഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ ആശുപത്രിയിൽനിന്ന് നൽകിയ […]
Read more

പേവിഷബാധയേറ്റ് എട്ടു വയസ്സുകാരി മരിച്ച സംഭവം; ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെതിരെ അമ്മ

കൊല്ലം: പേവിഷബാധയേറ്റ് എട്ടുവയസ്സുകാരി നിയ ഫൈസൽ മരിച്ച സംഭവത്തിൽ പുനലൂർ താലൂക്ക് ആശുപത്രി അധികൃതർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തലിനെതിരെ കുട്ടിയുടെ അമ്മ ഹബീറ. ചികിത്സയിൽ പിഴവ് സംഭവിച്ചതുകൊണ്ടാണ് ആശുപത്രി സൂപ്രണ്ടിനും ഡോക്ടർമാർക്കുമെതിരെ കേസെടുത്തതെന്നും തെറ്റ് പറ്റിയിട്ടും അത് അംഗീകരിക്കാൻ ആശുപത്രി അധികൃതർ തയ്യാറാകുന്നില്ലെന്നും ഹബീറ ആരോപിച്ചു. കുട്ടിക്ക് നൽകിയ വാക്സിൻ ഏതാണെന്ന കാര്യത്തിൽ കൃത്യമായ വ്യക്തത വരുത്തണമെന്നും അമ്മ ആവശ്യപ്പെട്ടു. ഹബീറ ആഭ്യന്തര മന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. കുട്ടിക്ക് […]
Read more

പേവിഷബാധയേറ്റ് എട്ടുവയസ്സുകാരി മരിച്ച സംഭവം; ചികിത്സാ പിഴവില്ലെന്ന് ക്രൈംബ്രാഞ്ച് പ്രാഥമിക റിപ്പോർട്ട്

കൊല്ലം: പുനലൂരിൽ പേവിഷബാധയേറ്റ് എട്ടുവയസ്സുകാരി നിയ ഫൈസൽ മരിച്ച സംഭവത്തിൽ ചികിത്സിച്ച ആശുപത്രികളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. കുട്ടിക്ക് നൽകേണ്ട ഇമ്യൂണോഗ്ലോബുലിൻ വാക്സിൻ കൃത്യമായ അളവിൽ നൽകിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ചികിത്സയിൽ പിഴവ് സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നിയയുടെ അമ്മ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. പുനലൂർ പൊലീസ് അന്വേഷിക്കുന്ന കേസിന്റെ തുടർനടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. […]
Read more

കൊല്ലത്ത് ഭർതൃവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

കൊല്ലം: കൊല്ലത്ത് ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാടൻനട സ്വദേശി അഫ്‌സലിന്റെ ഭാര്യ സായ (26) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 8.30-ഓടെയായിരുന്നു സംഭവം. കിടപ്പുമുറിയിലെ ജനലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ സായയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുറിയിൽനിന്ന് പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. എന്നാൽ മരണകാരണം സംബന്ധിച്ച് കുറിപ്പിൽ പരാമർശമില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. പത്തനാപുരം സ്വദേശിനിയായ സായയുടെ കുടുംബം നിലവിൽ എറണാകുളത്താണ് താമസം. നാലുവർഷം മുമ്പായിരുന്നു സായയുടെയും അഫ്‌സലിന്റെയും വിവാഹം. സംഭവത്തിൽ […]
Read more

പ്രാർത്ഥനയിലൂടെ രോഗം മാറ്റാമെന്ന് വാഗ്ദാനം ചെയ്ത് 16കാരിയെ പീഡിപ്പിച്ച കേസ്; വ്ലോഗറുടെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്നു

കൊല്ലം: പ്രാർത്ഥനയിലൂടെ രോഗം മാറ്റിനൽകാമെന്ന് വാഗ്ദാനം ചെയ്ത് 16കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ വ്ലോഗറും മതപ്രഭാഷകനുമായ മുഹമ്മദ് നിയാസ് ജൗഹരിക്കെതിരായ അന്വേഷണം ശക്തമാക്കി പൊലീസ്. കരുനാഗപ്പള്ളി സ്വദേശിയായ പ്രതി സമാനമായ രീതിയിൽ കൂടുതൽ പെൺകുട്ടികളെ ചൂഷണം ചെയ്തിട്ടുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. നിലവിൽ ഓച്ചിറ പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതിയുടെ മൊബൈൽ ഫോണുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും വിശദമായി പരിശോധിക്കാൻ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ഒന്നര ലക്ഷത്തിലധികം ഫോളോവേഴ്സുള്ള വ്ലോഗറാണ് ഇയാൾ. പ്രതി ഡയറക്ടറായി പ്രവർത്തിക്കുന്ന ഓച്ചിറ മേമനയിലെ അൽ […]
Read more

പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; മതപ്രഭാഷകൻ അറസ്റ്റിൽ

കൊല്ലം: പതിനാറുകാരിയെ ഒരു വർഷത്തോളം പീഡിപ്പിച്ചെന്ന പരാതിയിൽ മതപ്രഭാഷകനും വ്ലോഗറുമായ മുഹമ്മദ് നിയാസ് ജൗഹറി (34) അറസ്റ്റിൽ. കൊച്ചയത്ത് പടിയിറ്റതിൽ സ്വദേശിയായ ഇയാളെ ഓച്ചിറ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഒരു വർഷമായി നിരന്തരം പീഡിപ്പിച്ചെന്നും ഗുരുതരമായ ലൈംഗികാതിക്രമങ്ങൾക്ക് ഇരയാക്കിയെന്നും പെൺകുട്ടി പൊലീസിന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പെൺകുട്ടിയുടെ മുത്തശ്ശിയുടെ അസുഖം പ്രാർഥനയിലൂടെ ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ കുട്ടിയെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയതെന്നാണ് മൊഴി. ഈ സമയങ്ങളിൽ പീഡനത്തിന് ഇരയാക്കിയെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. മുഹമ്മദ് […]
Read more

ഓച്ചിറയിൽ വീട്ടിൽ 62 ലിറ്റർ മദ്യവുമായി ഒരാൾ അറസ്റ്റിൽ

കൊല്ലം: ഓച്ചിറയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന വൻ മദ്യശേഖരം എക്സൈസ് സംഘം പിടികൂടി. ചങ്ങൻകുളങ്ങരയിലെ കൊച്ചുമഠത്തിൽ വീട്ടിൽ ഗോപാലകൃഷ്ണന്റെ (49) വീട്ടിൽ നിന്നാണ് മദ്യക്കുപ്പികൾ കണ്ടെത്തിയത്. ഡ്രൈ ഡേയിൽ മദ്യം വിൽപ്പന നടത്തുന്നതിനിടെയാണ് ഗോപാലകൃഷ്ണനെ എക്സൈസ് സംഘം പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് 124 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യം കണ്ടെടുത്തു. ആകെ 62 ലിറ്റർ മദ്യമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ ഗോപാലകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി എക്സൈസ് അധികൃതർ അറിയിച്ചു.
Read more

കൈക്കൂലി കേസ്; കുന്നത്തൂർ മുൻ ഡെപ്യൂട്ടി തഹസിൽദാർക്ക് എട്ട് വർഷം തടവ്

കൊല്ലം: കൈക്കൂലി കേസിൽ കുന്നത്തൂർ താലൂക്ക് ഓഫീസിലെ മുൻ ഡെപ്യൂട്ടി തഹസിൽദാർക്ക് എട്ട് വർഷം തടവുശിക്ഷ വിധിച്ച് കൊല്ലം വിജിലൻസ് കോടതി. വടക്കുംതല സ്വദേശി ബാബുവിനെയാണ് കോടതി ശിക്ഷിച്ചത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കൈക്കൂലി വാങ്ങിയെന്ന കുറ്റമാണ് ഇയാൾക്കെതിരെ തെളിഞ്ഞത്. ഒരു ലക്ഷം രൂപ പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടു. 2014ലാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരന് അനധികൃതമായി ചെങ്കല്ല് വെട്ടാൻ ഒത്താശ ചെയ്തുനൽകിയ ശേഷം ബാബു കൈക്കൂലി വാങ്ങിയെന്നാണ് കണ്ടെത്തൽ. എന്നാൽ അടുത്ത ഗഡു കൈക്കൂലി നൽകാത്തതിനെ […]
Read more

ഭർതൃവീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച അധ്യാപിക മരിച്ചു

കൊല്ലം: ഭർതൃവീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. ഇളമ്പഴന്നൂർ സമീർ മൻസിലിൽ സമീറിന്റെ ഭാര്യ നിഷ്ന (27) ആണ് മരിച്ചത്. സ്വകാര്യ സ്കൂളിലെ അധ്യാപികയായിരുന്നു നിഷ്ന. നിഷ്നയുടെ ഫോൺ ചാറ്റുകളുമായി ബന്ധപ്പെട്ട് ഭർത്താവ് സമീറുമായി തർക്കമുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ചാറ്റുകളെച്ചൊല്ലിയുള്ള ചോദ്യം ചെയ്യലാണ് തർക്കത്തിന് കാരണമെന്നാണ് വിവരം. കഴിഞ്ഞ ദിവസം വൈകുന്നേരം സ്കൂളിൽനിന്ന് സമീർ നിഷ്നയെ വീട്ടിലെത്തിച്ചിരുന്നു. വീട്ടിലെത്തിയതിന് പിന്നാലെയാണ് നിഷ്ന ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട സമീർ ഉടൻ തന്നെ നിഷ്നയെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix