കൊല്ലം: ഭർതൃവീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. ഇളമ്പഴന്നൂർ സമീർ മൻസിലിൽ സമീറിന്റെ ഭാര്യ നിഷ്ന (27) ആണ് മരിച്ചത്. സ്വകാര്യ സ്കൂളിലെ അധ്യാപികയായിരുന്നു നിഷ്ന. നിഷ്നയുടെ ഫോൺ ചാറ്റുകളുമായി ബന്ധപ്പെട്ട് ഭർത്താവ് സമീറുമായി തർക്കമുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ചാറ്റുകളെച്ചൊല്ലിയുള്ള ചോദ്യം ചെയ്യലാണ് തർക്കത്തിന് കാരണമെന്നാണ് വിവരം.
കഴിഞ്ഞ ദിവസം വൈകുന്നേരം സ്കൂളിൽനിന്ന് സമീർ നിഷ്നയെ വീട്ടിലെത്തിച്ചിരുന്നു. വീട്ടിലെത്തിയതിന് പിന്നാലെയാണ് നിഷ്ന ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട സമീർ ഉടൻ തന്നെ നിഷ്നയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. മുഹമ്മദ് ബഷീറിന്റെയും സുബയയുടെയും മകളാണ് നിഷ്ന. മക്കൾ: ഐന ഫാത്തിമ, ഐഹാൻ ഫാത്തിമ. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കബറടക്കി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)



