Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Politics

ഗ്യാനേഷ് കുമാറിനെ പുറത്താക്കും വരെ സമരം തുടരും: കെ സി വേണുഗോപാൽ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ എം.പി. രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം പൂർണമായും നിഷ്പക്ഷവും സുതാര്യവുമാകുന്നതുവരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ജില്ലാ തലത്തിൽ കോൺഗ്രസ് പ്രതിഷേധ പരിപാടികൾ നടത്തുന്നുണ്ടെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി മാത്രമാണ് പ്രതിഷേധത്തിന് ചെറിയ ഇടവേളയുണ്ടായത്. നവംബർ ഒന്നിന് ഡൽഹിയിൽ കോൺഗ്രസ് സംഘടിപ്പിച്ച റാലി സമീപകാലത്ത് രാജ്യം കണ്ട ശക്തമായ […]
Read more

‘രണ്ടാം പിണറായി സർക്കാർ യുഡിഎഫ് സർക്കാരിന് വഴിയൊരുക്കി’; രൂക്ഷ വിമർശനവുമായി സിഐടിയു സമ്മേളനം

കോട്ടയം: ഇടത് സർക്കാരിലെ മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനവുമായി സിഐടിയു സംസ്ഥാന സമ്മേളനം. ഒന്നാം പിണറായി സർക്കാർ രണ്ടാം പിണറായി സർക്കാരിന് വഴിയൊരുക്കിയപ്പോൾ രണ്ടാം പിണറായി സർക്കാർ സതീശൻ സർക്കാരിന് വഴിയൊരുക്കിയെന്ന വിമർശനമാണ് സമ്മേളനത്തിൽ ഉയർന്നത്. മുൻ വ്യവസായ മന്ത്രി പി. രാജീവിനെതിരെയും പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. തൊഴിലാളി നേതാവ് വ്യവസായ മന്ത്രിയായപ്പോൾ തൊഴിലാളികളെ മറന്നുവെന്നാണ് പ്രധാന ആരോപണം. തൊഴിലാളി യൂണിയൻ നേതാക്കൾക്ക് പോലും മന്ത്രിയെ കാണാൻ കഴിയാത്ത സാഹചര്യമുണ്ടായെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ഈസ് ഓഫ് ഡൂയിങ് […]
Read more

സസ്‌പെൻഷനിലുള്ള ഉദ്യോഗസ്ഥർക്ക് ക്‌ളീൻ ചിറ്റ്; സീറാം സാംബശിവ റാവുവിന്റെ റിപ്പോർട്ട്

തിരുവനന്തപുരം: എക്സൈസ് മന്ത്രിയുടെ നിലപാടിനെ തള്ളി മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവുവിന്റെ അന്വേഷണ റിപ്പോർട്ട്. സംഭവത്തിൽ സസ്പെൻഷനിലായ രണ്ട് ഡെപ്യൂട്ടി കമ്മീഷണർമാരായ പി.എൽ. ഷിബുവിനും പി.കെ. സതീഷ് കുമാറിനും റിപ്പോർട്ടിൽ ക്ലീൻ ചിറ്റ് നൽകി. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയോ അഴിമതിയോ ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഇരുവരും ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയിട്ടില്ലെന്നും അനധികൃത സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളോ അധികാരദുർവിനിയോഗമോ നടത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ചട്ടങ്ങൾ പാലിച്ചും സത്യസന്ധമായ ഉദ്ദേശ്യത്തോടെയുമാണ് ഉദ്യോഗസ്ഥർ നടപടികൾ […]
Read more

മോദി ട്രംപിന്റെ കളിപ്പാവ; രൂക്ഷ വിമർശനവുമായി സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ. മോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കളിപ്പാവയായി മാറിയെന്നും ട്രംപിന്റെ നിർദേശങ്ങൾക്കനുസരിച്ചാണ് പ്രധാനമന്ത്രി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കൊച്ചിയിൽ നടന്ന ജന്തർ മന്തർ @ കൊച്ചി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അഭിജീത് ദീപ്കെ. സിജെപിക്ക് വിദേശ ഫണ്ട് ലഭിക്കുന്നുണ്ടെന്ന ബിജെപി ആരോപണത്തെയും അദ്ദേഹം ചോദ്യം ചെയ്തു. വിദേശ ഫണ്ട് ലഭിക്കുന്നത് സിജെപിക്കല്ല, മോദിക്കാണെന്നായിരുന്നു അഭിജീത് ദീപ്കെയുടെ പരിഹാസം. ട്രംപിന്റെ താരിഫ് ഭീഷണിക്ക് […]
Read more

ജന്തര്‍ മന്തര്‍@കൊച്ചി; പങ്കെടുക്കാനെത്തി അഭിജീത് ദീപ്‌കെയും പ്രകാശ് രാജും

കൊച്ചി: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ കൊച്ചിയിൽ സിജെപി പ്രതിഷേധം. മറൈൻ ഡ്രൈവിൽ നിന്ന് രാജേന്ദ്ര മൈതാനിയിലേക്കാണ് റാലി ആരംഭിച്ചത്. നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ് ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയും പരിപാടിയിൽ പങ്കെടുക്കാനായി കൊച്ചിയിലെത്തി. ജനങ്ങളുടെ പ്രതിഷേധമാണ് കൊച്ചിയിൽ നടക്കുന്നതെന്നും ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കേണ്ടത് അനിവാര്യമാണെന്നും അഭിജീത് ദീപ്കെ മാധ്യമങ്ങളോട് പറഞ്ഞു. ഗ്യാനേഷ് കുമാർ നേതൃത്വം നൽകുന്ന തെരഞ്ഞെടുപ്പ് കമ്മീഷനിൽ വിശ്വാസമില്ലെന്നും അദ്ദേഹം ഒരു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും […]
Read more

ദില്ലി സമരത്തിൽ പങ്കെടുത്തില്ല; നടപടി നേരിട്ടവരിൽ മന്ത്രി പുത്രനും

ഹാവേരി: കോൺഗ്രസിന്റെ ദില്ലി റാലിയിൽ പങ്കെടുക്കാതിരുന്ന കർണാടകത്തിലെ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ അച്ചടക്ക നടപടി. ഹാവേരി ജില്ലാ പ്രസിഡന്റ് ദർശൻ കുമാർ ലമാണി ഉൾപ്പെടെ ആറ് നേതാക്കളെയാണ് പാർട്ടി സസ്പെൻഡ് ചെയ്തത്. യൂത്ത് കോൺഗ്രസിന്റെ രണ്ട് ജില്ലാ സെക്രട്ടറിമാരും നടപടി നേരിട്ടവരിൽ ഉൾപ്പെടുന്നു. അടുത്ത ഉത്തരവുണ്ടാകുന്നതുവരെ സസ്പെൻഷൻ തുടരുമെന്ന് നേതൃത്വം പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി. ദേശീയ അധ്യക്ഷന്റെ നിർദേശപ്രകാരമാണ് നടപടി സ്വീകരിച്ചത്. ദില്ലിയിലെ പരിപാടിയിൽ പങ്കെടുക്കാതിരുന്നത് നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നതെന്നും ഉത്തരവിൽ പറയുന്നു. സസ്പെൻഡ് ചെയ്യപ്പെട്ട ദർശൻ […]
Read more

‘മയക്കുമരുന്ന് മാഫിയകൾക്ക് അഴിഞ്ഞാടാൻ കേരളത്തെ വിട്ടുകൊടുക്കരുത്’: K T ജലീൽ

മലപ്പുറം: മലപ്പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക് നേരെ ലഹരിമാഫിയ സംഘത്തിന്റെ ആക്രമണമുണ്ടായ സംഭവത്തിൽ ആഭ്യന്തരവകുപ്പിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സിപിഐഎം നേതാവ് കെ.ടി. ജലീൽ. ‘റൗഡികൾക്ക് മലപ്പുറത്തെ വിട്ടുകൊടുക്കരുത്’ എന്ന തലക്കെട്ടിൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്. പൊലീസിന്റെ മനോവീര്യം തകർത്തുകൊണ്ട് മയക്കുമരുന്ന് മാഫിയകൾക്ക് അഴിഞ്ഞാടാൻ കേരളത്തെ വിട്ടുകൊടുക്കരുതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട് ജലീൽ ആവശ്യപ്പെട്ടു. സംഭവത്തിൽ ആഭ്യന്തരമന്ത്രിയുടെ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. 22 വർഷം പൊലീസ് സേനയിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച് […]
Read more

ഫണ്ട് പിരിച്ച് ജില്ലാ കമ്മറ്റി; പക്ഷെ ഒന്നും ക്യാമ്പസുകളിൽ എത്തിയില്ല, കാസർകോട് KSUവിൽ ഫണ്ട് വിവാദം

കാസർകോട്: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനായി പിരിച്ച ഫണ്ടിന്റെ വിനിയോഗത്തെച്ചൊല്ലി കാസർകോട് കെഎസ്‌യുവിൽ വിവാദം. ജില്ലാ നേതൃത്വത്തിനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളുമായി വിവിധ കോളേജുകളിലെ യൂണിറ്റ് ഭാരവാഹികൾ രംഗത്തെത്തി. പിരിച്ച ഫണ്ടിന്റെ കണക്ക് പുറത്തുവിടണമെന്നും ജില്ലാ ഭാരവാഹികൾ മറുപടി നൽകണമെന്നും ആവശ്യപ്പെട്ട് ‘KSU കാസർകോട് കൂട്ടായ്മ’ എന്ന ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിലാണ് പ്രതിഷേധം ഉയർന്നത്. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽനിന്നും ബാങ്കുകളിൽനിന്നും പ്രാദേശിക കോൺഗ്രസ് കമ്മിറ്റികളിൽനിന്നും ഫണ്ട് സമാഹരിച്ചിരുന്നുവെന്നാണ് യൂണിറ്റ് ഭാരവാഹികൾ പറയുന്നത്. എന്നാൽ പിരിച്ചെടുത്ത […]
Read more

‘മാപ്പെഴുതാന്‍ സവര്‍ക്കറല്ല’; കാലടിയില്‍ എത്തി പ്രകാശ് രാജ്

കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിരാഹാര സമരം നടത്തുന്ന വിദ്യാർഥികൾക്ക് പിന്തുണയുമായി നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. വൈസ് ചാൻസലർ ആവശ്യപ്പെട്ടതുകൊണ്ട് മാപ്പെഴുതി നൽകാൻ വിദ്യാർഥികൾ സവർക്കർമാരല്ലെന്നും ഗോഡ്‌സെയെപ്പോലെ അക്രമകാരികളല്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളുടെ സമരം എന്തിനാണെന്ന് മനസ്സിലാക്കുന്നതിന് പകരം അവർ എങ്ങനെയാണ് സമരം ചെയ്തതെന്ന് മാത്രം ചർച്ച ചെയ്യുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിയെന്നും പ്രകാശ് രാജ് വിമർശിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി സ്വന്തം നിലവാരം കാത്തുസൂക്ഷിക്കണം. ഇത് മന്ത്രിയുടെ മണ്ഡലമാണ്. രാജ്യത്തെ വിദ്യാർഥികൾക്കൊപ്പം […]
Read more

ചിറയിൻകീഴ് കയ്യാങ്കളി: അച്ചടക്ക നടപടി പിൻവലിച്ചത് KPCC പ്രസിഡന്റിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ: എം.എം. ഹസ്സൻ

തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി സംഭവവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കോൺഗ്രസ് നേതാവ് എം.എം. ഹസ്സൻ. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നുവെന്നും റിപ്പോർട്ടിലെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് തുടർനടപടികൾ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റുമായി എംഎൽഎ ചർച്ച നടത്തിയിരുന്നു. റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കിയാൽ അച്ചടക്ക നടപടി പിൻവലിക്കാമെന്ന് കെപിസിസി പ്രസിഡന്റ് ഉറപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എംഎൽഎ കേസ് പിൻവലിച്ചതെന്നും എം.എം. ഹസ്സൻ വ്യക്തമാക്കി. എംഎൽഎ കേസ് പിൻവലിച്ചതിനെ തുടർന്നാണ് അച്ചടക്ക നടപടികളും പിൻവലിച്ചത്. വിഷയത്തിലെ മറ്റ് കാര്യങ്ങളിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix