Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Idukki

ഇടുക്കി പൂപ്പാറയിലെ കാട്ടാന ആക്രമണം; പ്രതിഷേധം അവസാനിപ്പിച്ചു

ഇടുക്കി: പൂപ്പാറയിലെ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ച സംഭവത്തിൽ ബന്ധുക്കളും നാട്ടുകാരും നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. ഉടുമ്പൻചോല എംഎൽഎ സേനാപതി വേണുവുമായി നടത്തിയ ചർച്ചയിൽ ധാരണയായതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. മരിച്ച തോട്ടം തൊഴിലാളിയുടെ കുടുംബത്തിന് വനംവകുപ്പ് 10 ലക്ഷം രൂപ ധനസഹായം നൽകും. ഇതിൽ ആദ്യഘട്ടമായി അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ കൈമാറും. റവന്യൂ വകുപ്പ് നാല് ലക്ഷം രൂപയും കുടുംബത്തിന് നൽകുമെന്ന് അധികൃതർ അറിയിച്ചു. മരിച്ച ഒച്ച തേവരുടെ പോസ്റ്റുമോർട്ടം തേനി […]
Read more

മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി

ഇടുക്കി: കേരളത്തിൽ പുതിയ ജില്ല രൂപീകരിക്കുന്ന സാഹചര്യമുണ്ടായാൽ മൂവാറ്റുപുഴയും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സർക്കാർ ജില്ലാ പുനർവിഭജന കമ്മീഷനെ നിയോഗിക്കുമെന്നും കമ്മീഷന്റെ പരിധിയിൽ മൂവാറ്റുപുഴയും ഉൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകൾ വിഭജിച്ച് പുതിയ ജില്ലകൾ രൂപീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ പരിപാടിയിൽ മാത്യു കുഴൽനാടൻ എംഎൽഎയാണ് മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കണമെന്ന ആവശ്യം മുഖ്യമന്ത്രിക്ക് മുന്നിൽ ഉന്നയിച്ചത്. മൂവാറ്റുപുഴക്കാർക്ക് ഓണസമ്മാനമായി പുതിയ ജില്ല പ്രഖ്യാപിക്കണമെന്നായിരുന്നു എംഎൽഎയുടെ […]
Read more

ഇടുക്കി ഡാം എല്ലാ ദിവസവും തുറക്കാൻ നടപടി സ്വീകരിക്കും: സണ്ണി ജോസഫ്

ഇടുക്കി: ഇടുക്കി ഡാം എല്ലാ ദിവസവും പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കണമെന്ന ആവശ്യത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. ഇടുക്കി ചെറുതോണിയിൽ നടന്ന ഓണോത്സവ് 2026ന്റെ ജില്ലാതല ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഡീൻ കുര്യാക്കോസ് എംപിയുടെയും റോയ് കെ. പൗലോസിന്റെയും ആവശ്യപ്രകാരം ഓണത്തോടനുബന്ധിച്ച് ഇടുക്കി ഡാം പത്ത് ദിവസത്തേക്ക് തുറക്കാൻ പ്രത്യേക ഉത്തരവ് നൽകിയിട്ടുണ്ട്. എന്നാൽ എല്ലാ ദിവസവും ഡാം തുറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യം കെഎസ്ഇബി ചെയർമാനുമായും ബോർഡ് അംഗങ്ങളുമായും ചർച്ച […]
Read more

പൂർവികരുടെ രേഖകളില്ല; ഇടുക്കിയിലെ പട്ടികജാതിക്കാർക്ക് ജാതിസർട്ടിഫിക്കറ്റ് പ്രതിസന്ധി

ഇടുക്കി: പൂർവികരുടെ രേഖകൾ ഹാജരാക്കാനാകാത്തതിനെ തുടർന്ന് ഇടുക്കിയിലെ ഒരു വിഭാഗം പട്ടികജാതിക്കാർക്ക് ജാതിസർട്ടിഫിക്കറ്റ് ലഭിക്കാതെ പ്രതിസന്ധി. ദേവികുളം, ഉടുമ്പൻചോല, പീരുമേട് താലൂക്കുകളിലെ പള്ളർ, പറയർ, ചക്ലിയൻ തുടങ്ങിയ വിഭാഗങ്ങളിൽപ്പെട്ടവരാണ് പ്രധാനമായും ദുരിതമനുഭവിക്കുന്നത്. ജാതിസർട്ടിഫിക്കറ്റിനായി അപേക്ഷിക്കുമ്പോൾ പൂർവികരുടെ വിവരങ്ങളും അപേക്ഷകർ അതേ സമുദായത്തിൽപ്പെട്ടവരാണെന്ന് തെളിയിക്കുന്ന പഴയ രേഖകളും ഹാജരാക്കണമെന്ന് വില്ലേജ്, താലൂക്ക് ഓഫീസുകളിൽനിന്ന് ആവശ്യപ്പെടുന്നതായാണ് പരാതി. സമുദായ സംഘടനകൾ നൽകുന്ന സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ പരിഗണിക്കുന്നില്ലെന്നും സംഘടനകൾ ആരോപിക്കുന്നു. വർഷങ്ങൾക്കുമുമ്പ് തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് കുടിയേറിയവരായതിനാൽ പലർക്കും സ്വന്തം പൂർവികരെക്കുറിച്ചുള്ള വിവരങ്ങൾ […]
Read more

വിധി പറയാനിരിക്കെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കുമാരമംഗലം പോക്സോ കേസിലെ രണ്ടാം പ്രതിയായ കോട്ടയം കുറിഞ്ഞി സ്വദേശി തങ്കച്ചൻ (65) ആണ് മരിച്ചത്. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കേസിൽ ഈയാഴ്ച അന്തിമവിധി പറയാനിരിക്കെയാണ് സംഭവം. തങ്കച്ചൻ കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് വിധി പറയുന്നത് മാറ്റിവെച്ചിരുന്നു. 2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് തങ്കച്ചനെതിരായ കേസ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മരണവുമായി ബന്ധപ്പെട്ട കൂടുതൽ […]
Read more

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണ്ട; കേരളത്തിന്റെ ആവശ്യം തള്ളി തമിഴ്നാട്

ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് തമിഴ്നാട്. നിലവിലെ അണക്കെട്ട് ശക്തമാണെന്ന് സുപ്രീംകോടതിയുടെ വിവിധ സമിതികൾ പരിശോധിച്ച് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അതിനാൽ ഇക്കാര്യത്തിൽ നിലപാട് മാറ്റേണ്ട സാഹചര്യമില്ലെന്നും തമിഴ്നാട് വൈദ്യുതി വകുപ്പ് മന്ത്രി സി.ടി.ആർ. നിർമൽ കുമാർ പറഞ്ഞു. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി വി.ഡി. സതീശൻ വീണ്ടും ഉന്നയിച്ചിരുന്നു. ചെന്നൈയിൽ നടന്ന ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിലാണ് കേരളം നിലപാട് ആവർത്തിച്ചത്. പുതിയ അണക്കെട്ടിന്റെ നിർമാണച്ചെലവ് പൂർണമായും കേരളം വഹിക്കാമെന്നും മുഖ്യമന്ത്രി […]
Read more

ഇടവെട്ടിയിൽ ലഹരിക്കടത്ത്; DYFI നേതാവടക്കം നാല് പേർ പിടിയിൽ

ഇടുക്കി: ഇടവെട്ടിയിൽ ലഹരിമരുന്നുമായി ഡിവൈഎഫ്‌ഐ നേതാവടക്കം നാല് പേർ പിടിയിൽ. ഡിവൈഎഫ്‌ഐ തെക്കുംഭാഗം മേഖല സെക്രട്ടറി, ബ്ലോക്ക് കമ്മിറ്റി അംഗം ടി.എം. ഷിയാസ്, ആഷിഖ്, നിഹാൻ, ആർഷിത് എന്നിവരെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഇടവെട്ടിയിൽ ലഹരിക്കടത്തിനിടെയാണ് നാലുപേരും പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ഓട്ടോറിക്ഷയിലും കാറിലുമായി സഞ്ചരിച്ച സംഘത്തിന്റെ പക്കൽനിന്ന് 19 ഗ്രാം എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തു. ലഹരിക്കെതിരെ സജീവമായി പ്രചാരണം നടത്തിയിരുന്നയാളാണ് ഷിയാസ്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നേരത്തെയും ഇയാൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നതായി […]
Read more

അടിമാലി മണ്ണിടിച്ചിൽ ദുരന്തം; ബാധിതർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ

ഇടുക്കി: അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതരായ 14 കുടുംബങ്ങൾക്ക് കൂടി സംസ്ഥാന സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ഓരോ കുടുംബത്തിനും 10 ലക്ഷം രൂപ വീതം അനുവദിക്കും. നഷ്ടപരിഹാര പാക്കേജിൽ ഉൾപ്പെടാതെ പോയതിനെ തുടർന്ന് ദുരന്തബാധിതർ ഒരുമാസത്തോളമായി സമരത്തിലായിരുന്നു. ഓണത്തിന് മുമ്പ് നഷ്ടപരിഹാരം പ്രഖ്യാപിക്കുമെന്ന സർക്കാർ ഉറപ്പിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് സമരം അവസാനിപ്പിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ 25നാണ് അടിമാലിയിൽ മണ്ണിടിച്ചിലുണ്ടായത്. അപകടത്തിൽ ഒമ്പത് വീടുകൾ പൂർണമായി തകർന്നിരുന്നു. ദേശീയപാത നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി […]
Read more

നെടുങ്കണ്ടത്ത് തോട്ടംതൊഴിലാളിയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

ഇടുക്കി: നെടുങ്കണ്ടം പാട്ടുപ്പാറയിൽ തോട്ടംതൊഴിലാളിയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പാട്ടുപ്പാറയിലെ ബാലാജി എസ്റ്റേറ്റിലെ തൊഴിലാളിയായ കണ്ണനാണ് മരിച്ചത്. രാവിലെ 11 മണിയോടെ കുളത്തിന് സമീപം കണ്ണന്റെ വസ്ത്രങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് കുളത്തിൽനിന്ന് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുളത്തിൽ കാൽവഴുതി വീണതാണോ മരണകാരണമെന്നും അതല്ലെങ്കിൽ മറ്റെന്തെങ്കിലും ബാഹ്യ ഇടപെടലുണ്ടായിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത […]
Read more

ചോറ്റുപാറ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു

ഇടുക്കി: വാഗമണ്ണിന് സമീപം ചോറ്റുപാറ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. കോട്ടയം കുറിച്ചി സ്വദേശി പ്രത്യാശ് (24) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. ചോറ്റുപാറയിലെ റിസോർട്ടിൽ താമസിക്കാനെത്തിയ അഞ്ചംഗ സംഘത്തിലെ അംഗമായിരുന്നു പ്രത്യാശ്. റിസോർട്ടിന് സമീപത്തെ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങുന്നതിനിടെ കാൽവഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ബഹളംവെച്ച് നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാൽ യുവാവ് ചെളിയിൽ താഴ്ന്നുപോയതിനാൽ ഉടൻ കണ്ടെത്താനായില്ല. പിന്നീട് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം നടത്തിയ തിരച്ചിലിലാണ് മൃതദേഹം […]
Read more

Recent News

Advertisement
WhiteswanTV Footer