Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Idukki

മാതാപിതാക്കളെ കുത്തിക്കൊലപ്പെടുത്തിയ കേസ്; അജീഷിനെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും

ഇടുക്കി: എഴുകുംവയലിൽ മാതാപിതാക്കളെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ ബുധനാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങും. എഴുകുംവയൽ സ്വദേശി ആന്റണിയും ഭാര്യ വത്സമ്മയുമാണ് മകൻ അജീഷിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പണം നൽകാത്തതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അജീഷ് ലഹരിക്ക് അടിമയായിരുന്നുവെന്നും പൊലീസ് പറയുന്നു. ചോദ്യം ചെയ്യലിൽ, ‘ദൈവം വിളിച്ചതിനാൽ അച്ഛനെയും അമ്മയെയും സ്വർഗത്തിലേക്ക് അയച്ചു’ എന്ന വിചിത്ര മൊഴിയാണ് പ്രതി നൽകിയതെന്നും പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി ഒൻപതരയോടെയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം […]
Read more

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസ്; പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി

ഇടുക്കി: എഴുകുംവയലിൽ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ സംഭവസ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. പ്രതി ലഹരിക്ക് അടിമയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എഴുകുംവയൽ സ്വദേശി ആന്റണിയെയും ഭാര്യ വത്സമ്മയെയുമാണ് മകൻ അജീഷ് കുത്തിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി ഒൻപതരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വത്സമ്മയെ കിടപ്പുമുറിയിൽ വച്ച് കഴുത്തിൽ കുത്തിയാണ് കൊലപ്പെടുത്തിയത്. ആന്റണിയുടെ വയറിലും നെഞ്ചിലും കുത്തേറ്റിരുന്നു. ഇരുവരുടെയും മരണം ഉറപ്പാക്കിയ ശേഷം പ്രതി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി വിദേശത്തുള്ള ബന്ധുവായ […]
Read more

നെടുങ്കണ്ടം കൊലപാതകം; അജീഷിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ്

ഇടുക്കി: നെടുങ്കണ്ടം എഴുകുംവയലിൽ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. വീട്ടിലെത്തിച്ചപ്പോൾ അമ്മ എവിടെയെന്ന് അജീഷ് പൊലീസിനോട് ചോദിച്ചു. തുടർന്ന് വീട് ഇത്തരത്തിലായിരുന്നില്ലെന്നും സംഭവസ്ഥലത്തെ കാഴ്ചകൾ കള്ളമാണെന്നും തനിക്കെതിരായ നീക്കമാണിതെന്നും പ്രതി തെളിവെടുപ്പിനിടെ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന് പിന്നാലെ അജീഷ് വിചിത്രമായ രീതിയിലാണ് പെരുമാറിയതെന്നാണ് പൊലീസ് പറയുന്നത്. നാട്ടുകാരും അധികൃതരും സ്ഥലത്തെത്തുമ്പോൾ രക്തത്തിൽ കുളിച്ച നിലയിലായിരുന്ന ഇയാൾ വീട്ടിലിരുന്ന് ബൈബിൾ വായിക്കുകയും കൈയിൽ കൊന്ത പിടിച്ചിരിക്കുകയും ചെയ്തിരുന്നു. മാതാപിതാക്കളെ താൻ ‘ദൈവത്തിനടുത്തേക്ക് […]
Read more

വിജയ്‌യുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; കുടുംബത്തിന് നഷ്ടമായത് 22,000 രൂപ

ഇടുക്കി: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ പേരും ചിത്രവും ഉപയോഗിച്ച് ഓൺലൈൻ തട്ടിപ്പ്. അസം സ്വദേശിയായ പ്രദീപ് കണ്ടുലോനയുടെ കുടുംബത്തിനാണ് തട്ടിപ്പിലൂടെ 22,000 രൂപ നഷ്ടമായത്. വിജയ്‌യുടെ ചിത്രം ഉപയോഗിച്ച വ്യാജ വാട്സ്ആപ്പ് അക്കൗണ്ടിൽ നിന്നാണ് കുടുംബത്തിന് ഹിന്ദിയിൽ സന്ദേശം ലഭിച്ചത്. പാവപ്പെട്ടവരെ സഹായിക്കുമെന്നും പണത്തിന് ആവശ്യമുണ്ടെങ്കിൽ സഹായിക്കാമെന്നുമായിരുന്നു വാഗ്ദാനം. വീട് നിർമിക്കുന്നതിനായി കുടുംബം 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം അനുവദിച്ചിട്ടുണ്ടെന്നും തുക ലഭിക്കണമെങ്കിൽ ആദ്യം 6,000 രൂപ നൽകണമെന്നും തട്ടിപ്പുകാർ അറിയിച്ചു. തുടർന്ന് വിവിധ ഘട്ടങ്ങളിലായി […]
Read more

വന്യജീവി സംരക്ഷണ ഭേദഗതി ബിൽ കേന്ദ്രം തള്ളിയത് മുൻ സർക്കാരിന്റെ നടപടികൾ കാരണം; മന്ത്രി ഷിബു ബേബി ജോൺ

ഇടുക്കി: കേരളത്തിന്റെ വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന് കേന്ദ്ര അംഗീകാരം ലഭിക്കാത്തത് മുൻ സർക്കാർ തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ നടപടികളാണെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. രാജ്യത്തെ നിയമവ്യവസ്ഥകൾ കൃത്യമായി മനസ്സിലാക്കാതെയാണ് മുൻ സർക്കാർ ഇത്തരം നടപടികളിലേക്ക് കടന്നതെന്നും മന്ത്രി ആരോപിച്ചു. വിഷയത്തിൽ കേന്ദ്ര വനം മന്ത്രിയുമായി കൂടിയാലോചന നടത്തിയിട്ടുണ്ടെന്നും നിയമ വകുപ്പുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി. ഇഎസ്എയുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനത്തിൽ സംസ്ഥാനത്തിന്റെ ആശങ്കകൾ പരിഹരിക്കാൻ അടിയന്തര […]
Read more

ടി.എം. സലീമിനെ വഴിയിൽ തടഞ്ഞു; രണ്ട് യൂത്ത് ലീഗ് പ്രവർത്തകർ പുറത്ത്

ഇടുക്കി: തൊടുപുഴയിൽ രണ്ട് യൂത്ത് ലീഗ് പ്രവർത്തകരെ പാർട്ടിയിൽനിന്ന് പുറത്താക്കി. യൂത്ത് ലീഗ് ജില്ലാ ജോയിന്റ് സെക്രട്ടറി അൻഷാദ് കുറ്റിയാനിയെയും യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.എം. ബാവയെയുമാണ് പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയത്. കഴിഞ്ഞയാഴ്ച തൊടുപുഴയിൽ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം. സലീമിനെ ഇരുവരും വഴിയിൽ തടഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു പ്രതിഷേധം. സംഭവത്തിൽ ഗുരുതരമായ അച്ചടക്കലംഘനം നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇരുവർക്കുമെതിരെ പാർട്ടി നടപടി സ്വീകരിച്ചത്.
Read more

ഇടുക്കിയിൽ മഴയ്ക്ക് ശമനം; വിനോദസഞ്ചാര കേന്ദ്രങ്ങളിലെ വിലക്ക് നീക്കി ജില്ലാ ഭരണകൂടം

ഇടുക്കി: കനത്ത മഴയ്ക്ക് ശമനമായതോടെ ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ജില്ലാ ഭരണകൂടം നീക്കി. മഴ ശക്തമായതിനെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ താൽക്കാലികമായി പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു. കാലാവസ്ഥാ വകുപ്പ് ഇടുക്കിയിൽ പ്രഖ്യാപിച്ചിരുന്ന റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പിൻവലിച്ചതോടെയാണ് വിനോദസഞ്ചാരികൾക്ക് വീണ്ടും പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചത്. നിലവിൽ അടുത്ത ദിവസങ്ങളിൽ ഇടുക്കിയിലോ സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളിലോ പ്രത്യേക മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, കേരളത്തിന് വീണ്ടും മഴഭീഷണിയുണ്ടാകാനുള്ള […]
Read more

ഇടുക്കി ജില്ലാ ആശുപത്രിയില്‍ ചികിത്സാ നിഷേധം; സംഭവം ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ

ഇടുക്കി: ഇടുക്കി ജില്ലാ ആശുപത്രിയിൽ ചികിത്സാനിഷേധമെന്ന് പരാതി. ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ സന്ദർശനത്തിനിടെയാണ് ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവിനെതിരെ രോഗികൾ പരാതി ഉന്നയിച്ചത്. കാഷ്വാലിറ്റിയിൽ മണിക്കൂറുകളോളം രോഗികൾക്ക് കാത്തുനിൽക്കേണ്ടിവന്നതായും ആവശ്യത്തിന് ഡോക്ടർമാരില്ലെന്നും രോഗികൾ ആരോപിച്ചു. പനി കൂടിയെത്തിയ കുട്ടിക്ക് കാഷ്വാലിറ്റിയിൽ ചികിത്സ ലഭിച്ചില്ലെന്നും തുടർന്ന് കുട്ടിയെ കോട്ടയത്തെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ആരോപണമുണ്ട്. മന്ത്രി ആശുപത്രിയിൽ സന്ദർശനം നടത്തുന്നതിനിടെയാണ് സംഭവം. സംഭവത്തിൽ ആരോഗ്യ മന്ത്രി നേരിട്ട് പ്രതികരിച്ചില്ല. ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഉദ്യോഗസ്ഥരുമായി ആശുപത്രിയിൽ […]
Read more

ഇടുക്കിയിൽ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസിന്റെ സീലിംഗ് തകർന്നുവീണു

ഇടുക്കി: ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസിന്റെ സീലിംഗ് തകർന്നുവീണു. കഴിഞ്ഞ ദിവസം ഇതേ കെട്ടിടത്തിന്റെ സീലിംഗിന്റെ ഒരു ഭാഗം തകർന്നിരുന്നു. ഇന്ന് രാവിലെ ജീവനക്കാർ ഓഫീസിലെത്തിയപ്പോഴാണ് സീലിംഗിന്റെ കൂടുതൽ ഭാഗം ഇടിഞ്ഞുവീണ നിലയിൽ കണ്ടത്. ആളുകൾ ഓഫീസിൽ ഇല്ലാതിരുന്ന സമയത്താണ് സീലിംഗ് തകർന്നുവീണത്. ഇതോടെ വലിയ അപകടം ഒഴിവായി. പഴയ കെട്ടിടത്തിൽ സീലിംഗ് തുടർച്ചയായി തകർന്നുവീഴുന്നത് ജീവനക്കാരിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. അപകടാവസ്ഥയിലുള്ള കെട്ടിടം അടിയന്തരമായി മാറ്റണമെന്നും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും […]
Read more

പെരിയാർ കടുവാ സങ്കേതത്തിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തി തമിഴ്നാട് സംഘം

ഇടുക്കി: പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തിയ സംഭവം വിവാദത്തിൽ. തമിഴ്നാട് സംഘമാണ് വനമേഖലയിൽ ഡ്രോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയത്. മുല്ലപ്പെരിയാർ കനാലിന്റെയും വനമേഖലയുടെയും ദൃശ്യങ്ങൾ പകർത്തി പെരിയകുളം എംഎൽഎയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. വനംവകുപ്പിന്റെയോ പൊലീസിന്റെയോ അനുമതി വാങ്ങാതെയാണ് ഡ്രോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയതെന്നാണ് വിവരം. മുല്ലപ്പെരിയാർ ഷട്ടറുകൾ തുറന്ന ദിവസമാണ് ഡ്രോൺ പറത്തിയത്. സംരക്ഷിത വനമേഖലയിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തിയത് സംബന്ധിച്ച് നടപടിയുണ്ടാകുമോയെന്നതും ശ്രദ്ധേയമാണ്.
Read more

Recent News

Advertisement
WhiteswanTV Footer