Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: News

സർക്കാർ ആശുപത്രികളിൽ 1500 ഡോക്ടർമാരുടെയും 500 നഴ്‌സുമാരുടെയും പുതിയ തസ്തികകൾ സൃഷ്ടിക്കും

ആലപ്പുഴ: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി 1500 ഡോക്ടർമാരുടെയും 500 നഴ്‌സുമാരുടെയും പുതിയ തസ്തികകൾ സൃഷ്ടിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. ഇതുസംബന്ധിച്ച് ധനകാര്യ വകുപ്പിന് ഔദ്യോഗികമായി കത്ത് നൽകിയതായും മന്ത്രി അറിയിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിലൂടെ സർക്കാർ ആശുപത്രികളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാനും ചികിത്സാ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും കഴിയുമെന്നാണ് പ്രതീക്ഷ. സർക്കാർ ആശുപത്രിയിൽ കമ്മ്യൂണിറ്റി കിച്ചൻ സർക്കാർ ആശുപത്രികളിലെ […]
Read more

പ്രിയദർശിനി യാത്രയിൽ മിച്ചംപിടിച്ച പണം കുട്ടികൾക്ക് അന്നമൂട്ടാൻ; മൂന്ന് അധ്യാപികമാരെ ആദരിച്ച് മന്ത്രി സി.പി. ജോൺ

തിരുവനന്തപുരം: സൗജന്യ യാത്രാ പദ്ധതിയിലൂടെ മിച്ചംപിടിച്ച തുക ഉപയോഗിച്ച് തോട്ടം തൊഴിലാളികളുടെ മക്കൾക്ക് ഭക്ഷണമൊരുക്കുന്ന മൂന്ന് അധ്യാപികമാർക്ക് ആദരവുമായി ഗതാഗത മന്ത്രി സി.പി. ജോൺ. പൊൻമുടി ഗവ. യു.പി. സ്കൂളിലെ അധ്യാപികമാരായ നിമിഷ, ജയശ്രീ ദേവൻ, ശാലു പൗലോസ് എന്നിവരെയും സ്കൂൾ കുട്ടികളെയും ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ചുവരുത്തിയാണ് മന്ത്രി ആദരിച്ചത്. അധ്യാപകർക്കും കുട്ടികൾക്കുമായി വസതിയിൽ ഉച്ചഭക്ഷണവും ഒരുക്കി. പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിലൂടെ യാത്രാച്ചെലവിൽ ലാഭിക്കുന്ന തുക കുട്ടികളുടെ ഭക്ഷണത്തിനായി മാറ്റിവെച്ചാണ് ഈ അധ്യാപികമാർ മാതൃകയാകുന്നത്. മലപ്പുറം […]
Read more

മുഖ്യമന്ത്രിക്ക് കുട്ടികളുടെ സ്നേഹക്കത്ത്; സ്മാർട്ട് ക്ലാസ് മുറികൾ ഒരുക്കുമെന്ന് ഉറപ്പ്

കണ്ണൂർ: ലോക കത്തെഴുത്ത് ദിനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന് കത്തയച്ച് കണ്ണൂർ ഉദയഗിരിയിലെ പ്രത്യാശ യു.പി. സ്കൂളിലെ വിദ്യാർഥികൾ. കുട്ടികളുടെ കത്തിന് മുഖ്യമന്ത്രി സ്നേഹപൂർവം മറുപടി നൽകിയതും സ്കൂളിൽ സ്മാർട്ട് ക്ലാസ് മുറികൾ ഒരുക്കാൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയതും ശ്രദ്ധേയമായി. സ്കൂളിലെ വിശേഷങ്ങളും ഓണാഘോഷത്തിന്റെ ഓർമകളും പങ്കുവെച്ചുകൊണ്ടാണ് കുട്ടികൾ മുഖ്യമന്ത്രിക്ക് കത്തയച്ചത്. മുഖ്യമന്ത്രിയുടെ ചിരി തങ്ങൾക്ക് പ്രചോദനമാണെന്നും കത്തിൽ കുട്ടികൾ കുറിച്ചു. സമയത്തിന് ഭക്ഷണം കഴിക്കണമെന്നും അസുഖം വരുത്തരുതെന്നും അവർ സ്നേഹത്തോടെ ഉപദേശിച്ചു. തങ്ങളുടെ സ്കൂളിലെ പൂർവവിദ്യാർഥിയായ […]
Read more

പ്രവാസികൾ കഷ്ടപ്പെടും; ടിക്കറ്റ് നിരക്ക് കൂട്ടി എയർ ഇന്ത്യ എക്സ്പ്രസും

പ്രവാസികള്‍ക്ക് ഇനി വിമാനയാത്രയ്ക്ക് ചെലവേറും. ഇന്‍ഡിഗോ നിരക്ക് കൂട്ടിയപ്പോൾ മറ്റ് എയർലൈനുകളിൽ പോകാം എന്ന കണക്കുകൂട്ടലിൽ ആയിരുന്നോ? എങ്കിൽ അതും നടക്കില്ല. മിഡില്‍ ഈസ്റ്റ് റൂട്ടുകളില്‍ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ചു. വിമാന ഇന്ധന വിലയിലുണ്ടായ വര്‍ധനവും ഉയര്‍ന്ന പ്രവര്‍ത്തനച്ചെലവും കണക്കാക്കിയാണ് നിരക്കുകളില്‍ വര്‍ധനവ് വരുത്തിയത്. 55 ഡോളറോളമാണ് (ഏകദേശം 200 ദിര്‍ഹത്തിലധികം) ഇരു വിമാനക്കമ്പനികളും സര്‍ചാര്‍ജ് വര്‍ധിപ്പിച്ചത്. പുതിയ നിരക്കുകള്‍ പ്രകാരം ആഭ്യന്തര സര്‍വീസുകളില്‍ 1,001 മുതല്‍ 1,500 കിലോമീറ്റര്‍ […]
Read more

കേരളത്തിൽ ഇന്നും മഴ മുന്നറിയിപ്പ്; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ്. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട്. ഈ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. വടക്കൻ കേരളത്തിലെ മലയോര മേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം, നാളെ മുതൽ അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ അലർട്ട് പ്രഖ്യാപിച്ചിട്ടില്ല.
Read more

കുവൈത്തിൽ 773 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫഹാഹീൽ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ 773 കിലോഗ്രാം പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ശുചിത്വ നിയമങ്ങൾ ലംഘിച്ചതിന് നാല് നിയമലംഘന റിപ്പോർട്ടുകളും അധികൃതർ തയ്യാറാക്കി. കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ, ആഭ്യന്തര മന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം, മത്സ്യബന്ധന മേഖലയിലെ ബന്ധപ്പെട്ട അധികൃതർ എന്നിവർ സംയുക്തമായാണ് പരിശോധന നടത്തിയത്. ഫഹാഹീലിലെ മത്സ്യം, പച്ചക്കറി, മാംസം എന്നിവ വിൽക്കുന്ന മാർക്കറ്റുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 773 കിലോഗ്രാം കേടായ […]
Read more

ദില്ലിയിലേക്ക് മാർച്ച് ചെയ്യാൻ ആഹ്വാനം ചെയ്ത് പ്രകാശ് രാജ്; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനം

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി നടൻ പ്രകാശ് രാജ്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. എവിടെയാണെങ്കിലും ദില്ലിയിലെ ജന്തർ മന്തറിലേക്ക് മാർച്ച് ചെയ്യണമെന്നും പൊലീസ് തടയുന്നിടത്ത് സ്വന്തം ജന്തർ മന്തർ സൃഷ്ടിക്കണമെന്നും പ്രകാശ് രാജ് ജനങ്ങളോട് ആഹ്വാനം ചെയ്തു. രാജ്യത്തെ ജനങ്ങൾ ഒന്നിച്ചുള്ള പോരാട്ടത്തിൽ കേന്ദ്ര സർക്കാർ ഭയപ്പെട്ടിരിക്കുകയാണെന്ന് പ്രകാശ് രാജ് ആരോപിച്ചു. കഴിഞ്ഞ തവണ മോദി–അമിത് ഷാ കൂട്ടുകെട്ടിന്റെ അഹങ്കാരം ജനങ്ങൾ ഒരുമിച്ചുനിന്ന് തൂത്തെറിഞ്ഞതാണ്. അതുകൊണ്ടാണ് ഇപ്പോൾ സർക്കാർ ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്നും […]
Read more

ദോഹ– റിയാദ് വിമാന സർവീസുകൾ റദ്ദാക്കി ഖത്തർ എയർവേയ്‌സ്

ദോഹ: ദോഹയ്ക്കും റിയാദിനും ഇടയിലുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി ഖത്തർ എയർവേയ്‌സ്. പ്രവർത്തനപരമായ കാരണങ്ങളാലാണ് സർവീസുകൾ റദ്ദാക്കിയതെന്ന് വിമാനക്കമ്പനി അറിയിച്ചു. ഒക്ടോബർ 9, 10 തീയതികളിലെ സർവീസുകളെയാണ് തീരുമാനം ബാധിച്ചത്. വെള്ളിയാഴ്ചയും വിവിധ വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നതെന്ന് ഖത്തർ എയർവേയ്‌സ് വ്യക്തമാക്കി. വിമാനങ്ങളുടെ സമയക്രമത്തിലും സർവീസുകളിലും ഉണ്ടാകുന്ന മാറ്റങ്ങൾ അറിയാൻ യാത്രക്കാർ ഔദ്യോഗിക വെബ്‌സൈറ്റോ മൊബൈൽ ആപ്പോ പരിശോധിക്കണമെന്നും അധികൃതർ നിർദേശിച്ചു. വിമാന ടിക്കറ്റ് ബുക്ക് […]
Read more

തലയില്‍ കൈ വെച്ചവർ കയ്യടിച്ചു; വീണ്ടുമൊരു സാംസണ്‍ മാജിക്

ഫോമില്ലായ്മയെക്കുറിച്ചുള്ള ചർച്ചകൾക്കും വിമർശനങ്ങൾക്കും ബാറ്റുകൊണ്ട് മറുപടി നൽകി സഞ്ജു സാംസൺ. വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ 41 പന്തിൽ 82 റൺസ് നേടിയ ഇന്ത്യൻ താരം റാഞ്ചിയിൽ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. ഒൻപത് ഫോറും നാല് സിക്സും ഉൾപ്പെട്ട ഇന്നിങ്സ് ഇന്ത്യൻ സ്കോർബോർഡിന് മികച്ച വേഗം നൽകി. കഴിഞ്ഞ മൂന്ന് ഇന്നിങ്സുകളിലെ മോശം പ്രകടനം തന്റെ സമീപനത്തെ ബാധിക്കില്ലെന്നും ടീമിനാണ് എപ്പോഴും പ്രഥമ പരിഗണനയെന്നും സഞ്ജു നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്തിന് മികച്ച തുടക്കം നൽകുകയാണ് തന്റെ ഉത്തരവാദിത്തമെന്നും പരാജയപ്പെട്ടാലും […]
Read more

സിജെപി പ്രതിഷേധം ഫ്ലോപ്പ് ഷോ; പ്രതിപക്ഷത്തെ പരിഹസിച്ച് സംബിത് പത്ര

ന്യൂഡൽഹി: ഡൽഹിയിൽ കോക്റോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന പ്രതിഷേധം വെറുമൊരു പരാജയപ്പെട്ട പ്രകടനമാണെന്ന് ബിജെപി ദേശീയ വക്താവും എംപിയുമായ സംബിത് പത്ര. വ്യാജവാർത്തകൾ പ്രചരിപ്പിച്ചും അക്രമസംഭവങ്ങളിലൂടെ അരാജകത്വം സൃഷ്ടിച്ചും പ്രതിപക്ഷം നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടുവെന്നും ഇത് അരാജകത്വത്തിന് മേൽ ജനാധിപത്യം നേടിയ വിജയമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. റെജിനഗറിൽ 1,109 രജിസ്റ്റർ ചെയ്ത വോട്ടർമാരുണ്ടെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ വ്യക്തമാക്കിയിട്ടും 772 വോട്ടർമാർ മാത്രമാണുള്ളതെന്ന വ്യാജപ്രചാരണം പ്രതിപക്ഷ നേതാക്കൾ തുടർന്നുവെന്ന് സംബിത് പത്ര ആരോപിച്ചു. ഇലക്ട്രോണിക് വോട്ടിങ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix