Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

ഒന്നരവയസുകാരിയുടെ സ്വർണാഭരണങ്ങൾ കവർന്നു; 45കാരി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ

കൊല്ലം: വീട്ടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഒന്നരവയസുകാരിയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സ്ത്രീയെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി. പന്മന കൊല്ലക ദാറുൽ മുബാറിക്കിൽ ഹസീന (45) ആണ് അറസ്റ്റിലായത്. കൊല്ലം കന്നിമൂല കിഴക്കേതിൽ സതീഷിന്റെ വീട്ടിൽ ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു മോഷണം. കുട്ടിയുടെ അമ്മ ശ്യാമ വീടിന് പുറത്തിരുന്ന് തുണി അലക്കുകയായിരുന്നു. ഈ സമയം വീട്ടിലെത്തിയ ഹസീന, തുറന്നുകിടന്ന അടുക്കള വാതിലിലൂടെ അകത്തുകയറി കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കവർന്നു. ഒരു പവൻ തൂക്കമുള്ള അരഞ്ഞാണവും ഒൻപത് ഗ്രാം തൂക്കമുള്ള മാലയുമാണ് […]
Read more

യുപിഐ ഇടപാടുകൾക്ക് എംഡിആർ: തീരുമാനം ദീപാവലിക്ക് ശേഷം

ന്യൂഡൽഹി: ഉത്സവകാലത്ത് വ്യാപാരത്തിലും ഡിജിറ്റൽ പേയ്‌മെന്റുകളിലും തടസ്സങ്ങൾ ഒഴിവാക്കാൻ തിരഞ്ഞെടുത്ത യുപിഐ ഇടപാടുകൾക്ക് എംഡിആർ ഏർപ്പെടുത്തുന്നത് ദീപാവലിക്ക് ശേഷത്തേക്ക് മാറ്റിവെച്ച് എൻപിസിഐ. ഒക്ടോബർ 15 മുതൽ നിരക്ക് പ്രാബല്യത്തിൽ വരുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് ഒക്ടോബർ 13-ന് പുറത്തിറക്കിയ പ്രസ്താവനയിൽ എൻപിസിഐ വ്യക്തമാക്കി. വ്യാപാരി സംഘടനകൾ, ഫിൻടെക് സ്ഥാപനങ്ങൾ, പേയ്‌മെന്റ് കമ്പനികൾ എന്നിവയുടെ അഭ്യർത്ഥനകൾ പരിഗണിച്ചാണ് തീരുമാനം. ഉത്സവകാലത്തെ വ്യാപാരത്തെ പുതിയ നിരക്കുകൾ ബാധിക്കുമെന്ന ആശങ്കകൾ ഉയർന്നതോടെയാണ് നടപടി മാറ്റിവെച്ചത്. 2,000 രൂപയ്ക്ക് […]
Read more

വിവാഹം മുടങ്ങിയതിനെച്ചൊല്ലി തർക്കം; പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: വിവാഹം മുടങ്ങിയതിനെത്തുടർന്ന് പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പയ്യന്നൂർ സ്വദേശിനിയായ ശ്രുതി (24) ആണ് മരിച്ചത്. നിശ്ചയിച്ച വിവാഹത്തിൽനിന്ന് ആൺസുഹൃത്ത് പിന്മാറിയതാണ് സംഭവത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ ജനുവരിയിലാണ് ശ്രുതിയുടെയും യുവാവിന്റെയും വിവാഹനിശ്ചയം നടന്നത്. വിവാഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് ഇരുവർക്കും കഴിഞ്ഞ ദിവസം കൗൺസിലിങ് നൽകിയിരുന്നു. കൗൺസിലിങ് നടന്ന സ്ഥലത്തുനിന്ന് ഇറങ്ങിയോടിയ ശ്രുതി പുഴയിൽ ചാടുകയായിരുന്നുവെന്നാണ് വിവരം. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Read more

കേരളത്തിൽ അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഒക്ടോബർ 15 മുതൽ 17 വരെ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒക്ടോബർ 15ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ 16ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, […]
Read more

ഒമാൻ തീരത്ത് കപ്പലിന്റെ എൻജിൻ മുറിയിൽ തീപിടിത്തം; പരിക്കേറ്റ ജീവനക്കാരനെ ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചു

മസ്‌കത്ത്: ഒമാൻ തീരത്ത് വാണിജ്യ കപ്പലിന്റെ എൻജിൻ മുറിയിലുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ ജീവനക്കാരനെ ഹെലികോപ്റ്റർ മാർഗം ആശുപത്രിയിലേക്ക് മാറ്റി. ജോൺ കെ (JOHN K) എന്ന കപ്പലിലെ ജീവനക്കാരനെയാണ് അടിയന്തര ചികിത്സയ്ക്കായി റോയൽ എയർ ഫോഴ്‌സ് ഓഫ് ഒമാന്റെ ഹെലികോപ്റ്ററിൽ മാറ്റിയത്. മാരിടൈം സെക്യൂരിറ്റി സെന്ററുമായി സഹകരിച്ചായിരുന്നു രക്ഷാപ്രവർത്തനം. സൗത്ത് ബാത്തിന ഗവർണറേറ്റിന്റെ തീരത്തുനിന്ന് 44 നോട്ടിക്കൽ മൈൽ അകലെ സഞ്ചരിച്ചുകൊണ്ടിരുന്ന കപ്പലിന്റെ എൻജിൻ മുറിയിലാണ് തീപിടിത്തമുണ്ടായത്. തുടർന്നാണ് പരിക്കേറ്റ ജീവനക്കാരനെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാൻ നടപടി സ്വീകരിച്ചത്.
Read more

കടയുടമയുടെ പരിചയക്കാരനെന്ന വ്യാജേന പണം തട്ടാൻ ശ്രമം; ആറ്റിങ്ങലിലും പരാതി

തിരുവനന്തപുരം: കടയുടമയുടെ പരിചയക്കാരനാണെന്ന് വിശ്വസിപ്പിച്ച് വ്യാപാര സ്ഥാപനങ്ങളിൽനിന്ന് പണം തട്ടുന്ന മധ്യവയസ്കൻ ആറ്റിങ്ങലിലും തട്ടിപ്പിന് ശ്രമിച്ചതായി പരാതി. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി രാജേഷ് ജോർജിനെതിരെയാണ് പരാതി ഉയർന്നത്. കഴിഞ്ഞ ദിവസം ആറ്റിങ്ങൽ പാലസ് റോഡ് ജംഗ്ഷന് സമീപമുള്ള വസ്ത്രവ്യാപാര സ്ഥാപനത്തിലാണ് സംഭവം. കടയുടമ കുഞ്ഞിനെ ആശുപത്രിയിൽ കാണിക്കാൻ പുറത്തുപോയ സമയത്ത് അമ്മയായിരുന്നു കടയിലുണ്ടായിരുന്നത്. ഈ സമയം എത്തിയ മധ്യവയസ്കൻ ഉടമയുടെ പരിചയക്കാരനാണെന്ന വ്യാജേന പണം ആവശ്യപ്പെടുകയായിരുന്നു. ഉടമയെ ഫോണിൽ വിളിച്ച് സംസാരിക്കുന്നതായി അഭിനയിച്ച ഇയാൾ, മേശവലിപ്പിൽ 17,000 […]
Read more

രാഹുൽ ഗാന്ധി തള്ളിയിട്ടെന്ന് ഗർഭിണിയായ മാധ്യമപ്രവർത്തകയുടെ പരാതി; ആരോപണം തള്ളി കോൺഗ്രസ്

ന്യൂഡൽഹി: സുപ്രീംകോടതി രജിസ്ട്രിക്ക് മുന്നിലുണ്ടായ ബഹളത്തിനിടെ രാഹുൽ ഗാന്ധി തന്നെ ദേഹത്ത് പിടിച്ച് വലിച്ച് നിലത്തിട്ടെന്ന ആരോപണവുമായി ഗർഭിണിയായ മാധ്യമപ്രവർത്തക റിച്ചാ പരാശർ. എന്നാൽ, ബിജെപിയുമായി ചേർന്ന് മാധ്യമപ്രവർത്തക കെട്ടിച്ചമച്ച ആരോപണമാണിതെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ ബിജെപി നേതാക്കൾ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. സുപ്രീംകോടതി രജിസ്ട്രിയിൽ രാഹുൽ ഗാന്ധിയും ഇന്ത്യാ സഖ്യ നേതാക്കളും എത്തിയപ്പോഴുണ്ടായ ബഹളത്തിനിടെയാണ് മാധ്യമപ്രവർത്തക നിലത്തുവീണത്. രാഹുൽ ഗാന്ധി തന്നെ പിടിച്ചുവലിച്ച് താഴെയിട്ടെന്നാണ് റിച്ചാ പരാശറിന്റെ ആരോപണം. സംഭവത്തെത്തുടർന്ന് ഡൽഹിയിലെ ഗംഗാറാം […]
Read more

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈൽ സജീവിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്; അന്വേഷണം കടുപ്പിക്കുന്നു

കൊച്ചി: നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ പ്രതി സുഹൈൽ സജീവിനെതിരെ അന്വേഷണം ശക്തമാക്കി പൊലീസ്. കാർ മത്സരയോട്ടത്തിൽ ഏർപ്പെട്ടിരുന്നോ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത തേടുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകും. കേസിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രിയും വ്യക്തമാക്കി. മദ്യലഹരിയിൽ കാർ ഓടിച്ച് മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയെന്ന കേസിൽ സുഹൈൽ സജീവും കൂട്ടുപ്രതികളായ നിനവും ജോയലും റിമാൻഡിലാണ്. എറണാകുളം റൂറൽ പൊലീസിന്റെ പ്രത്യേക സംഘമാണ് കേസ് […]
Read more

CMRL–എക്സാലോജിക് കേസ്: തെളിവുകളിൽ സംശയമുണ്ടായിരുന്നു; സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ലഭ്യമായ തെളിവുകളിൽ സംശയമുണ്ടായിരുന്നതുകൊണ്ടാണ് പ്രാഥമിക അന്വേഷണം നടത്തിയതെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. അന്വേഷണത്തിൽ സുതാര്യത ഉറപ്പാക്കണമെന്നതാണ് സർക്കാർ നിലപാടെന്ന് അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. ഇഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ നേരിട്ട് കേസെടുക്കാൻ കഴിയുമോയെന്നാണ് സർക്കാർ പരിശോധിച്ചതെന്നും എജിയുടെ വിശദീകരണം. പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നടന്നതായി ബോധ്യപ്പെട്ടാൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാമെന്നും സംശയമുണ്ടെങ്കിൽ പ്രാഥമിക അന്വേഷണം നടത്താമെന്നും സർക്കാർ വ്യക്തമാക്കി. എഫ്‌ഐആർ രജിസ്റ്റർ ചെയ്യണോ എന്നത് സർക്കാരിന്റെ വിവേചനാധികാരമാണെന്നും എജി കോടതിയെ […]
Read more

രാഹുല്‍ ഗാന്ധിക്ക് ആശ്വാസം; അപകീര്‍ത്തി കേസില്‍ വിചാരണ കോടതി നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശങ്ങളുടെ പേരിലുള്ള ക്രിമിനൽ അപകീർത്തിക്കേസിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സുപ്രീം കോടതിയിൽ ആശ്വാസം. കേസിലെ വിചാരണക്കോടതി നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. വിചാരണ നടപടികൾ റദ്ദാക്കണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജി നേരത്തെ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്ത് നൽകിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. അപ്പീലിൽ എതിർകക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് നിർദേശം. അതുവരെ വിചാരണക്കോടതിയിലെ തുടർനടപടികൾ സ്റ്റേ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix