Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

യാത്ര സ്വന്തം ചെലവില്‍; മന്ത്രിമാരുടെ സ്വകാര്യ വിദേശയാത്രയെ നിയമസഭയിൽ ന്യായീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നാല് മാസത്തിനിടെ ഒമ്പത് മന്ത്രിമാർ വിദേശയാത്ര നടത്തിയെന്ന വിവരത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി. മന്ത്രിമാർ സ്വന്തം ചെലവിലാണ് വിദേശയാത്ര നടത്തിയതെന്ന് നിയമസഭയിൽ മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകി. പ്രതിപക്ഷ എംഎൽഎമാർ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയുടെ പകർപ്പ് റിപ്പോർട്ടർ ടിവിക്ക് ലഭിച്ചു. അതേസമയം, മന്ത്രിമാരുടെ യാത്രാ ചെലവുകളെക്കുറിച്ചുള്ള അവ്യക്തത തുടരുകയാണ്. വിദേശയാത്ര നടത്തിയ ഒമ്പത് മന്ത്രിമാരിൽ പി.സി. വിഷ്ണുനാഥിന്റെ യാത്ര മാത്രമാണ് ഔദ്യോഗിക യാത്രയായി രേഖപ്പെടുത്തിയിട്ടുള്ളത്. ഈ യാത്രയുടെ മുഴുവൻ ചെലവും സംസ്ഥാന സർക്കാരാണ് വഹിച്ചത്. മറ്റ് എട്ട് […]
Read more

മദ്യപിച്ച് ഡ്യൂട്ടിക്കെത്തി വിദ്യാർഥികളെ മർദിക്കാൻ പൊലീസിന് എങ്ങനെ ധൈര്യം? പിണറായി വിജയൻ

പാലക്കാട്: എസ്എഫ്ഐ വിദ്യാർഥികളെ മദ്യപിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ ഇടിവള ഉപയോഗിച്ച് മർദിച്ച സംഭവത്തിൽ യുഡിഎഫ് സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംഭവം നാടിനെ ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. എസ്‌ഐആർ വിഷയത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങളെ സംഘപരിവാർ മാതൃകയിൽ ലാത്തിയും ലഹരിയും നൽകി ക്രിമിനലുകളെ ഉപയോഗിച്ച് അടിച്ചമർത്താനാണ് സംസ്ഥാനത്തെ യുഡിഎഫ് സർക്കാരും ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. തെറ്റ് ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാൻ പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധിക്കുന്നതുവരെ കാത്തിരിക്കുന്നത് ഒരു സർക്കാരിനും ഭൂഷണമല്ലെന്നും പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് […]
Read more

വർക്കലയിൽ റെയിൽവേ ട്രാക്കിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം റെയിൽവേ ട്രാക്കിനരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ സ്വദേശി എം. നവീൻ (21) ആണ് മരിച്ചത്. ചെറുന്നിയൂർ കട്ടിങ്ങിൽ റെയിൽവേ ട്രാക്കിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദ്ദേഹം കണ്ട നാട്ടുകാർ ഉടൻ വർക്കല പൊലീസിനെ വിവരം അറിയിച്ചു. നവീന്റെ ബൈക്കും റെയിൽവേ ട്രാക്കിന് സമീപം നിർത്തിയിട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് (ശ്രദ്ധിക്കുക: […]
Read more

നാട്ടിക ടോൾ പ്ലാസയിൽ സംഘർഷം; UDF പ്രവർത്തകർക്കെതിരെ ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

തൃശ്ശൂർ: നാട്ടിക ടോൾ പ്ലാസയിൽ ദേശീയപാതാ നിർമാണം പൂർത്തിയാകുന്നതിന് മുൻപ് ടോൾ പിരിവ് ആരംഭിച്ചതിനെതിരെ എൽഡിഎഫും യുഡിഎഫും പ്രതിഷേധിച്ചു. ഇരു മുന്നണികളും റോഡ് ഉപരോധിച്ചാണ് സമരം നടത്തിയത്. ടോൾ പിരിവിനെതിരെ കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ ദിവസവും പ്രതിഷേധം നടക്കുന്നുണ്ട്. എൽഡിഎഫ്, യുഡിഎഫ്, ബിജെപി തുടങ്ങിയ രാഷ്ട്രീയ കക്ഷികൾക്കൊപ്പം പ്രദേശവാസികളും നിർമാണം പൂർത്തിയാക്കാതെ ടോൾ പിരിക്കുന്നതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി ആദ്യം എൽഡിഎഫ് പ്രവർത്തകരാണ് സമരം നടത്തിയത്. പിന്നാലെ കോൺഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും നേതൃത്വത്തിൽ യുഡിഎഫ് പ്രവർത്തകർ ടോൾ […]
Read more

മാസപ്പടി കേസ്; പിണറായി വിജയന്റെ വാദങ്ങളെ പിന്തുണച്ച് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വാദങ്ങളെ പിന്തുണച്ച് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. കേസ് രജിസ്റ്റർ ചെയ്യാൻ മതിയായ തെളിവുകൾ ഉണ്ടായിരുന്നില്ലെന്നും ലഭിച്ചത് ചില ഡയറി രേഖകൾ മാത്രമാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. അതിനാലാണ് പ്രാഥമിക അന്വേഷണം നടത്താൻ ഉത്തരവിട്ടതെന്നും സർക്കാർ വ്യക്തമാക്കി. പ്രാഥമിക അന്വേഷണം വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. ഹർജിക്കാരനായ കെ.എം. ഷാജഹാൻ സത്യസന്ധനല്ലെന്നും സർക്കാർ വാദിച്ചു. എന്നാൽ, പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രതികളുടെ ഹർജികളെ എൻഫോഴ്‌സ്‌മെന്റ് […]
Read more

പെട്രോൾ പമ്പിന്റെ ചില്ല് തകർത്ത് 12,000 രൂപ കവർന്നു; 150 ഓളം കേസുകളിലെ പ്രതി പിടിയിൽ

മലപ്പുറം: പോരൂർ ചെറുകോട് പെട്രോൾ പമ്പിന്റെ ചില്ല് തകർത്ത് അകത്തുകയറി 12,000 രൂപയോളം കവർന്ന കേസിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഷാജഹാൻ (51) പിടിയിൽ. കേരളത്തിലും പുറത്തുമായി 150 ഓളം മോഷണക്കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു മോഷണം. ഇരുമ്പുവടി ഉപയോഗിച്ച് പെട്രോൾ പമ്പിന്റെ ചില്ല് തകർത്താണ് പ്രതി അകത്തുകയറിയത്. തുടർന്ന് മേശയിൽ സൂക്ഷിച്ചിരുന്ന പണം കവർന്ന് രക്ഷപ്പെടുകയായിരുന്നു. പമ്പിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. അർധരാത്രിയോടെ കെഎസ്ആർടിസി ബസിൽ […]
Read more

വനിതാ മാധ്യമപ്രവർത്തകർക്കെതിരായ അതിക്രമം; ഡൽഹി പൊലീസിനോട് വിശദീകരണം തേടി സുപ്രീം കോടതി

ന്യൂഡൽഹി: വനിതാ മാധ്യമപ്രവർത്തകർക്കെതിരായ പൊലീസ് നടപടിയിൽ ഡൽഹി പൊലീസിനെതിരെ സുപ്രീം കോടതി. സംഭവത്തിൽ വിശദീകരണം നൽകാൻ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. വ്യാഴാഴ്ച നേരിട്ട് ഹാജരായി ആരോപണങ്ങൾക്ക് മറുപടി നൽകണമെന്നാണ് നിർദേശം. വനിതാ മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്നും പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ അവർ നേരിടുന്ന അതിക്രമങ്ങൾ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നെറ്റ്‌വർക്ക് ഓഫ് വുമൺ ഇൻ മീഡിയ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി. പ്രതിഷേധ സ്ഥലത്തുനിന്ന് വനിതാ മാധ്യമപ്രവർത്തകരെ ബലംപ്രയോഗിച്ച് […]
Read more

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; പ്രതി സുഹൈലിനെതിരെ കുറ്റകരമായ നരഹത്യാക്കുറ്റം

കൊച്ചി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിലെ പ്രതി സുഹൈലിന്റെ റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. പ്രതിക്കെതിരെ കുറ്റകരമായ നരഹത്യയ്ക്കും അലക്ഷ്യമായി വാഹനമോടിച്ചതിനുമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സുഹൈൽ മദ്യലഹരിയിലായിരുന്നുവെന്ന കാര്യവും റിമാൻഡ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്നാണ് റിമാൻഡ് റിപ്പോർട്ടിലൂടെ പൊലീസ് ആവശ്യപ്പെട്ടത്. പ്രതിയെ ബോർസ്റ്റൽ സ്കൂളിലേക്ക് അയക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നില്ലെന്നും സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും നെടുമ്പാശ്ശേരി പൊലീസ് അറിയിച്ചു. സുഹൈലും സുഹൃത്തുക്കളും കൊച്ചിയിലെ […]
Read more

ട്രാൻസ്‌ജെൻഡർ വ്യക്തിയുടെ ചികിത്സാ സഹായം; കുടിശ്ശിക രണ്ട് മാസത്തിനകം നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ ട്രാൻസ്‌ജെൻഡർ വ്യക്തിക്ക് തുടർചികിത്സയ്ക്കായി അനുവദിച്ച സാമ്പത്തിക സഹായത്തിന്റെ കുടിശ്ശിക രണ്ട് മാസത്തിനകം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്. തിരുവനന്തപുരം സ്വദേശിക്ക് ചികിത്സാ സഹായമായി അനുവദിച്ച 36,000 രൂപയിൽ 15,000 രൂപ മാത്രമാണ് ലഭിച്ചത്. ബാക്കി 21,000 രൂപ ലഭിക്കാത്തതിനെ തുടർന്നാണ് ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. സാമ്പത്തിക സഹായത്തുക അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. തുടർന്നാണ് കുടിശ്ശികയായ 21,000 രൂപ രണ്ട് മാസത്തിനകം വിതരണം ചെയ്യണമെന്ന് […]
Read more

നജീബ് കാന്തപുരത്തിനെതിരെ FIR രജിസ്റ്റർ ചെയ്ത് അന്വേഷിക്കണം; പൊലീസിന് കോടതി നിർദേശം

മലപ്പുറം: ബാങ്ക് ജപ്തി നടപടിക്കെത്തിയ അഭിഭാഷക കമ്മീഷനെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തെന്ന പരാതിയിൽ പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നിർദേശം നൽകി. മേലാറ്റൂർ പൊലീസിനാണ് കോടതി നിർദേശം നൽകിയത്. അഭിഭാഷക കമ്മീഷണർ കെ.പി. കൃഷ്ണകുമാർ നൽകിയ പരാതിയിലാണ് നടപടി. പെരിന്തൽമണ്ണ വേങ്ങൂരിലെ ഒരു വീട്ടിൽ കോടതി ഉത്തരവുപ്രകാരം ജപ്തി നടപടിക്കെത്തിയപ്പോൾ എംഎൽഎ മോശമായി പെരുമാറുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തി കമ്മീഷൻ അംഗങ്ങളെ തിരിച്ചയക്കുകയും ചെയ്തെന്നാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix