Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ക്രിസ്മസ്- ന്യൂ ഇയർ ബംപർ ഒന്നാം സമ്മാനം 25 കോടി; 1.08 കോടി ടിക്കറ്റുകൾ അച്ചടിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: സംസ്ഥാന ക്രിസ്മസ്-ന്യൂ ഇയർ ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപയായി ഉയർത്തി. കഴിഞ്ഞ വർഷം 20 കോടി രൂപയായിരുന്ന ഒന്നാം സമ്മാനമാണ് ഇത്തവണ വർധിപ്പിച്ചത്. 1.08 കോടി ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചിരിക്കുന്നത്.

ഭാഗ്യക്കുറി മേഖലയെ കൂടുതൽ ആധുനികമാക്കാനും പ്രവർത്തനം കാര്യക്ഷമമാക്കാനും സർക്കാർ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. ക്രിസ്മസ്-ന്യൂ ഇയർ ബംപറിന്റെ ജില്ലാതല പ്രകാശനം കോട്ടയം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ഓണം ബംപറിന് വലിയ പ്രതികരണമാണ് ലഭിച്ചത്. 30 കോടി രൂപ ഒന്നാം സമ്മാനമായി നൽകിയ ഓണം ബംപറിന്റെ 90 ലക്ഷം ടിക്കറ്റുകളും പൂർണമായി വിറ്റഴിഞ്ഞിരുന്നു. ക്രിസ്മസ് ബംപറിന്റെയും മുഴുവൻ ടിക്കറ്റുകളും വിറ്റഴിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു. ലോട്ടറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും ആത്മാർഥമായ പ്രവർത്തനം ഇതിന് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ ചേതൻ കുമാർ മീണ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ലോട്ടറി മേഖലയിലെ തൊഴിലാളി സംഘടനാ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix