Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Entertainment

സ്ത്രീകളെ ഭോ​ഗവസ്തുക്കളാക്കി ചിത്രീകരിക്കുന്നു; ടോക്സിക്കിനെതിരെ അണ്ണാമലൈ

ചെന്നൈ: യഷ് നായകനായി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘ടോക്‌സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’ സിനിമയെ മുൻനിർത്തി സെൻസർ ബോർഡിനെ രൂക്ഷമായി വിമർശിച്ച് തമിഴ്‌നാട് മുൻ ബി.ജെ.പി. അധ്യക്ഷനും വി ദ ലീഡേഴ്‌സ് സ്ഥാപകനുമായ കെ. അണ്ണാമലൈ. സിനിമകൾക്ക് പ്രദർശനാനുമതി നൽകുന്നതിൽ സെൻസർ ബോർഡ് കൂടുതൽ കർശനമായ മാനദണ്ഡങ്ങൾ നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭയപ്പെടുത്തുന്ന ദൃശ്യങ്ങളും അമിത അക്രമവും സ്ത്രീവിരുദ്ധ പ്രമേയങ്ങളും അടങ്ങിയ സിനിമകൾക്ക് പ്രദർശനാനുമതി നൽകുന്നതിൽ കർശന നിയന്ത്രണം അത്യാവശ്യമാണ്. എ സർട്ടിഫിക്കറ്റ് സിനിമകളിലൂടെ […]
Read more

‘മോദിജി നമ്മുടെ അഭിമാനം’; താൻ രാഹുൽ ഗാന്ധിയുടെ ഫോളോവറെന്ന് ടിനി ടോം

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശനയങ്ങളെയും ഭരണപരമായ മികവുകളെയും പ്രശംസിച്ച് നടൻ ടിനി ടോം. വിദേശരാജ്യങ്ങളിൽ പോകുമ്പോൾ അവിടെയുള്ള പ്രവാസികളായ മലയാളികളുമായി സംസാരിക്കാറുണ്ട്. പ്രധാനമന്ത്രിയുടെ ഇടപെടലുകൾ കാരണം അവരുടെ ജീവിതത്തിലും സമീപനങ്ങളിലും വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് അവർ പറയാറുണ്ട്. ആ അർഥത്തിൽ ഭരണാധികാരി എന്ന നിലയിൽ മോദിജി നമുക്ക് അഭിമാനമാണ്- ടിനി ടോം പറഞ്ഞു. അതേസമയം താൻ രാഹുൽ ഗാന്ധിയുടെ ഫോളവറാണെന്നും ടിനി വ്യക്തമാക്കി. തന്റേത് കോൺഗ്രസ് പശ്ചാത്തലമുള്ള കുടുംബമാണെന്നും എന്നാൽ രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറം നല്ല കാര്യങ്ങളെ […]
Read more

“മമ്മൂട്ടി ജന്മദിന സ്പെഷ്യൽ രക്തദാനം”; 40,000 പേരുടെ രക്തദാനത്തിൽ പങ്കാളികളയി ഓസ്ട്രേലിയൻ പ്രവാസികളും

മെൽബൺ: മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് ലോകമെമ്പാടുമായി സംഘടിപ്പിക്കുന്ന 40,000 പേരുടെ രക്തദാന മഹായജ്ഞത്തിൽ ഓസ്ട്രേലിയൻ മലയാളികളും സജീവമായി പങ്കാളികളാകുന്നു. ഓസ്ട്രേലിയയിൽ മാത്രം ആയിരത്തോളം രക്തദാനങ്ങൾ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ മലയാളി സംഘടനകളും മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ പ്രവർത്തകരും കോർപ്പറേറ്റ് മേഖലയിൽ ജോലി ചെയ്യുന്ന മലയാളികളും ഈ മഹത്തായ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമാകുന്നത്. മമ്മൂട്ടി ആരാധകരുടെ നേതൃത്വത്തിന് പുറമെ ഓസ്ട്രേലിയയിലെ വിവിധ മലയാളി സംഘടനകളിൽപ്പെട്ട നിരവധി പേരും രക്തദാനത്തിനായി മുന്നോട്ടുവന്നിട്ടുണ്ട്. ജീവൻ രക്ഷിക്കാൻ […]
Read more

ZEE5 അവതരിപ്പിക്കുന്ന ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്’ ഓഗസ്റ്റ് 28 മുതൽ

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിടുന്ന ZEE5 ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്’ ഓഗസ്റ്റ് 28 മുതൽ സ്ട്രീമിംഗ് ആരംഭിക്കും. ഓണം ആഘോഷങ്ങളുടെ ഭാഗമായി മലയാളം ZEE5-ൽ എക്സ്ക്ലൂസീവായി പ്രീമിയർ ചെയ്യുന്ന ഈ ഷോ, കേരളത്തിൽ വളർന്നുവരുന്ന അണ്ടർഗ്രൗണ്ട് ഹിപ്-ഹോപ്പ് സംസ്കാരത്തിന്റെ ഹൃദയത്തിലേക്കാണ് പ്രേക്ഷകരെ എത്തിക്കുന്നത്. കേരളത്തിലെ വളർന്നുവരുന്ന അണ്ടർഗ്രൗണ്ട് ഹിപ്പ്-ഹോപ്പ് രംഗത്തെ മുന്നിലെത്തിക്കുന്ന ഈ ഷോയിൽ, 10 എപ്പിസോഡുകളിലായി 10 വളർന്നുവരുന്ന റാപ്പർമാർ ചാമ്പ്യൻ പട്ടത്തിനായി മാറ്റുരയ്ക്കും. ഡബ്സി (Dabzee), ദി ഇമ്പാച്ചി (The Imbachi), എംസി […]
Read more

ബാദുഷ ഒരു കോടിയോളം രൂപ വാങ്ങി വഞ്ചിച്ചു; ആരോപണവുമായി മറ്റൊരു നിർമ്മാതാവും

നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷ പണം വാങ്ങി വഞ്ചിച്ചെന്ന ആരോപണവുമായി വോയ്സ് ഓഫ് സത്യനാഥൻ സിനിമയുടെ സഹനിർമാതാവ് റോഷിത് ലാൽ. തന്റെ കൈയ്യിൽ നിന്നും ഒരു കോടി രൂപ ബാദുഷ വാങ്ങിയെന്നും പണം തിരികെ ചോദിച്ച് വിളിക്കുമ്പോൾ ഫോൺ എടുക്കാതിരിക്കുകയും പിന്നീട് തന്നെ ഭീഷണിപ്പെടുത്തി വെല്ലുവിളിക്കുകയുമാണെന്നാണ് റോഷിത് ലാൽ പറയുന്നത്. ‘ത തവളയുടെ ത’ എന്ന തന്റെ ചിത്രത്തിന്റെ പിആർ വഴിയാണ് ബാദുഷയെ പരിചയപ്പെട്ടതെന്നും ആ പരിചയമാണ് വോയ്സ് ഓഫ് സത്യനാഥനിൽ സഹനിർമാതാവാകാൻ വഴിവെച്ചതെന്നും അദ്ദഹം പറയുന്നു. […]
Read more

എന്താണ് മിസ നാടകം? എന്തുകൊണ്ട് ഇത്ര വിവാദമാകുന്നു? അറിയണം ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയായ സ്നേഹലതയെ

തൃശ്ശൂരിൽ നടന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച ‘മിസ’ നാടകത്തിൻ്റെ പേരിലാണല്ലോ ഇപ്പോൾ വിവാദങ്ങൾ കൊഴുക്കുന്നത്. നാടകത്തിന്റെ ഒരു ഭാഗം മാത്രം മുറിച്ചെടുത്ത് പ്രചരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ആരോപിച്ച് തിയേറ്റർ ആർട്ടിസ്റ്റായ ചിന്നൂസ് ചിലങ്ക രം​ഗത്തെത്തുകയും ചെയ്തിരുന്നു. നാടകത്തിൽ ചിന്നൂസ് ചിലങ്ക അഭിനയിച്ച ഭാഗങ്ങൾ എഡിറ്റ് ചെയ്ത് അശ്ലീലച്ചുവയോടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം വാർത്തയാകുന്നത്. പ്രചരിക്കുന്ന ഭാ​ഗങ്ങൾ മാത്രം കണ്ടാൽ അങ്ങനെ തോന്നുകയും ചെയ്യും എന്നതാണ് പ്രശ്നം. ഭരണകൂടഭീകരതയെ കുറിച്ചാണ് ‘മിസ’ പറയുന്നതെന്ന് ചിന്നൂസ് ചിലങ്ക വ്യക്തമാക്കുന്നു. […]
Read more

ജോസഫ് വിജയിയുടെ ജനനായകൻ ആഗസ്റ്റ് ഇന്ന് മുതൽ സീ5ൽ

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയിയുടെ ജനനായകൻ ആഗസ്റ്റ് 21 മുതൽ സീ5-ൽ സ്ട്രീമിങ് ആരംഭിക്കും. എച്ച്. വിനോദ് സംവിധാനം ചെയ്ത പൊളിറ്റിക്കൽ ആക്ഷൻ ഡ്രാമ ചിത്രം തമിഴിന് പുറമെ തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ZEE5-ൽ പ്രീമിയർ ചെയ്യും. ‘ജനനായകൻ’, അഴിമതിക്കും അനീതിക്കുമെതിരെ പോരാടുന്ന വെട്രി കൊണ്ടാൻ എന്ന മുൻ പോലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് പറയുന്നത്. ശക്തരായ ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിലൂടെ അവൻ ജനങ്ങളുടെ നായകനായും പ്രതീക്ഷയുടെ പ്രതീകമായും വളരുന്നു. ആക്ഷനും വൈകാരിക മുഹൂർത്തങ്ങൾക്കും […]
Read more

തുമ്പ പൂവാലേ… പാട്ടുകാരനായി മന്ത്രി പിസി വിഷ്ണുനാഥ്; ഓണപ്പാട്ട് പ്രകാശനം നാളെ

തിരുവനന്തപുരം: സിനിമ-സാംസ്കാരിക വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ് ​ഗായകനായി എത്തുന്ന പൂവാലേ.. തുമ്പപ്പൂവാലേ എന്ന ഓണപ്പാട്ടിന്റെ ഓഡിയോ ലോഞ്ച് നാളെ തിരുവനന്തപുരത്ത് നടക്കും. വൈകീട്ട് 3 മണിക്ക് തിരുവനന്തപുരം ഹോട്ടൽ സൗത്ത് പാർക്കിൽ വെച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ​ഗാനം പുറത്തിറക്കുന്നത്. കൊല്ലം കേന്ദ്രമായി പ്രവർത്തിക്കുന്ന പോളി​ഗൺ ഐ മീഡിയ പുറത്തിറക്കുന്ന ​ഗാനം എഴുതിയിരിക്കുന്നത് രണ്ട് തവണ സംസ്ഥാന സർക്കാരിന്റെ മികച്ച ​ഗാനരചയിതാവിനുള്ള പുരസ്കാരം ലഭിത്ത ബികെ ഹരികുമാറാണ്. പ്രശസ്ത സം​ഗീത സംവിധായകൻ ജേക്സ് ബിജോയ് ഈണം […]
Read more

‘ഒരു കയ്യിൽ പൊതിച്ചോറും മറുകയ്യിൽ MDMAയും; പരിഹാസവുമായി ജോയ് മാത്യു

‌കൊച്ചി: രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവ് ഉൾപ്പടെ നാലുപേർ പിടിയിലായ സംഭവത്തിൽ പരിഹാസ കുറിപ്പുമായി നടനും സംവിധായകനുമായ ജോയ് മാത്യു. ‘ഒരു കയ്യിൽ പൊതിച്ചോറും മറുകയ്യിൽ എംഡിഎംഎയുമായി നിൽക്കും തൊടുപുഴ സഖാക്കളെ കാണുമ്പോൾ ഇടുക്കി ഗോൾഡ് ഒക്കെ എന്ത്?’ ജോയ് മാത്യു ഫെയ്‌സ്ബുക്കിൽ കുറിച്ചു. ഡിവൈഎഫ്ഐ തെക്കും ഭാഗം മേഖലാ സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി എസ് ഷിയാസ്, അർഷിദ്, ആഷിഖ്, നിയാൻ എന്നിവരാണ് ലഹരിയുമായി പിടിയിലായത്. അർഷിദ് നേരത്തെയും ലഹരിയുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുണ്ട്. അന്ന് സ്റ്റേഷൻ […]
Read more

“പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കോമഡി ഫാമിലി എന്റർടെയ്‌നറുമായി പതിനാറ് വർഷങ്ങൾക്ക് ശേഷം എവെർഗ്രീൻ ഗ്യാങ്ന്റെ ‘പാതിരാക്കുറുക്കൻ’ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.പ്രശസ്ത ചലച്ചിത്ര താരങ്ങളായ മോഹൻലാൽ,മഞ്ജു വാര്യർ എന്നിവരുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് റിലീസ് ചെയ്തത്. അപ്പായ് സിനിമാസിന്റെ ബാനറിൽ സിജോ ജോർജ്ജ് നിർമ്മിച്ച്, ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജയേഷ് വേണുഗോപാൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘പാതിരാക്കുറുക്കൻ’ സെപ്തംബറിൽ പ്രദർശനത്തിനെത്തും. ​തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളിൽ നിന്നും വരുന്ന നാലുപേർ […]
Read more

Recent News

Advertisement
WhiteswanTV Footer