Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Cinema

‘ജയിലർ 2′-ൽ മോഹൻലാലിന്‍റെ സീനുകൾ വെട്ടിക്കുറച്ചു, മൂന്നാം ഭാഗമുണ്ടായാൽ സഹകരിക്കില്ല’

കൊച്ചി: രജനീകാന്ത് നായകനായ ജയിലര്‍ 2 തിയറ്റുകളിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണെങ്കിലും മോഹൻലാൽ ആരാധകര്‍ നിരാശരാണ്. ഏറെ പ്രതിക്ഷീച്ച ലാലിന്‍റെ കാമിയോ റോൾ വെറും 30 സെക്കൻഡ് മാത്രമായതാണ് ആരാധകരെ ചൊടിപ്പിച്ചത്. താരത്തിന്‍റെ ലുക്ക് കിടുവായിരുന്നെങ്കിലും പ്രാധാന്യം കുറഞ്ഞുപോയെന്നാണ് മലയാളികളുടെ പരിഭവം. ഇതിനെതിരെ കോസ്റ്റ്യൂം ഡിസൈനറും ജയിലര്‍ 2വിന് വേണ്ടി മോഹൻലാലിന്‍റെ സ്റ്റൈലിഷ് ലുക്ക് ഒരുക്കുകയും ചെയ്ത സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ജിഷാദ് ഷംസുദ്ദീൻ രംഗത്തെത്തി. മോഹൻലാലിന്‍റെ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകൾ ഒഴിവാക്കിയതായും സിനിമക്കൊരു സ്വീക്വൽ ഉണ്ടായാൽ […]
Read more

‘അന്ന’ ചെയ്യാമെന്ന് ഞാൻ ഏറ്റിരുന്നില്ല, കഥ പോലും അറിയില്ല; വെളിപ്പെടുത്തലുമായി അരവിന്ദ് സ്വാമി

ബത്ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിലൂടെ വീണ്ടും ട്രെൻഡിങ് ആവുകയാണ് മലയാളികൾക്ക് ഏറെ പരിചിതമായ ‘യവനകഥയിൽ നിന്നു വന്ന ഇടയകന്യകേ…’ എന്ന ഗാനം. ഇപ്പോഴിതാ ചിത്രീകരണം നടക്കാതെ പോയ ‘അന്ന’ എന്ന സിനിമയെക്കുറിച്ച് വെളിപ്പെടുത്തലുമായി നടൻ അരവിന്ദ് സ്വാമി. ‘അന്ന’യിൽ അഭിനയിക്കാമെന്ന് താൻ ഒരിക്കലും ഏറ്റിരുന്നില്ലെന്നാണ് നടന്റെ പ്രതികരണം. ഇതോടെ സിനിമയെക്കുറിച്ചുള്ള പഴയ ചർച്ചകൾക്ക് സോഷ്യൽ മീഡിയയിൽ വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്. ശിവാജി ഗണേശന്റെ മകനും നടനുമായ രാംകുമാറിന്റെ ‘ട്രൂലി റാം’ പോഡ്കാസ്റ്റിലാണ് അരവിന്ദ് സ്വാമി ഇക്കാര്യം വ്യക്തമാക്കിയത്. […]
Read more

വീണ്ടും തിയറ്ററുകളിൽ നൊസ്റ്റാൾജിയ നിറച്ച് ‘തേന്മാവിൻ കൊമ്പത്ത്’; റീമാസ്റ്റേര്‍ഡ് സോംഗ് എത്തി

കൊച്ചി: മോഹൻലാൽ–പ്രിയദർശൻ കൂട്ടുകെട്ടിൽ 1994ൽ പുറത്തിറങ്ങിയ ക്ലാസിക് ചിത്രം തേന്മാവിൻ കൊമ്പത്ത് റീ റിലീസിന് പിന്നാലെ വീണ്ടും വാർത്തകളിൽ. 4K ദൃശ്യ മികവിലും ഡോൾബി അറ്റ്‌മോസ് ശബ്ദ സാങ്കേതികവിദ്യയിലും ഒരുക്കിയ ചിത്രത്തിന്റെ റീമാസ്റ്റേർഡ് പതിപ്പിലെ ‘എന്റെ മനസ്സിലൊരു നാണം’ എന്ന പ്രശസ്ത ഗാനത്തിന്റെ വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഒക്ടോബർ എട്ടിനാണ് ചിത്രം പുതുക്കിയ സാങ്കേതിക മികവോടെ വീണ്ടും തിയറ്ററുകളിലെത്തിയത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് ബേണി–ഇഗ്നേഷ്യസ് സംഗീതം പകർന്ന ഗാനം എം.ജി. ശ്രീകുമാറും സുജാത മോഹനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. […]
Read more

പൃഥ്വിരാജ് ചിത്രം ഖലീഫ OTTയിലേക്ക്; ദിവസവും പ്ലാറ്റ്ഫോമും അറിയാം

കൊച്ചി: ഓണം റിലീസായി തിയറ്ററുകളിലെത്തിയ പൃഥ്വിരാജ് നായകനായ ചിത്രം ‘ഖലീഫ’ ഇനി ഒടിടിയിലേക്ക്. ഓഗസ്റ്റ് 20ന് തിയറ്ററുകളിലെത്തിയ ചിത്രം ഒക്ടോബർ 9 മുതൽ വിവിധ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ സ്ട്രീമിങ് ആരംഭിക്കും. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് തിയറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ മലയാളത്തിന് പുറമെ വിവിധ ഭാഷകളിലായി ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ചിത്രം വരുന്നത്. പ്രൈം വീഡിയോ, ലയൺസ്ഗേറ്റ് പ്ലേ, ആഹാ, മനോരമ മാക്സ്, സിംപ്ലി സൗത്ത്, സ്റ്റാർസ്‌പ്ലേ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലാണ് ചിത്രം ലഭ്യമാകുക.മലയാളം, തമിഴ്, തെലുങ്ക്, […]
Read more

രണ്ട് ദിവസം കൊണ്ട് 200 കോടിയിലേക്ക്! ഞെട്ടിച്ച് ദൃശ്യം 3 ഹിന്ദി

അജയ് ദേവ്ഗൺ നായകനായ ‘ദൃശ്യം 3: ദി കൺക്ലൂഷൻ’ റെക്കോർഡ് കളക്ഷനുമായി കുതിക്കുന്നു. ഒക്ടോബർ 2ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം റിലീസ് ദിവസം തന്നെ ബോക്സ് ഓഫീസിൽ ശക്തമായ തുടക്കമാണ് കുറിച്ചത്. ഇന്ത്യയിൽ ആദ്യദിനം 62 കോടി രൂപയുടെ നെറ്റ് കളക്ഷൻ നേടിയ ചിത്രത്തിന് രണ്ടാം ദിവസം കളക്ഷനിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ‘സാക്നിൽക്’ റിപ്പോർട്ട് പ്രകാരം രണ്ടാം ദിവസം 16,868 ഷോകളിലായി ഇന്ത്യയിൽ നിന്ന് ചിത്രം […]
Read more

ജയസൂര്യയുടെ ‘മായൻ ചാപ്റ്റർ 1’ ഡിസംബർ 3ന് തീയേറ്ററുകളിലേക്ക്

മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമിച്ച് ജിതിൻ കെ.ജോസ് സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രം ‘മായൻ’ ചിത്രീകരണം പൂർത്തിയാക്കി. 2026 ഡിസംബർ 3-ന് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തും. ‘മായൻ ചാപ്റ്റർ 1’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ ‘ബിയോണ്ട് ദ ഷാഡോസ്’ എന്നാണ്. നൈല ഉഷ നായികയാകുന്ന ചിത്രത്തിൽ വിജയ് ബാബു, ഐശ്വര്യ രാജ്, ജിബിൻ ഗോപിനാഥ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജയസൂര്യ ഒരു പോലീസ് ഓഫീസറായി […]
Read more

സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു. 94 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് സിംഗീതം ശ്രീനിവാസ റാവു ജനിച്ചത്. 1972ൽ തെലുങ്ക് സിനിമയിലൂടെയാണ് സംവിധാനരംഗത്തേക്ക് എത്തിയത്. ആദിത്യ 369, ഭൈരവദ്വീപം, പുഷ്പക വിമാനം, ധിക്കാര പാർവതി, മയൂരി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി. വ്യത്യസ്തമായ പരീക്ഷണങ്ങളിലൂടെ ദക്ഷിണേന്ത്യൻ സിനിമയ്ക്ക് പുതിയ ദിശ നൽകിയ സംവിധായകനായിരുന്നു സിംഗീതം ശ്രീനിവാസ റാവു. കമൽഹാസൻ, രാജ്കുമാർ തുടങ്ങിയ പ്രമുഖ താരങ്ങളുമായുള്ള അദ്ദേഹത്തിന്റെ കൂട്ടുകെട്ടുകൾ […]
Read more

വീണ്ടും ഒന്നിച്ച് ജഗദീഷും ഉർവശിയും; ‘റൂം നമ്പർ: 9’ ഫസ്റ്റ് ലുക്ക് പുറത്ത്

മലയാള സിനിമയിലെ ഒരു കാലത്തെ പ്രിയ ജോഡികളായിരുന്ന ജഗദീഷും ഉർവശിയും മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും നായകനും നായികയുമായി ഒന്നിക്കുന്നു. ‘റൂം നമ്പർ 9’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് ഈ ഹിറ്റ് കോമ്പോയുടെ തിരിച്ചുവരവ്. എൺപതുകളിലും തൊണ്ണൂറുകളിലും ‘സ്ത്രീധനം’, ‘ഭാര്യ’, ‘സിംഹവാലൻ മേനോൻ’ തുടങ്ങിയ ഒട്ടേറെ മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ഈ പ്രിയ ജോഡി വീണ്ടുമൊന്നിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ. ജയ് മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘റൂം നമ്പർ 9’-ന്‍റെ പോസ്റ്ററും […]
Read more

ബത്ലഹേം കുടുംബ യൂണിറ്റ്, ലവ്, കുങ്ഫു ലെജൻഡ്… ഇന്ന് OTTയിൽ എത്തിയ സിനിമകൾ

ഈ വാരാന്ത്യം ആഘോഷമാക്കാന്‍ ഒടിടിയില്‍ സ്ട്രീമിങ്ങിനെത്തിയ ചിത്രങ്ങൾ ഇവയെല്ലാമാണ് ബെത്‌ലേഹം കുടുംബ യൂണിറ്റ് ഓണം റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രം ജിയോ ഹോട്ട്സ്റ്റാറിലാണ് സ്ട്രീമിങ് ആരംഭിച്ചത്. മലയാളത്തിലെ സകല കളക്ഷൻ റെക്കോർഡുകളും ഭേദിച്ച് മുന്നേറുന്നതിനിടെയാണ് ചിത്രം OTTയിലേക്ക് വരുന്നത്. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ഈ റൊമാന്‍റിക് കോമഡി ചിത്രത്തിൽ സംഗീത് പ്രതാപ്, റോഷൻ ഷാനവാസ്, സുരേഷ് കൃഷ്ണ, വിനയ് ഫോർട്ട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ലവ് അർജുൻ ദാസും ഐശ്വര്യാ ലക്ഷ്മിയും ഒരുമിച്ച ലവ് നെറ്റ്ഫ്ലിക്സിൽ […]
Read more

ഐഡിഎസ്എഫ്എഫ്കെ സമാപനം ഇന്ന്

തിരുവനന്തപുരം: 18-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേള (IDSFFK) ഇന്ന് (സെപ്റ്റംബർ 30) സമാപിക്കും. വൈകുന്നേരം ആറിന് തിരുവനന്തപുരം കൈരളി തിയേറ്ററിൽ നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.സി. വിഷ്ണുനാഥ് അധ്യക്ഷത വഹിക്കും. സാംസ്കാരിക കാര്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എം. അഞ്ജന സ്വാഗതം ആശംസിക്കും. ഫെസ്റ്റിവൽ ഡയറക്ടറും കെ.എസ്.സി.എ ചെയർപേഴ്സനുമായ രവീന്ദ്രൻ ആമുഖ പ്രഭാഷണം നടത്തും. ചലച്ചിത്രപ്രവർത്തക നിന സബ്നാനിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് മുഖ്യമന്ത്രി സമ്മാനിക്കും. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix