Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Cinema

‘AMMA യിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ പ്രത്യേക കോടതി വേണ്ട സാഹചര്യം’; വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ തർക്കങ്ങൾ പരിഹരിക്കാൻ പ്രത്യേക കോടതി വേണമെന്ന സാഹചര്യമാണോയെന്ന് ഹൈക്കോടതിയുടെ വിമർശനം. നടി ലക്ഷ്മിപ്രിയ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. പാവപ്പെട്ടവരുടെ നിരവധി പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് സമയമുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. നടി അൻസിബ ഹസനെ പൊലീസ് സ്റ്റേഷനിൽവച്ച് ഭീഷണിപ്പെടുത്തിയെന്ന കേസിൽ നടപടികൾ റദ്ദാക്കണമെന്നാണ് ലക്ഷ്മിപ്രിയയുടെ ഹർജിയിലെ ആവശ്യം. ഹർജിയിൽ നേരത്തെ സംസ്ഥാന സർക്കാരിനും അൻസിബയ്ക്കും ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. എന്നാൽ അൻസിബയുടെ മേൽവിലാസത്തിലെ പിൻകോഡ് തെറ്റായതിനാൽ നോട്ടീസ് കൃത്യമായി […]
Read more

‘സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു’; അന്‍സിബയുടെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസ്

കൊച്ചി: നടി അൻസിബ നൽകിയ പരാതിയിൽ നടി ലക്ഷ്മി പ്രിയക്കെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിലാണ് കോടതി നിർദേശപ്രകാരം പൊലീസ് നടപടി. നിലവിൽ ക്രിമിനൽ മാനനഷ്ടം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. തനിക്കെതിരെ അശ്ലീല പരാമർശങ്ങൾ ഉൾപ്പെടെ നടത്തി വ്യക്തിഹത്യ നടത്തിയെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയെന്നും ആരോപിച്ചാണ് അൻസിബ പൊലീസിൽ പരാതി നൽകിയത്. എന്നാൽ പരാതി ലഭിച്ചിട്ടും കേസെടുക്കാത്തതിനെ തുടർന്ന് അൻസിബ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. ഹർജി തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. പരാതി […]
Read more

മികച്ച അഭിപ്രായം നേടി ‘Hi’ തമിഴ് ZEE5-ൽ

നയൻതാരയും കെവിനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘Hi’ മികച്ച അഭിപ്രായം നേടി തമിഴ് ZEE5-ൽ മുന്നേറുന്നു. ശ്രദ്ധേയമായ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുമായി പ്രേക്ഷകരിലേക്ക് എത്തുന്ന തമിഴ് ZEE5, തങ്ങളുടെ വിജയക്കുതിപ്പ് തുടരുകയാണ്. ‘ജനനായകൻ’ ന് ലഭിച്ച മികച്ച പ്രതികരണത്തിന് പിന്നാലെ, നയൻതാരയും കെവിനും പ്രധാന വേഷങ്ങളിലെത്തുന്ന ‘Hi’ ഇപ്പോൾ പ്ലാറ്റ്‌ഫോമിൽ വൻ ഹിറ്റ് അടിച്ചിരിക്കുകയാണ്. വിഷ്ണു എടവൻ സംവിധാനം ചെയ്യുന്ന ചിത്രം, പ്രണയാനുഭവങ്ങളും നിരാശകളും നേരിട്ടിട്ടും പ്രണയം കണ്ടെത്താനുള്ള ശ്രമം ഉപേക്ഷിക്കാത്ത ഒരു യുവാവിന്റെ കഥയാണ് പറയുന്നത്.തമിഴ് സിനിമയിലെ […]
Read more

അന്താരാഷ്ട്ര ഹ്രസ്വചിത്ര-ഡോക്യുമെന്ററി മേള; 23 ചിത്രങ്ങളുടെ പ്രദർശന സമയക്രമം പ്രഖ്യാപിച്ചു

തിരുവനന്തപുരം: 18-ാമത് അന്താരാഷ്ട്ര ഹ്രസ്വചിത്ര-ഡോക്യുമെന്ററി മേളയിൽ 23 ചിത്രങ്ങളുടെ പ്രദർശന സമയക്രമം നിശ്ചയിച്ചു. പുതുതായി പ്രദർശനാനുമതി ലഭിച്ച മൂന്ന് മത്സരവിഭാഗ ചിത്രങ്ങളും ഇതിൽ ഉൾപ്പെടും. കോമ്പറ്റീഷൻ ഷോർട്ട് ഫിക്ഷൻ വിഭാഗത്തിലെ ഷിജിൻ വി. സംവിധാനം ചെയ്ത മലയാളം-തമിഴ് ചിത്രം ഗ്ലോബ് സെപ്റ്റംബർ 27ന് ഉച്ചയ്ക്ക് 2.30ന് കൈരളി തിയേറ്ററിൽ പ്രദർശിപ്പിക്കും. മറാത്തി ചിത്രം ഭിന്തീല പാഠ് സെപ്റ്റംബർ 28ന് രാവിലെ 11.30നും കൻഹയ്യ ത്രിവേദിയുടെ എ ഹാൻഡ്‌ഷേക്ക് വൈകിട്ട് 6.15നും കൈരളിയിൽ പ്രദർശിപ്പിക്കും. ഫോക്കസ് ഷോർട്ട് ഫിക്ഷൻ […]
Read more

‘അഗാധ’ പ്രേക്ഷക പ്രശംസ നേടി സീ5 തെലുങ്കിൽ സ്ട്രീമിങ് തുടരുന്നു

എം എസ് രാജു സംവിധാനം ചെയ്ത മിസ്റ്റിക്കൽ സൂപ്പർനാച്ചുറൽ ത്രില്ലർ അഗാധ മികച്ച അഭിപ്രായം നേടി ZEE5 Telugu-ൽ സ്ട്രീമിങ് തുടരുന്നു.മിസ്റ്ററി, ആത്മീയത, അമാനുഷിക കാര്യങ്ങൾ എന്നിവ കോർത്തിണക്കിയ ചിത്രം സീ 5ഇൽ ഗംഭീര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കാമാക്ഷി ഭാസ്കർല പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ശ്രാവൺ റെഡ്ഡി, ഉൽക്ക ഗുപ്ത, ജോവിക വിജയ് കുമാർ, റോഷൻ ബഷീർ, ഭാനു ചന്ദർ, വനിത വിജയകുമാർ തുടങ്ങിയ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.പരമ്പരാഗത ഹൊറർ രീതികൾക്ക് പകരം പുരാണങ്ങളിൽ […]
Read more

രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേള; മൂന്നാം ദിവസം 60 ചിത്രങ്ങൾ പ്രദർശിപ്പിക്കും

തിരുവനന്തപുരം: 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയുടെ മൂന്നാം ദിനമായ ഞായറാഴ്ച വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ പ്രദർശിപ്പിക്കും. മത്സരവിഭാഗം, ഇന്റർനാഷണൽ നോൺഫിക്ഷൻ, ഫോക്കസ്, മലയാളം വിഭാഗങ്ങൾ ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിലാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ‘ലോ ആൻഡ് ഓർഡർ’ ആണ് പ്രധാന പ്രദർശനങ്ങളിലൊന്ന്. അന്തരിച്ച സംവിധായകൻ ആർ. ശരത്തിന്റെ ‘ഡിവൈൻ ലവ്’, ‘ദേവവാദ്യങ്ങൾ’, ‘ബറിയൽ ഓഫ് ഡ്രീംസ്’ എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കും. ഷോർട്ട് ഫിക്ഷൻ വിഭാഗത്തിൽ ‘സേക്രഡ് സാൽ ട്രീ’, ‘കറസ് മി’, […]
Read more

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാതിരിക്കാൻ ഗൂഢാലോചന നടന്നു

തിരുവനന്തപുരം: സിനിമാരംഗത്തെ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളും പ്രശ്നങ്ങളും സംബന്ധിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് തടയാൻ സംസ്ഥാന വിവരാവകാശ കമ്മിഷനിൽ ഗൂഢാലോചന നടന്നതായി മുൻ വിവരാവകാശ കമ്മിഷണർ ഡോ. എ. അബ്ദുൾ ഹക്കീം ആരോപിച്ചു. റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട മാധ്യമപ്രവർത്തകർക്ക് പൂർണരൂപത്തിൽ നൽകാതിരിക്കാൻ അസാധാരണമായി മൂന്നംഗ ബെഞ്ച് രൂപീകരിക്കുകയും നടപടി വൈകിപ്പിക്കുകയും ചെയ്തെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ഇതുസംബന്ധിച്ച കാര്യങ്ങൾ അദ്ദേഹം എഴുതിയ ‘മലയാള സിനിമ: ഹേമാ കമ്മിറ്റി പറഞ്ഞതും സർക്കാർ പറയാത്തതും’ എന്ന പുസ്തകത്തിലാണ് വ്യക്തമാക്കുന്നത്. പുസ്തകം […]
Read more

അൻസിബ ഹസനെ അപമാനിച്ചെന്ന പരാതി; ലക്ഷ്മി പ്രിയക്കെതിരെ കേസ് എടുക്കാൻ നിർദേശം

കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചെന്ന നടി അൻസിബ ഹസന്റെ പരാതിയിൽ നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ പൊലീസിന് കോടതി നിർദേശം. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് നിർദേശം നൽകിയത്. അശ്ലീല പരാമർശങ്ങൾ ഉൾപ്പെടുത്തി ലക്ഷ്മി പ്രിയ വ്യക്തിഹത്യ നടത്തിയെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്തിയെന്നും ആരോപിച്ചാണ് അൻസിബ നേരത്തെ പൊലീസിൽ പരാതി നൽകിയത്. എന്നാൽ പൊലീസ് കേസെടുക്കാതിരുന്നതിനെ തുടർന്ന് അൻസിബ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. പരാതി സ്വകാര്യ പരാതിയായി പരിഗണിക്കാനായിരുന്നു നേരത്തെ കോടതിയുടെ നിർദേശം. തുടർന്ന് അൻസിബ […]
Read more

സസ്പെൻസും ദുരൂഹതയും നിറച്ച് ‘ആരം’; സെപ്റ്റംബർ 25ന് തിയേറ്ററുകളിലേക്ക്

സൈജു കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കി രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ ചിത്രം ‘ആരം’ സെപ്റ്റംബർ 25 മുതൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷന്റെ ബാനറിൽ ഡോ. ജുനൈസ് ബാബു ഗുഡ് ഹോപ് ആണ് ചിത്രം നിർമ്മിക്കുന്നത്.ഒരു കൊലപാതകവും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും പുറത്തുവരുന്ന അപ്രതീക്ഷിത സംഭവങ്ങളും ദുരൂഹതകളും പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് കിനാവള്ളി […]
Read more

18-ാമത് ഐഡിഎസ്എഫ്എഫ്കെ ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയായ ഐഡിഎസ്എഫ്എഫ്കെയുടെ ആദ്യദിനമായ ഇന്ന് 23 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഇന്റർനാഷണൽ ഫിക്ഷൻ, നോൺ ഫിക്ഷൻ വിഭാഗങ്ങളിലാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. ഇന്റർനാഷണൽ ഫിക്ഷൻ വിഭാഗത്തിൽ ചൈനീസ് ചിത്രമായ ‘ക്ലെപ്ടോമാനിയ’, ഷെനിയ കസാൻകിന്റെ ‘സിറ്റി ഓഫ് ഔൾസ്’, ലൂക്കാസ് ഒസാരയുടെ ‘യൂസഫ്’ എന്നിവ ഉൾപ്പെടെ 14 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. റൗൾ പെക്കിന്റെ ‘ഓർവെൽ 2+2=5’, യാസീൻ ഖാന്റെ ‘റോബോട്സ്’, ബെൻ പ്രൗഡ്ഫൂട്ടിന്റെ ‘ദി ഐസ് ഓഫ് ഘാന’ എന്നിവ ഉൾപ്പെടെ എട്ട് ചിത്രങ്ങളും ഇന്റർനാഷണൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix