Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Cinema

പതിവ് തെറ്റിയില്ല, ഇച്ചാക്കയ്ക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

കൊച്ചി: 75-ാം പിറന്നാൾ ആഘോഷിക്കുന്ന മഹാനടൻ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകളുമായി മോഹൻലാൽ. ‘പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് ജന്മദിനാശംസകൾ! എന്നും നല്ല ആരോഗ്യവും സന്തോഷവും തുടർച്ചയായ വിജയങ്ങളും നേരുന്നു.’ മമ്മൂട്ടിയുടെ കിടുക്കൻ ചിത്രം പങ്കുവച്ചുകൊണ്ട് മോഹാൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. മലയാളത്തിന്‍റെ അഭിമാനതാരങ്ങളായ ഇരുവരും തമ്മിലുള്ള ബന്ധത്തിന്‍റെ ആഴം മലയാളികൾക്ക് അറിയാവുന്നതാണ്. സഹോദര തുല്യമായ ബന്ധമാണ ഇരുവരും തമ്മിൽ. ലാൽ സ്നേഹത്തോടെ മമ്മൂട്ടിയെ ഇച്ചാക്ക എന്നുവിളിക്കുമ്പോൾ ലാലു എന്നാണ് മമ്മൂക്ക വിളിക്കുന്നത്. കൂടെപ്പിറന്നിട്ടില്ലെന്ന് ഉള്ളൂ ഇച്ചാക്ക എന്‍റെ വല്യേട്ടനാണെന്നാണ് ലാൽ ഒരിക്കൽ […]
Read more

‌ലുക്കിലും മാസ്സിലും ഒരു മാറ്റവുമില്ല, മലയാള സിനിമയെ ഭരിച്ച 5 പതിറ്റാണ്ട്, പഴകുംതോറും വീര്യം കൂടുന്ന മലയാളത്തിന്റെ സ്വന്തം വീഞ്ഞിന് 75 വയസ്

പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞുപോലൈാരു നടന്‍! വയസ്സ് 75 ലേക്ക് കടക്കുമ്പോഴും രാജ്യത്തെ യുവാക്കളെ പോലും അസൂയപ്പെടുത്തുന്ന തലയെടുപ്പ്… പറഞ്ഞുവരുന്ന് മറ്റാരെ കുറിച്ചുമല്ല, മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി തന്നെ. അഞ്ച് പതിറ്റാണ്ടിലേറെയായി മലയാള സിനിമാ ലോകത്തെ അടിയറവ് പറയിച്ച, പൗരുഷത്തിന്റെയും ആൺസൗന്ദര്യത്തിന്റെയും ഈ അവസാനവാക്കിന് ഇന്ന് പിറന്നാൾ മധുരം. കാലവും പ്രായവും വെറുമൊരു അക്കമാണെന്ന് വീണ്ടും വീണ്ടും തെളിയിച്ച്, ഓരോ തലമുറയെയും ഒരുപോലെ വിസ്മയിപ്പിച്ചാണ് ഈ മഹാനടൻ തന്റെ മുക്കാൽ നൂറ്റാണ്ട് പിന്നിടുന്ന പിറന്നാൾ അവിസ്മരണീയമാക്കുന്നത്. കേരളത്തിലെ […]
Read more

മമ്മൂക്ക @75… മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് 75 വയസ്സ്. അനുഭവങ്ങള്‍ പാളിച്ചകളിലൂടെ അഭിനയത്തിന്റെ അരങ്ങേറ്റം കുറിച്ച മമ്മൂട്ടി അഞ്ചര പതിറ്റാണ്ടായി മലയാളത്തിന്റെ വിസ്മയമായി തുടരുകയാണ്. ഇത്തവണത്തെ പിറന്നാളിന് മമ്മൂട്ടി ചെന്നൈയിലാണ്. ഇന്നലെ രാത്രി തന്നെ അദ്ദേഹത്തിന്റെ കൊച്ചിയിലെ വീടിന് മുന്നില്‍ ആരാധകര്‍ പിറന്നാള്‍ ആശംസകളുമായി തടിച്ചൂകൂടി. ആരാധകര്‍ക്ക് മുന്നില്‍ വീഡിയോ കോളിലൂടെ എത്തിയ പ്രിയതാരം ആശംസകള്‍ അറിയിക്കുകയും ചെയ്തു. 1998ല്‍ പദ്മശ്രീ പുരസ്‌കാരത്തിന് അര്‍ഹനായ മമ്മൂട്ടിയെ, 75-ാം പിറന്നാള്‍ വര്‍ഷത്തില്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു. മികച്ച നടനുള്ള […]
Read more

പ്രമുഖ ഛായാഗ്രാഹകൻ ടി.എൻ. കൃഷ്ണൻകുട്ടി അന്തരിച്ചു

ആലപ്പുഴ: പ്രമുഖ മലയാള ചലച്ചിത്ര ഛായാഗ്രാഹകൻ ടി.എൻ. കൃഷ്ണൻകുട്ടി (96) അന്തരിച്ചു. ആലപ്പുഴ പൂന്തോപ്പ് തൈപ്പറമ്പ് വീട്ടിലായിരുന്നു അന്ത്യം. മലയാള സിനിമയിൽ എഴുപതിലേറെ ചിത്രങ്ങൾക്ക് അദ്ദേഹം ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഔദ്യോഗിക ചടങ്ങുകളോടെ വീട്ടുവളപ്പിൽ നടക്കും. 1960ൽ ഉദയാ ബാനറിൽ കുഞ്ചാക്കോ സംവിധാനം ചെയ്ത ‘ഉമ്മ’ എന്ന ചിത്രത്തിലൂടെയാണ് ടി.എൻ. കൃഷ്ണൻകുട്ടി സ്വതന്ത്ര ഛായാഗ്രാഹകനായി സിനിമയിലെത്തിയത്. തുടർന്ന് സംവിധായകൻ ഹരിഹരന്റെ ആദ്യ ചിത്രമായ ‘ലേഡീസ് ഹോസ്റ്റൽ’ ഉൾപ്പെടെ നിരവധി ശ്രദ്ധേയ സിനിമകൾക്ക് ഛായാഗ്രഹണം […]
Read more

ചലച്ചിത്ര സംവിധായകൻ ആ‍ർ ശരത് വിടവാങ്ങി

തിരുവനന്തപുരം: സംവിധായകനും മാധ്യമപ്രവർത്തകനുമായ ശരത് അന്തരിച്ചു. മാധ്യമപ്രവർത്തകനായാണ് ശരത് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കലാകൗമുദിയിലും കേരളകൗമുദിയിലും പ്രവർത്തിച്ച അദ്ദേഹം നിരവധി ഡോക്യുമെന്ററികളും ഒരുക്കിയിരുന്നു. 1995ൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ (പിആർഡി) ജോലിയിൽ പ്രവേശിച്ചു. സർക്കാർ ജീവനക്കാരനായിരുന്നപ്പോഴും ഡോക്യുമെന്ററി രംഗത്തെ പ്രവർത്തനം തുടർന്നു. സർവീസിലിരിക്കെയാണ് ആദ്യ സിനിമയായ സായാഹ്നം സംവിധാനം ചെയ്തത്. പാരിസ്ഥിതിക പ്രശ്നങ്ങളും ആണവഭീഷണിയും പ്രമേയമാക്കിയ ചിത്രത്തിൽ നാടകാചാര്യൻ ഒ. മാധവനായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. മികച്ച ചിത്രം, മികച്ച കഥ ഉൾപ്പെടെ ഏഴ് പുരസ്കാരങ്ങൾ […]
Read more

“അനന്തൻ കാട്”ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യുന്നു, സന്തോഷം പങ്കിട്ട് അപ്പാനി ശരത്

കൊച്ചി: മലയാളികളുടെ പ്രിയതാരം അപ്പാനി ശരത് മികച്ച പ്രകടനം കാഴ്ചവച്ച ചിത്രം‘അനന്തൻ കാട്’ ഒ.ടി.ടിയിൽ റിലീസായി. മലയാളത്തിന് പുറമെ തമിഴിലും തിളങ്ങുന്ന താരമാണ് അപ്പാനി ശരത്. ജാക്സൺ എന്ന കഥാപാത്രമായിട്ടാണ് അനന്തൻ കാടിലെത്തിയത്.മലയാള സിനിമയിൽ നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമായ താരം, കരുത്തുറ്റ കഥാപാത്രങ്ങളിലൂടെയാണ് മലയാളികളുടെ പ്രായതാരയായി മാറിയത്. ‘ടിയാൻ’ എന്ന ചിത്രത്തിന് ശേഷം നടനും എഴുതുകാരനുമായമുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രമാണ് അനന്തൻ കാട്ജിയെൻ കൃഷ്ണകുമാർ ചിത്രം സംവിധാനം ചെയ്യുന്നത് നിഖില വിമലാണ് നായിക.ആര്യ നായകനായെത്തുന്നു. […]
Read more

ലക്ഷ്മിപ്രിയ അവഹേളിച്ചുവെന്ന അന്‍സിബ ഹസന്റെ പരാതി ഗൗരവതരം; കേസ് എടുത്ത് അന്വേഷിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: നടി ലക്ഷ്മിപ്രിയ തന്നെ അവഹേളിച്ചെന്ന അൻസിബ ഹസന്റെ പരാതി ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി. പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. അൻസിബ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. സ്ത്രീത്വത്തെ അപമാനിക്കുന്നതും മാനഹാനി ഉണ്ടാക്കുന്നതുമായ പരാമർശങ്ങൾ ലക്ഷ്മിപ്രിയ നടത്തിയെന്നാണ് അൻസിബയുടെ പരാതി. പരാതിക്ക് ആധാരമായ ലക്ഷ്മിപ്രിയയുടെ അഭിമുഖം പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമത്തെയും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എറണാകുളം മജിസ്‌ട്രേറ്റ് കോടതി നേരത്തെ അൻസിബയുടെ ഹർജി തള്ളിയിരുന്നു. പരാതിയിൽ കേസെടുക്കാൻ ആവശ്യമായ വകുപ്പുകൾ ഇല്ലെന്നും […]
Read more

വാപ്പച്ചി എന്‍റെ കാര്യങ്ങളിൽ അമിതമായി ഇടപെടാറില്ല’; മമ്മൂട്ടിയെ കുറിച്ച് ദുൽഖര്‍ സൽമാൻ

മമ്മൂട്ടിയക്കുറിച്ച് ദുൽഖര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. താരത്തിന്‍റെ പുതിയ ചിത്രം ‘ഐ ആം ഗെയിം’ന്‍റെ ഭാഗമായി ഹൈദരാബാദിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിതാവിൽ നിന്നും ലഭിച്ച ഏറ്റവും മികച്ച ഉപദേശം എന്താണെന്നായിരുന്നു കാണികൾക്കിടയിൽ നിന്നുള്ള ചോദ്യം. “എന്‍റെ കാര്യങ്ങളിൽ പിതാവ് അമിതമായി ഇടപെടാറില്ല എന്നതുകൊണ്ടുതന്നെ ഏറ്റവും അനുഗ്രഹിക്കപ്പെട്ട മകനാണ് ഞാൻ എന്നാണ് എനിക്ക് തോന്നുന്നത്” എന്നായിരുന്നു ദുൽഖറിന്‍റെ മറുപടി. “നീ സ്വയം കാര്യങ്ങൾ ചെയ്യുക, നിന്റെ വഴി നീ തന്നെ കണ്ടെത്തുക, തോൽക്കുന്നതും ജയിക്കുന്നതും […]
Read more

കാരിക്കാമുറി ഷൺമുഖൻ വീണ്ടും? രഞ്ജിത്ത് ചിത്രം Law & Order തിയേറ്ററുകളിലേക്ക്

രഞ്ജിത്ത് സംവിധാനം ചെയുന്ന റിയലിസ്റ്റിക്ക് ആക്ഷൻ തില്ലർ എന്ന ലേബലോടെ ലോ ആൻ്റ് ഓർഡർ (Law & order ) എന്ന ചിത്രം സെപ്റ്റംബർ പതിനെട്ടിന് പ്രദർശനത്തിനെത്തുന്നു. സത്യം സിനിമാസ് &, മഹാ സുബൈർ മുവി ക്ഷേത്ര യുടെ ബാനറിൽ പ്രേമചന്ദ്രൻ ഏ.ജി , മഹാ സുബൈർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വൻ താരനിരക്കൊപ്പം , പുതുമുഖങ്ങളും, ആണി നിരക്കുന്ന ഈ ചിത്രം വലിയ ക്യാൻവാസ്സിലും മുതൽമുടക്കിലുമാണ് എത്തുന്നത്. നീതി നിർവ്വഹണത്തിനായി അങ്കത്തട്ടിലിറങ്ങുന്ന അഞ്ചു ചെറുപ്പക്കാരും […]
Read more

ബോക്സ് ഓഫീസിൽ കുതിപ്പ്; ബത്ലഹേം കുടുംബ യൂണിറ്റ് 200 കോടിയിലേക്ക്…

ഓണ റിലീസായി എത്തിയ ബെത്‌ലഹേം കുടുംബ യൂണിറ്റ് ബോക്സോഫീസിൽ കുതിപ്പ് തുടരുന്നു. ബോക്‌സ് ഓഫീസ് ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ കണക്കുകൾ പ്രകാരം റിലീസ് ചെയ്ത് 9 ദിവസങ്ങൾക്കുള്ളിൽ ചിത്രത്തിന്റെ കണക്ക് 171 കോടി രൂപ കടന്നു. ഇന്ത്യയിൽ നിന്നും ചിത്രം വാരിയത് 84 കോടി രൂപയാണ്. വിദേശ വിപണിയിൽ നിന്നും 87.50 കോടി രൂപയാണ് ചിത്രത്തിന്റെ കളക്ഷൻ. അഭ്യന്തര വിദേശ വിപണികളിലെ കണക്കുകൾ സംയോജിപ്പിക്കുമ്പോൾ ആ​ഗോളതലത്തിൽ ചിത്രം 171.50 കോടി രൂപ നേടി. നൂറുകോടി ക്ലബിൽ പ്രവേശിക്കുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix