Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘ജയിലർ 2′-ൽ മോഹൻലാലിന്‍റെ സീനുകൾ വെട്ടിക്കുറച്ചു, മൂന്നാം ഭാഗമുണ്ടായാൽ സഹകരിക്കില്ല’

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: രജനീകാന്ത് നായകനായ ജയിലര്‍ 2 തിയറ്റുകളിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണെങ്കിലും മോഹൻലാൽ ആരാധകര്‍ നിരാശരാണ്. ഏറെ പ്രതിക്ഷീച്ച ലാലിന്‍റെ കാമിയോ റോൾ വെറും 30 സെക്കൻഡ് മാത്രമായതാണ് ആരാധകരെ ചൊടിപ്പിച്ചത്. താരത്തിന്‍റെ ലുക്ക് കിടുവായിരുന്നെങ്കിലും പ്രാധാന്യം കുറഞ്ഞുപോയെന്നാണ് മലയാളികളുടെ പരിഭവം. ഇതിനെതിരെ കോസ്റ്റ്യൂം ഡിസൈനറും ജയിലര്‍ 2വിന് വേണ്ടി മോഹൻലാലിന്‍റെ സ്റ്റൈലിഷ് ലുക്ക് ഒരുക്കുകയും ചെയ്ത സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ജിഷാദ് ഷംസുദ്ദീൻ രംഗത്തെത്തി.

മോഹൻലാലിന്‍റെ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകൾ ഒഴിവാക്കിയതായും സിനിമക്കൊരു സ്വീക്വൽ ഉണ്ടായാൽ സഹകരിക്കില്ലെന്നും അദ്ദേഹം സോഷ്യൽമീഡിയ പോസ്റ്റിൽ കുറിച്ചു. ആദ്യഭാഗമായ ജയിലറിൽ രജനി അവതരിപ്പിക്കുന്ന മുത്തുവേൽ പാണ്ഡ്യന്‍റെ സുഹൃത്തായ മാത്യുവായി എത്തി മോഹൻലാൽ കയ്യടി നേടിയിരുന്നു. അതുകൊണ്ട് തന്നെ രണ്ടാം ഭാഗവും ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരുന്നത്. ട്രയിലര്‍ പുറത്തിറങ്ങിയപ്പോൾ മുതൽ ലാലിന്‍റെ ലുക്കായിരുന്നു സോഷ്യൽമീഡിയയിൽ ചർച്ച. എന്നാൽ ചിത്രം ഇറങ്ങിയപ്പോഴാണ് മോഹാൻലാൽ ആകെ രണ്ട് സീനുകളിൽ മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളുവെന്നറിയുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix