Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വോട്ടർമാരെ ചേർക്കാൻ പ്രത്യേക യജ്ഞം; വില്ലേജ് ഓഫീസുകളിൽ ഹെൽപ്പ് ഡെസ്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: അർഹരായ പുതിയ വോട്ടർമാരെയും വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരെയും ഉൾപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് പ്രത്യേക പ്രചാരണ യജ്ഞം ആരംഭിച്ചു. ഒക്ടോബർ 15 മുതൽ ആരംഭിച്ച യജ്ഞത്തിന്റെ ഭാഗമായി ഒക്ടോബർ 31 വരെ വില്ലേജ് ഓഫീസുകളിൽ ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കും. വോട്ടർപട്ടികയുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കുന്നതിനും പേര് ചേർക്കുന്നതിനുള്ള അപേക്ഷയായ ഫോം 6 സമർപ്പിക്കാൻ സഹായം തേടുന്നതിനും ഹെൽപ്പ് ഡെസ്കുകളെ സമീപിക്കാം. ഇതിനായി 1950 എന്ന ഹെൽപ്പ് ലൈൻ നമ്പറും പ്രവർത്തിക്കും.

പേര് ചേർക്കാനും തിരുത്താനും വിവിധ ഫോമുകൾ


പുതിയ വോട്ടർമാർക്കും നേരത്തേ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവർക്കും പേര് ചേർക്കുന്നതിനായി ഫോം 6 ഉപയോഗിച്ച് അപേക്ഷിക്കാം. വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനെതിരെ ആക്ഷേപം അറിയിക്കുന്നതിനും നിലവിലുള്ള പേര് ഒഴിവാക്കുന്നതിനും ഫോം 7 വഴി അപേക്ഷ സമർപ്പിക്കാം.

സ്ഥലം മാറ്റം, വോട്ടർപട്ടികയിലെ വിവരങ്ങളിൽ തിരുത്തൽ, പുതിയ തിരിച്ചറിയൽ കാർഡ് ലഭിക്കൽ, ഭിന്നശേഷിക്കാരനെന്ന വിവരം രേഖപ്പെടുത്തൽ തുടങ്ങിയ ആവശ്യങ്ങൾക്ക് ഫോം 8 ഉപയോഗിക്കാം.

അർഹരായ മുഴുവൻ വോട്ടർമാരെയും ഉൾപ്പെടുത്തും


കേരളത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും അർഹരായ മുഴുവൻ വോട്ടർമാരെയും പട്ടികയിൽ ഉൾപ്പെടുത്തുകയാണ് പ്രചാരണത്തിന്റെ ലക്ഷ്യമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം അറിയിച്ചു. അർഹരായ ഒരു വോട്ടറും വോട്ടർപട്ടികയിൽനിന്ന് പുറത്താകരുതെന്ന ലക്ഷ്യത്തോടെ ബോധവൽക്കരണവും സഹായ പ്രവർത്തനങ്ങളും ശക്തമാക്കും.

പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 14 ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ, 140 ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ, 140 അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ, 3,000 ബൂത്ത് ലെവൽ ഓഫീസർ സൂപ്പർവൈസർമാർ, 30,471 ബൂത്ത് ലെവൽ ഓഫീസർമാർ എന്നിവർ പ്രവർത്തിക്കുന്നുണ്ട്.

വോട്ടർപട്ടികയിൽ പേര് ഉണ്ടോയെന്ന് പരിശോധിക്കാനും ആവശ്യമായ അപേക്ഷകൾ സമർപ്പിക്കാനും അർഹരായവർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix