Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: VoterList

കർണാടകയിൽ അന്തിമ വോട്ടർ പട്ടിക പുറത്തിറക്കി; 99.32 ലക്ഷം വോട്ടർമാർ കുറഞ്ഞു

ബെംഗളൂരു: കർണാടകയിലെ അന്തിമ വോട്ടർ പട്ടിക ഔദ്യോഗികമായി പുറത്തിറക്കി. പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് (എസ്ഐആർ) മുമ്പ് സംസ്ഥാനത്ത് 5,54,32,314 വോട്ടർമാരുണ്ടായിരുന്നു. എന്നാൽ പുതിയ പട്ടികയിൽ ഇത് 4,55,00,011 ആയി കുറഞ്ഞു. ഇതോടെ ഏകദേശം 99.32 ലക്ഷം വോട്ടർമാരുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരിൽ 8.64 ലക്ഷം പുതിയ വോട്ടർമാരെ അന്തിമ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ കണക്കുകൾ പ്രകാരം 2.25 കോടിയിലധികം പുരുഷ വോട്ടർമാരും 2.29 കോടിയിലധികം സ്ത്രീ വോട്ടർമാരും പട്ടികയിലുണ്ട്. […]
Read more

‘ട്രേഡ് സീക്രട്ട്’; SIR സോഫ്റ്റ്‌വെയര്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ല: തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡൽഹി: വോട്ടർപട്ടികയിലെ പിഴവുകളും പൊരുത്തക്കേടുകളും കണ്ടെത്താൻ ഉപയോഗിക്കുന്ന എസ്‌ഐആർ സോഫ്റ്റ്‌വെയറിന്റെ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകവേ, സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട വിവരങ്ങൾ ‘ട്രേഡ് സീക്രട്ട്’ വിഭാഗത്തിൽപ്പെടുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ വിശദാംശങ്ങൾ ഒഴിവാക്കിയത്. വോട്ടർപട്ടികയിലെ തെറ്റായതും സംശയാസ്പദവുമായ എൻട്രികൾ കണ്ടെത്താൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിന്റെ പ്രവർത്തനരീതിയെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നതിനിടെയാണ് കമ്മീഷന്റെ നിലപാട്. സോഫ്റ്റ്‌വെയറിന്റെ പേര്, പിഴവുള്ള വോട്ടർ എൻട്രികൾ സ്വയം കണ്ടെത്താനുള്ള സംവിധാനം, നിർമിതബുദ്ധിയുടെ (AI) ഉപയോഗം തുടങ്ങിയ കാര്യങ്ങളിലാണ് വിവരാവകാശ അപേക്ഷയിൽ വിശദീകരണം […]
Read more

ഒറ്റ പേരില്‍ 11 വോട്ടര്‍മാര്‍; യുപി എസ്ഐആറില്‍ വീണ്ടും പിഴവ്

ലഖ്നൗ: ഉത്തർപ്രദേശിലെ വോട്ടർ പട്ടിക പുതുക്കൽ നടപടിയായ എസ്‌ഐആറിൽ (SIR) വീണ്ടും ക്രമക്കേട് കണ്ടെത്തി. അസംഗഢ് നിയമസഭാ മണ്ഡലത്തിൽ വികാസ് യാദവ് എന്ന ഒരേ പേരിൽ 11 പേരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയതായാണ് കണ്ടെത്തൽ. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവാണ് പിഴവ് ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പരിശോധനയിലും ക്രമക്കേട് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. സംഭവത്തിൽ അഞ്ച് ബൂത്ത് ലെവൽ ഓഫീസർമാരെയും (ബിഎൽഒ) ഒരു കമ്പ്യൂട്ടർ അസിസ്റ്റന്റിനെയും ചുമതലയിൽ നിന്ന് മാറ്റാൻ നടപടിയെടുക്കും. അസംഗഢ് ജില്ലയിലെ […]
Read more

വോട്ടർമാരെ ചേർക്കാൻ പ്രത്യേക യജ്ഞം; വില്ലേജ് ഓഫീസുകളിൽ ഹെൽപ്പ് ഡെസ്ക്

തിരുവനന്തപുരം: അർഹരായ പുതിയ വോട്ടർമാരെയും വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരെയും ഉൾപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് പ്രത്യേക പ്രചാരണ യജ്ഞം ആരംഭിച്ചു. ഒക്ടോബർ 15 മുതൽ ആരംഭിച്ച യജ്ഞത്തിന്റെ ഭാഗമായി ഒക്ടോബർ 31 വരെ വില്ലേജ് ഓഫീസുകളിൽ ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കും. വോട്ടർപട്ടികയുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കുന്നതിനും പേര് ചേർക്കുന്നതിനുള്ള അപേക്ഷയായ ഫോം 6 സമർപ്പിക്കാൻ സഹായം തേടുന്നതിനും ഹെൽപ്പ് ഡെസ്കുകളെ സമീപിക്കാം. ഇതിനായി 1950 എന്ന ഹെൽപ്പ് ലൈൻ നമ്പറും പ്രവർത്തിക്കും. പേര് ചേർക്കാനും തിരുത്താനും വിവിധ ഫോമുകൾ പുതിയ വോട്ടർമാർക്കും […]
Read more

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ പ്രത്യേക എൻറോൾമെന്റ് ഡ്രൈവ്; ഒക്ടോബർ 15 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും നിലവിലുള്ള വിവരങ്ങളിൽ തിരുത്തലുകൾ വരുത്തുന്നതിനുമായി ഒക്ടോബർ 15 മുതൽ 31 വരെ പ്രത്യേക എൻറോൾമെന്റ് ഡ്രൈവ് സംഘടിപ്പിക്കും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. സജിത്ത് ബാബുവാണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങൾക്ക് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി പ്രത്യേക ഡ്രൈവിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളിലും ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കും. അപേക്ഷാ നടപടികളുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും സഹായങ്ങൾക്കും ഇവിടെനിന്ന് സേവനം ലഭ്യമാകും. അപേക്ഷാ നടപടികൾ ലളിതമാക്കുന്നതിന്റെ ഭാഗമായി നേരത്തെ അധികമായി […]
Read more

കേരളത്തിലും SIR ല്‍ അവ്യക്തത; കന്നി വോട്ടര്‍മാര്‍ എത്രയെന്ന് വെളിപ്പെടുത്താതെ കമ്മീഷന്‍

തിരുവനന്തപുരം: രാജ്യത്ത് വോട്ട് ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധം ശക്തമാകുന്നതിനിടെ കേരളത്തിലെ വോട്ടർപട്ടികയുടെ എസ്‌ഐആർ കണക്കുകളിലും അവ്യക്തത. എസ്‌ഐആർ അന്തിമപട്ടികയിൽ തിരിച്ചെത്തിയ 15 ലക്ഷത്തിലേറെ വോട്ടർമാരിൽ കന്നി വോട്ടർമാർ എത്രയെന്ന കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടിട്ടില്ല. പുതിയ സോഫ്റ്റ്‌വെയർ സംവിധാനത്തിൽ കന്നി വോട്ടർമാരെ പ്രത്യേകം തിരിച്ചറിയാൻ കഴിയില്ലെന്നാണ് കമ്മീഷന്റെ വിശദീകരണം. എസ്‌ഐആറിന് മുമ്പ് കേരളത്തിൽ 2,78,50,855 വോട്ടർമാരുണ്ടായിരുന്നു. എന്നാൽ എസ്‌ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ വോട്ടർമാരുടെ എണ്ണം 2,54,42,352 ആയി കുറഞ്ഞു. അതായത് 24,08,503 വോട്ടർമാർ കരട് പട്ടികയിൽ […]
Read more

സോണിയ ഗാന്ധിയുടെ വോട്ടർപട്ടിക കേസ്; കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കി

ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മുമ്പ് വോട്ടർപട്ടികയിൽ പേര് ചേർത്തുവെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് എതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള ഹർജി വീണ്ടും പരിഗണിക്കാൻ ഡൽഹി കോടതി നിർദേശം നൽകി. ഹർജി തള്ളിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് ഡൽഹി ദ്വാരകയിലെ പ്രത്യേക കോടതി റദ്ദാക്കി. മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിൽ ആവശ്യമായ കാരണങ്ങൾ വ്യക്തമാക്കിയിട്ടില്ലെന്നും പോലീസ് ഉദ്യോഗസ്ഥന്റെ വാദം കേൾക്കുകയോ സ്റ്റാറ്റസ് റിപ്പോർട്ട് തേടുകയോ ചെയ്തിട്ടില്ലെന്നും പ്രത്യേക ജഡ്ജി വിശാൽ ഗോഗ്നെ ചൂണ്ടിക്കാട്ടി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix