Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഒറ്റ പേരില്‍ 11 വോട്ടര്‍മാര്‍; യുപി എസ്ഐആറില്‍ വീണ്ടും പിഴവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലഖ്നൗ: ഉത്തർപ്രദേശിലെ വോട്ടർ പട്ടിക പുതുക്കൽ നടപടിയായ എസ്‌ഐആറിൽ (SIR) വീണ്ടും ക്രമക്കേട് കണ്ടെത്തി. അസംഗഢ് നിയമസഭാ മണ്ഡലത്തിൽ വികാസ് യാദവ് എന്ന ഒരേ പേരിൽ 11 പേരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയതായാണ് കണ്ടെത്തൽ. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവാണ് പിഴവ് ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പരിശോധനയിലും ക്രമക്കേട് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.

സംഭവത്തിൽ അഞ്ച് ബൂത്ത് ലെവൽ ഓഫീസർമാരെയും (ബിഎൽഒ) ഒരു കമ്പ്യൂട്ടർ അസിസ്റ്റന്റിനെയും ചുമതലയിൽ നിന്ന് മാറ്റാൻ നടപടിയെടുക്കും. അസംഗഢ് ജില്ലയിലെ പത്ത് നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടർ പട്ടിക വിശദമായി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകി. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നാണ് ജില്ലാ ഭരണകൂടത്തിന് നൽകിയിരിക്കുന്ന നിർദേശം.

അസംഗഢ് മണ്ഡലത്തിൽ യഥാർഥത്തിൽ ഒരു വികാസ് യാദവ് മാത്രമുള്ളപ്പോഴാണ് അതേ പേരിൽ 11 പേരുടെ വിവരങ്ങൾ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടത്. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി സമർപ്പിച്ച അപേക്ഷകളിലെ വിവരങ്ങൾ ഒരേ പേരിലും വിലാസത്തിലും രേഖപ്പെടുത്തിയതായാണ് കണ്ടെത്തൽ. ഇതിൽ പത്ത് പേരുടെ വിവരങ്ങളാണ് തെറ്റായി ചേർത്തതെന്നാണ് പ്രാഥമിക വിവരം.

ജനനത്തീയതി ഉൾപ്പെടെയുള്ള വിവരങ്ങളും ഒരുപോലെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പിഴവ് സമയബന്ധിതമായി തിരുത്തിയില്ലെങ്കിൽ ബന്ധപ്പെട്ടവരുടെ വോട്ടവകാശത്തെ ബാധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

സംഭവത്തിൽ ഒരു ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്കും രണ്ട് അസിസ്റ്റന്റ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കുമെതിരെ വകുപ്പുതല നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇവർക്കെതിരെ കേസെടുക്കുന്നതും പരിഗണനയിലാണെന്നാണ് റിപ്പോർട്ട്.

നേരത്തെ പിലിഭിത്ത് മണ്ഡലത്തിലും വോട്ടർ പട്ടികയിൽ വ്യാപകമായ പിഴവുകൾ കണ്ടെത്തിയിരുന്നു. ഇപിഐസി (EPIC) നമ്പറുകൾ നിലനിർത്തിക്കൊണ്ട് 10,470 വോട്ടർമാരുടെ പേരുകളിൽ മാറ്റം വരുത്തിയെന്നായിരുന്നു കണ്ടെത്തൽ. കോൺഗ്രസ് ആരോപണം ഉന്നയിച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ക്രമക്കേട് സ്ഥിരീകരിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

സംഭവത്തിൽ മൂന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തിരുന്നു. ഫോം 8 വഴി ക്രമരഹിതമായി രേഖപ്പെടുത്തിയ എൻട്രികൾ തിരുത്താനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചിരുന്നു. രണ്ട് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കെതിരെ വകുപ്പുതല നടപടികൾക്കും ഉത്തരവിട്ടിരുന്നു. അസിസ്റ്റന്റ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരുടെ പങ്കിനെക്കുറിച്ചും അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

വോട്ടർ പട്ടികയിലെ ഇത്തരം പിഴവുകൾ തെരഞ്ഞെടുപ്പ് നടപടികളുടെ വിശ്വാസ്യതയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നതിനിടെയാണ് ഉത്തർപ്രദേശിൽ വീണ്ടും സമാനമായ സംഭവം പുറത്തുവന്നിരിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix