തിരുവനന്തപുരം: കേരള പിഎസ്സി ചെയർമാനെ സ്ഥാനത്തുനിന്ന് നീക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകി ഗവർണർ രാജേന്ദ്ര അർലേക്കർ. ഗവർണർ സ്ഥാനത്തുനിന്ന് മാറുന്നതിന് ഒരാഴ്ച മുമ്പാണ് ഈ നടപടിയെന്നാണ് റിപ്പോർട്ട്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നടപടിയെന്നും റിപ്പോർട്ടിൽ പറയുന്നു.
പിഎസ്സി ചെയർമാൻ ഉൾപ്പെടെ ആകെ 16 അംഗങ്ങളെ സ്ഥാനത്തുനിന്ന് നീക്കണമെന്നാണ് ശുപാർശയിലെ ആവശ്യമെന്നാണ് വിവരം. ചെയർമാനെതിരേ ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് ഗവർണർ നടപടിയിലേക്ക് കടന്നത്.




