Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KeralaPSC

LPST റാങ്ക് ഹോൾഡേഴ്സ് സമരം തുടരും; മന്ത്രിയുമായുള്ള ചർച്ച പരാജയം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് നടത്തിവരുന്ന സമരം തുടരും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീനുമായി സമരസമിതി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സമരം തുടരാൻ തീരുമാനിച്ചത്. റാങ്ക് പട്ടികയുടെ കാലാവധി നീട്ടുക, പുതിയ വിജ്ഞാപനം വൈകിപ്പിക്കുക, അധ്യാപക-വിദ്യാർഥി അനുപാതത്തിൽ മാറ്റം വരുത്തുക തുടങ്ങിയ അഞ്ച് ആവശ്യങ്ങളാണ് സമരസമിതി മുന്നോട്ടുവച്ചത്. എന്നാൽ അധ്യാപക-വിദ്യാർഥി അനുപാതം സംബന്ധിച്ച ആവശ്യത്തിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെന്നാണ് സമരസമിതി നേതാക്കളുടെ ആരോപണം. അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കുന്നത് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് […]
Read more

സ്ഥലം ക്രൈംബ്രാഞ്ച് തീരുമാനിക്കും; ഹാജരാകാൻ പിഎസ്‍സി അംഗങ്ങള്‍ക്ക് വീണ്ടും നോട്ടിസ്

തിരുവനന്തപുരം: ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കു നടന്ന പരീക്ഷയുടെ മൂല്യനിർണയത്തിൽ വീഴ്ച വരുത്തിയെന്ന പരാതിയിൽ പി.എസ്.സി അംഗങ്ങൾ മൊഴിയെടുപ്പിന് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് എസ്‌ഐടി. നേരത്തേ നോട്ടിസ് നൽകിയ നാല് പി.എസ്.സി അംഗങ്ങൾക്കും സെക്രട്ടറി‍ക്കും ക്രൈംബ്രാഞ്ച് എസ്.പി സക്കറിയ മാത്യു കത്ത് നൽകി. ഔദ്യോഗിക തിരക്കുകൾക്ക് ശേഷം മൊഴിയെടുപ്പിന് ഹാജരാകാൻ കഴിയുന്ന സമയം അറിയിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മൊഴിയെടുക്കേണ്ട സ്ഥലം ക്രൈംബ്രാഞ്ച് തീരുമാനിക്കും. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് എത്താൻ കഴിയില്ലെന്ന് പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടി പി.എസ്.സി സെക്രട്ടറിയും അംഗങ്ങളും […]
Read more

PSC പരീക്ഷാ ക്രമക്കേട്; അംഗങ്ങൾക്ക് വീണ്ടും നോട്ടീസ് നൽകും

കൊച്ചി: പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിനായി പിഎസ്‌സി അംഗങ്ങൾക്ക് എസ്‌ഐടി ഇന്ന് വീണ്ടും നോട്ടീസ് നൽകും. പിഎസ്‌സി അംഗങ്ങൾക്ക് പ്രത്യേക നിയമപരിരക്ഷയില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ക്രൈംബ്രാഞ്ച് ഓഫീസിൽ നേരിട്ട് ഹാജരായി ചോദ്യം ചെയ്യലിന് വിധേയരാകാനാണ് നിർദേശം. ആദ്യഘട്ടത്തിൽ നോട്ടീസ് നൽകിയ നാല് പിഎസ്‌സി അംഗങ്ങൾക്കാണ് വീണ്ടും നോട്ടീസ് നൽകുന്നത്. പുതിയ നോട്ടീസ് ലഭിച്ചിട്ടും ഹാജരാകാൻ തയ്യാറായില്ലെങ്കിൽ വാറന്റ് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് എസ്‌ഐടിയുടെ തീരുമാനം. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്താൻ കഴിയാത്ത മുതിർന്ന […]
Read more

ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകണമെന്ന ആവശ്യം; ഹൈക്കോടതിയെ സമീപിച്ച് PSC

കൊച്ചി: പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി അംഗങ്ങൾ നേരിട്ട് ഹാജരാകണമെന്ന എസ്ഐടി നിർദേശത്തിനെതിരെ പിഎസ്‌സി ഹൈക്കോടതിയെ സമീപിച്ചു. ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട് കേസിൽ ക്രൈംബ്രാഞ്ച് നൽകിയ നോട്ടീസ് റദ്ദാക്കണമെന്നാണ് പിഎസ്‌സിയുടെ ആവശ്യം. അന്വേഷണത്തിന്റെ ഭാഗമായി പിഎസ്‌സി അംഗങ്ങളുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. ഈ മാസം 15 മുതൽ അംഗങ്ങളെ ചോദ്യം ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനം. അന്വേഷണ സംഘത്തിലെ എസ്.പി. സഖറിയയാണ് ചോദ്യം ചെയ്യലിനുള്ള നോട്ടീസ് നൽകിയത്. അംഗങ്ങൾ ക്രൈംബ്രാഞ്ച് ഓഫീസിൽ […]
Read more

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: ചെയർമാനും അംഗങ്ങൾക്കും പ്രത്യേക പരിരക്ഷയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ തട്ടിപ്പ് അന്വേഷണത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിൽ പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കും പ്രത്യേക പരിരക്ഷയില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അന്വേഷണവുമായി പിഎസ്‌സി സഹകരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന നിലപാടിലാണ് പിഎസ്‌സി. അന്വേഷണ ഉദ്യോഗസ്ഥർ പിഎസ്‌സി ആസ്ഥാനത്തെത്തി മൊഴിയെടുക്കണമെന്നാണ് കമ്മീഷന്റെ ആവശ്യം. എന്നാൽ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തണമെന്ന നിലപാടിലാണ് അന്വേഷണസംഘം. ഗുരുതരമായ ആരോപണങ്ങളാണ് പിഎസ്‌സിക്കെതിരെ ഉയർന്നിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണവുമായി എല്ലാവരും സഹകരിക്കണം. പിഎസ്‌സി ചെയർമാൻ എന്നത് […]
Read more

പിഎസ്‌സി പരീക്ഷ ക്രമക്കേട്; ചോദ്യംചെയ്യലിൽ പിന്നോട്ടില്ലെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പിഎസ്‌സി ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പിഎസ്‌സി അംഗങ്ങളുടെ മൊഴിയെടുക്കുന്നതിൽ പിന്നോട്ടില്ലെന്ന് ക്രൈംബ്രാഞ്ച്. മൊഴി നൽകാൻ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് തന്നെ എത്തണമെന്ന് ആവശ്യപ്പെട്ട് ഐജി അജിത ബീഗം പിഎസ്‌സി അംഗങ്ങൾക്ക് കത്ത് നൽകും. പിഎസ്‌സി കമ്മീഷൻ അംഗങ്ങൾക്ക് ക്രിമിനൽ നടപടിച്ചട്ടത്തിൽ പ്രത്യേക പരിഗണനയില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. എന്നാൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തി മൊഴി നൽകാനാകില്ലെന്ന് പിഎസ്‌സി അംഗങ്ങൾ നേരത്തെ കത്ത് നൽകിയിരുന്നു. പിഎസ്‌സി ആസ്ഥാനത്ത് എത്തി മൊഴിയെടുത്താൽ സഹകരിക്കാമെന്നാണ് പിഎസ്‌സി അറിയിച്ചത്. നിയമസഭാ സമിതിയുടെ […]
Read more

18 അധ്യാപക തസ്തികകളുടെ കാലാവധി നീട്ടാനുള്ള സർക്കാർ ശുപാർശ തള്ളി പി.എസ്.സി

തിരുവനന്തപുരം: 18 അധ്യാപക തസ്തികകളുടെ കാലാവധി നീട്ടാനുള്ള സർക്കാർ ശുപാർശ പി.എസ്.സി തള്ളി. തെരഞ്ഞെടുത്ത തസ്തികകളുടെ മാത്രം കാലാവധി നീട്ടുന്നതിൽ നിയമപ്രശ്നമുണ്ടെന്നാണ് പി.എസ്.സിയുടെ നിലപാട്. ഇത്തരത്തിൽ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്നത് സുപ്രീംകോടതി നേരത്തെ തള്ളിയിട്ടുണ്ടെന്നും പി.എസ്.സി ചൂണ്ടിക്കാട്ടി. സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന 18 തസ്തികകളുടെ കാലാവധി നീട്ടണമെന്നായിരുന്നു സർക്കാർ ശുപാർശ. എന്നാൽ നിയമപരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ശുപാർശ അംഗീകരിക്കേണ്ടതില്ലെന്ന് പി.എസ്.സി യോഗം തീരുമാന പരീക്ഷാ ക്രമക്കേട് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി […]
Read more

നിയമന തട്ടിപ്പ് വിവാദം; ഇന്ന് നിർണായക പിഎസ്‌സി യോഗം

തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ പരീക്ഷാ നിയമന തട്ടിപ്പ് വിവാദത്തിനിടെ ഇന്ന് പിഎസ്‌സിയുടെ നിർണായക യോഗം ചേരും. പിഎസ്‌സി അംഗങ്ങൾക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയ സാഹചര്യവും യോഗത്തിൽ ചർച്ച ചെയ്തേക്കും. ചോദ്യം ചെയ്യലിനായി ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകില്ലെന്ന നിലപാടിലാണ് പിഎസ്‌സി. അതേസമയം, ചോദ്യം ചെയ്യലിനായി പിഎസ്‌സി ആസ്ഥാനത്തേക്ക് എത്തില്ലെന്ന് ക്രൈം ബ്രാഞ്ചും വ്യക്തമാക്കിയിട്ടുണ്ട്. തുടർനടപടികൾ സംബന്ധിച്ച് യോഗത്തിൽ ചർച്ച നടത്തുമെന്നാണ് വിവരം. ആസൂത്രണ ബോർഡിലെ നിയമനവുമായി ബന്ധപ്പെട്ട് പരീക്ഷയിലെ 10 ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെയാണ് […]
Read more

ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്; ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് പിഎസ്‌സി അംഗങ്ങള്‍

തിരുവനന്തപുരം: ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന എസ്‌ഐടി നോട്ടീസ് പിഎസ്‌സി അംഗങ്ങൾ തള്ളി. ചട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് 15 അംഗങ്ങൾ നോട്ടീസ് നിരസിച്ചത്. ചോദ്യം ചെയ്യൽ പിഎസ്‌സി ആസ്ഥാനത്ത് നടത്തണമെന്നാണ് അംഗങ്ങളുടെ നിലപാട്. ആസൂത്രണ ബോർഡിലേക്കുള്ള പരീക്ഷയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യാൻ എസ്‌ഐടി തീരുമാനിച്ചത്. 15 അംഗങ്ങൾക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. രണ്ടാം ഘട്ടത്തിൽ പിഎസ്‌സി ചെയർമാനെയും ചോദ്യം ചെയ്യാനാണ് […]
Read more

പി എസ് സി ക്രമക്കേട്; ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പി എസ് സി പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന് ക്രൈംബ്രാഞ്ച്. പരീക്ഷാ ഉത്തരക്കടലാസുകളുടെ മൂല്യനിർണയ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരുടെ ഭാഗത്താണ് വീഴ്ച കണ്ടെത്തിയത്. മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീശ്, അഡിഷണൽ സെക്രട്ടറി ഹരി എന്നിവർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ശുപാർശ ചെയ്തു. ഇതുസംബന്ധിച്ച് ഡിജിപി വഴി സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. സർക്കാർ ഈ കത്ത് പി എസ് സിക്ക് കൈമാറും. പരീക്ഷയിലെ ഒൻപത് ചോദ്യങ്ങളുടെ മൂല്യനിർണയം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix