Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരം അവസാനിപ്പിക്കാൻ സർക്കാർ; അനുപാതം കുറയ്ക്കുന്നത് പരിഗണനയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: 133 ദിവസമായി തുടരുന്ന എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരം അവസാനിപ്പിക്കാൻ സർക്കാർ നീക്കം. ഉദ്യോഗാർഥികളുടെ ആവശ്യങ്ങളും സമരം ഒത്തുതീർപ്പാക്കാനുള്ള നിർദേശങ്ങളും ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യും.

അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കണമെന്ന ആവശ്യമാണ് പ്രധാനമായും സർക്കാർ പരിഗണിക്കുന്നത്. നിലവിലെ 1:30 എന്ന അനുപാതം 1:25 ആക്കണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. എന്നാൽ, ഇത് നടപ്പാക്കുന്നതിലെ സാമ്പത്തിക ബാധ്യതയാണ് സർക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.

സർക്കാർ സ്കൂളുകളിൽ മാത്രം അധ്യാപക- വിദ്യാർഥി അനുപാതത്തിൽ ഇളവ് അനുവദിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഒന്നോ രണ്ടോ വർഷത്തേക്ക് മാത്രമായി ഇളവ് പരിമിതപ്പെടുത്താനും ആലോചനയുണ്ട്. ഇതുസംബന്ധിച്ച് ധനവകുപ്പിന്റെ അഭിപ്രായവും തേടും.

മന്ത്രിസഭാ യോഗത്തിലെ തീരുമാനത്തിന് ശേഷം വിദ്യാഭ്യാസ മന്ത്രി സമരക്കാരുമായി ചർച്ച നടത്തുമെന്നാണ് സൂചന. സമരം അവസാനിപ്പിക്കാൻ ആവശ്യമായ ഒത്തുതീർപ്പ് വ്യവസ്ഥകൾ യോഗത്തിൽ തീരുമാനിച്ചേക്കും.

അതേസമയം, എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരം 133 ദിവസം പിന്നിട്ടു. സമരസമിതി സെക്രട്ടറി എസ്. വളർമതി 22 ദിവസമായി നിരാഹാര സമരത്തിലാണ്. ആരോഗ്യനില മോശമായതിനെ തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നിരാഹാരം തുടരുകയാണ്. വളർമതിയുടെ ആരോഗ്യനില മോശമായതും സമരം നീണ്ടുപോകുന്നതുമാണ് പ്രശ്നത്തിൽ അടിയന്തര ഇടപെടലിന് സർക്കാരിനെ പ്രേരിപ്പിച്ചത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix