Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: LPST

എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരം അവസാനിപ്പിക്കാൻ സർക്കാർ; അനുപാതം കുറയ്ക്കുന്നത് പരിഗണനയിൽ

തിരുവനന്തപുരം: 133 ദിവസമായി തുടരുന്ന എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരം അവസാനിപ്പിക്കാൻ സർക്കാർ നീക്കം. ഉദ്യോഗാർഥികളുടെ ആവശ്യങ്ങളും സമരം ഒത്തുതീർപ്പാക്കാനുള്ള നിർദേശങ്ങളും ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യും. അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കണമെന്ന ആവശ്യമാണ് പ്രധാനമായും സർക്കാർ പരിഗണിക്കുന്നത്. നിലവിലെ 1:30 എന്ന അനുപാതം 1:25 ആക്കണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. എന്നാൽ, ഇത് നടപ്പാക്കുന്നതിലെ സാമ്പത്തിക ബാധ്യതയാണ് സർക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. സർക്കാർ സ്കൂളുകളിൽ മാത്രം അധ്യാപക- വിദ്യാർഥി അനുപാതത്തിൽ ഇളവ് അനുവദിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. […]
Read more

എൽപിഎസ്ടി വിഷയത്തിൽ അനുപാതം കുറയ്ക്കില്ലെന്ന് മന്ത്രി; നിരാഹാര സമരം തുടരാൻ വളർമതി

തിരുവനന്തപുരം: എൽപിഎസ്ടി വിഷയത്തിൽ വിദ്യാർഥി- അധ്യാപക അനുപാതം കുറയ്ക്കാൻ ഇപ്പോൾ കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ധീൻ. എൽപിഎസ്ടിയിൽ മാത്രം അനുപാതം കുറച്ചാൽ മറ്റ് വിഭാഗങ്ങളിലും ഇതേ ആവശ്യം ഉയരുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. അതേസമയം, സെക്രട്ടേറിയറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തുന്ന സമരത്തിൽ നാടകീയ സംഭവങ്ങൾ തുടരുകയാണ്. പൊലീസ് ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റിയ വളർമതി വീണ്ടും സമരപ്പന്തലിലെത്തി നിരാഹാര സമരം ആരംഭിച്ചു. ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതിരുന്നിട്ടും തന്നെ ഐസിയുവിൽ പ്രവേശിപ്പിച്ചെന്നാണ് വളർമതിയുടെ […]
Read more

‘സമരം അടിച്ചമർത്താൻ സർക്കാർ നീക്കം; അഞ്ച് ആവശ്യങ്ങളും ഉത്തരവായി ഇറങ്ങുംവരെ പോരാട്ടം തുടരും’; വളർമതി

തിരുവനന്തപുരം: എൽപിഎസ്‌ടി ഉദ്യോഗാർഥികളുടെ സമരം അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സമരസമിതി കൺവീനർ വളർമതി. നടത്താത്ത പ്രതിഷേധത്തിന്റെ പേരിൽ പോലും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയാണെന്നും പാവപ്പെട്ടവരോട് എന്തും ചെയ്യാമെന്ന നിലപാടാണ് സർക്കാരിനെന്നും അവർ ആരോപിച്ചു. അഞ്ച് ആവശ്യങ്ങളും ഉത്തരവായി ഇറങ്ങുന്നതുവരെ സമരം തുടരുമെന്നും ശക്തമായ പ്രക്ഷോഭത്തിലൂടെ അവകാശങ്ങൾ നേടിയെടുക്കുമെന്നും വളർമതി വ്യക്തമാക്കി. സമാധാനപരമായി സമരം ചെയ്യുന്നതിനിടെയാണ് പൊലീസ് തന്നെ ബലംപ്രയോഗിച്ച് വലിച്ചിഴച്ചുകൊണ്ടുപോയതെന്ന് വളർമതി പറഞ്ഞു. ആറ് ദിവസമായി നിരാഹാരത്തിലായിരുന്ന ഒരാളെ ആശുപത്രിയിലേക്ക് മാറ്റുന്ന രീതിയല്ല പൊലീസ് സ്വീകരിച്ചതെന്നും ശരീരമാസകലം […]
Read more

LPST സമരം; കൂട്ട നിരാഹാരം പ്രഖ്യാപിച്ച് ഉദ്യോഗാർത്ഥികൾ

തിരുവനന്തപുരം: എൽപിഎസ്ടി നിയമന ആവശ്യമുന്നയിച്ച് നിരാഹാര സമരം നടത്തിയ വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയതോടെ സമരം കൂടുതൽ ശക്തമാക്കാൻ ഉദ്യോഗാർഥികൾ. ഇതിന്റെ ഭാഗമായി കൂട്ട നിരാഹാര സമരം പ്രഖ്യാപിച്ചു. സെക്രട്ടേറിയറ്റിന് മുന്നിലെ പ്രതിഷേധത്തിനിടെ ഉദ്യോഗാർഥികളും പൊലീസും തമ്മിൽ വാക്കേറ്റവും സംഘർഷാവസ്ഥയുമുണ്ടായി. സെക്രട്ടേറിയറ്റിന്റെ നോർത്ത് ഗേറ്റിന് മുന്നിൽ നിന്ന് മാറാൻ സമരക്കാർ തയ്യാറാകാതിരുന്നതും സമരത്തിന് പിന്തുണയുമായി യുവമോർച്ച, എബിവിപി പ്രവർത്തകർ എത്തിയതുമാണ് സംഘർഷാവസ്ഥയ്ക്ക് കാരണമായത്. സമരക്കാരെ മാറ്റാനുള്ള പൊലീസ് ശ്രമത്തിനിടെ ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായി. അതിനിടെ, സെക്രട്ടേറിയറ്റ് […]
Read more

LPST റാങ്ക് ഹോൾഡേഴ്സ് സമരം തുടരും; മന്ത്രിയുമായുള്ള ചർച്ച പരാജയം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് നടത്തിവരുന്ന സമരം തുടരും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീനുമായി സമരസമിതി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സമരം തുടരാൻ തീരുമാനിച്ചത്. റാങ്ക് പട്ടികയുടെ കാലാവധി നീട്ടുക, പുതിയ വിജ്ഞാപനം വൈകിപ്പിക്കുക, അധ്യാപക-വിദ്യാർഥി അനുപാതത്തിൽ മാറ്റം വരുത്തുക തുടങ്ങിയ അഞ്ച് ആവശ്യങ്ങളാണ് സമരസമിതി മുന്നോട്ടുവച്ചത്. എന്നാൽ അധ്യാപക-വിദ്യാർഥി അനുപാതം സംബന്ധിച്ച ആവശ്യത്തിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെന്നാണ് സമരസമിതി നേതാക്കളുടെ ആരോപണം. അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കുന്നത് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix