Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

എൽപിഎസ്ടി വിഷയത്തിൽ അനുപാതം കുറയ്ക്കില്ലെന്ന് മന്ത്രി; നിരാഹാര സമരം തുടരാൻ വളർമതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: എൽപിഎസ്ടി വിഷയത്തിൽ വിദ്യാർഥി- അധ്യാപക അനുപാതം കുറയ്ക്കാൻ ഇപ്പോൾ കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ധീൻ. എൽപിഎസ്ടിയിൽ മാത്രം അനുപാതം കുറച്ചാൽ മറ്റ് വിഭാഗങ്ങളിലും ഇതേ ആവശ്യം ഉയരുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.

അതേസമയം, സെക്രട്ടേറിയറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തുന്ന സമരത്തിൽ നാടകീയ സംഭവങ്ങൾ തുടരുകയാണ്. പൊലീസ് ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റിയ വളർമതി വീണ്ടും സമരപ്പന്തലിലെത്തി നിരാഹാര സമരം ആരംഭിച്ചു.

ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതിരുന്നിട്ടും തന്നെ ഐസിയുവിൽ പ്രവേശിപ്പിച്ചെന്നാണ് വളർമതിയുടെ ആരോപണം. സമരത്തിൽ സംസാരിക്കുന്നതിൽ നിന്ന് തടയുകയായിരുന്നു ലക്ഷ്യമെന്നും അവർ പറഞ്ഞു. സമരം അടിച്ചമർത്താമെന്ന് ആരും കരുതേണ്ടെന്നും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും വളർമതി വ്യക്തമാക്കി.

സമരവേദിയിലേക്ക് എസ്എഫ്ഐയും എഐവൈഎഫും മാർച്ച് നടത്തി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ബിജെപി നേതാക്കളായ വി. മുരളീധരൻ, കെ. സുരേന്ദ്രൻ എന്നിവരും സമരപ്പന്തൽ സന്ദർശിച്ചു. വളർമതിയെ പൊലീസ് വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തതെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. ഉദ്യോഗാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ അവർക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമരപ്പന്തൽ പൊളിക്കുന്നതാണോ പുതുയുഗ സർക്കാരിന്റെ നിലപാടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ചോദിച്ചു. ഉദ്യോഗാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix