Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

‘വിദ്യാഭ്യാസത്തിലൂടെ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കില്ല’; പിഎം ശ്രീയിൽ കെ സി വേണുഗോപാല്‍

തൃശൂർ: കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. വിദ്യാഭ്യാസത്തിലൂടെ സംഘപരിവാർ അജണ്ട നടപ്പാക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു കെ സി വേണുഗോപാൽ. വിദ്യാർഥികൾ പഠിക്കേണ്ടത് യഥാർഥ വിഷയങ്ങളാണെന്നും ചരിത്രം വളച്ചൊടിച്ച് സംഘപരിവാറിന്റെ അജണ്ട അടിച്ചേൽപ്പിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിഎം ശ്രീ പദ്ധതി നടപ്പാക്കിയാൽ ജനകീയ പ്രക്ഷോഭവും പ്രത്യാഘാതങ്ങളും ഉണ്ടാകുമെന്ന മുൻ മന്ത്രിയും എംഎൽഎയുമായ കെ […]
Read more

വീഴ്ച മറച്ചുവെച്ച് കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു; രാജീവ് ചന്ദ്രശേഖർ

തൃശൂര്‍: തൃശൂരിലുണ്ടായ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ മറച്ചുവെച്ച് കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്താനുള്ള മുഖ്യമന്ത്രിയുടെ ശ്രമം അപലപനീയമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. എട്ട് വിദ്യാർഥികളുടെ ജീവൻ നഷ്ടപ്പെട്ട ദുരന്തത്തിൽ കേരളം മുഴുവൻ ദുഃഖത്തിലായിരിക്കെ, അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് പകരം കുറ്റം മറ്റുള്ളവരുടെ മേൽ ചുമത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ദേശീയപാതയുടെ നിർമാണം കേന്ദ്ര സർക്കാരിന്റെ ചുമതലയാണെങ്കിലും ദേശീയപാതയിലെ പട്രോളിങ്, അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നടപടി […]
Read more

വ്യാജ DRDO ഐഡി കാർഡ്; തട്ടിപ്പിന് ശ്രമിച്ചയാൾ പിടിയിൽ

തൃശൂര്‍: പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡി.ആർ.ഡി.ഒയുടെ പേരിൽ സ്വന്തം ഫോട്ടോ പതിച്ച വ്യാജ ഐഡി കാർഡ് നിർമിച്ച് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക ഇമെയിലിലേക്ക് അയച്ച് തട്ടിപ്പിന് ശ്രമിച്ച കേസിൽ ചെന്നൈ സ്വദേശി അറസ്റ്റിൽ. ചെന്നൈ കോടമ്പാക്കം ഭാരതീശ്വരർ കോളനി സ്വദേശി ശങ്കർ (46) ആണ് തൃശൂർ റൂറൽ സൈബർ ക്രൈം പൊലീസിന്റെ പിടിയിലായത്. ഗുരുവായൂരിൽ ദർശനത്തിനായി ഭാര്യയും മകളും എത്തുന്നുണ്ടെന്നും അവർക്ക് ആവശ്യമായ സഹായങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ട് ഓഗസ്റ്റ് 25നാണ് പ്രതി തൃശൂർ […]
Read more

കൈപ്പമംഗലം അപകടം; ദേശീയപാതയിൽ സുരക്ഷാ പരിശോധന നടത്തും

തൃശ്ശൂർ: കൈപ്പമംഗലത്ത് എട്ട് വിദ്യാർഥികളുടെ ജീവനെടുത്ത വാഹനാപകടത്തിന് പിന്നാലെ ജില്ലയിൽ ദേശീയപാതകളിൽ സുരക്ഷാ പരിശോധന നടത്തും. ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർമാർ, പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, തദ്ദേശ സ്ഥാപന പ്രതിനിധികൾ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുക. ദേശീയപാതകളിലെ സുരക്ഷാ സംവിധാനങ്ങളും ഗതാഗത ക്രമീകരണങ്ങളും സംഘം വിലയിരുത്തും. ആവശ്യമായ മുന്നറിയിപ്പ് ബോർഡുകൾ, ബാരിക്കേഡുകൾ, ട്രാഫിക് നിയന്ത്രണ സംവിധാനങ്ങൾ എന്നിവ കൃത്യമായി സ്ഥാപിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. മതിയായ സുരക്ഷാ സംവിധാനങ്ങളുടെ അഭാവവും അനധികൃത പാർക്കിങ്ങുമാണ് കൈപ്പമംഗലത്തെ അപകടത്തിന് കാരണമായതെന്ന […]
Read more

വിവാഹവാഗ്ദാനം നൽകി പണവും ആഭരണങ്ങളും തട്ടിയ പ്രതി അറസ്റ്റിൽ

തൃശ്ശൂർ: വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന വിവരം മറച്ചുവെച്ച് യുവതിക്ക് വിവാഹവാഗ്ദാനം നൽകി പണവും ആഭരണങ്ങളും തട്ടിയെടുത്ത കേസിൽ രണ്ട് വർഷമായി ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. പത്തനംതിട്ട സ്വദേശിയായ ബിനു (48), ഡേവിഡ് എന്ന പേരിലും അറിയപ്പെടുന്നയാളെയാണ് മാള പൊലീസ് ചെങ്ങന്നൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ഇയാൾക്കെതിരെ പരാതിയുണ്ട്. മാള പൊലീസ് സബ് ഇൻസ്പെക്ടർ വിശാഖിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് […]
Read more

കയ്പമംഗലം വാഹനാപകടം; ലോറി ഡ്രെെവർ പിടിയിൽ

തൃശൂർ: കയ്പമംഗലത്ത് ഏഴ് വിദ്യാർത്ഥികൾ ഉൾപ്പെടെ എട്ട് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ലോറി ഡ്രൈവർ പിടിയിൽ. പൂനെ സ്വദേശി ദൂക്കാറാം കംപ്ലയെയാണ് പൊലീസ് പിടികൂടിയത്. ശനിയാഴ്ച പുലർച്ചെ അപകടം നടന്നതിന് പിന്നാലെ ഇയാൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു. ലോറി ഡ്രൈവർക്കായി കൊടുങ്ങല്ലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തിരച്ചിൽ ഊർജിതമാക്കിയിരുന്നു. ഇതിനിടെയാണ് കയ്പമംഗലം ബസ് സ്റ്റാൻഡ് പരിസരത്ത് ഇയാളെ നാട്ടുകാർ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു. കയ്പമംഗലത്ത് ശനിയാഴ്ച പുലർച്ചെ 12 മണിയോടെയാണ് എട്ട് പേരുടെ […]
Read more

പുതുക്കാട് പൊലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ; നടപടി പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചില്ല

തൃശൂർ: പുതുക്കാട് പൊലീസ് സ്റ്റേഷനിൽ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എസ്‌ഐ സി.എം. മഹേഷ്, സിപിഒമാരായ എം.യു. ഫൈസൽ, ഇ.സി. യദുകൃഷ്ണൻ, പി.ഡി. നവീൻകുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ക്രിമിനൽ കേസ് പ്രതികളെ പിന്തുടരുന്നതിനിടെ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാത്തതിലാണ് നടപടി. ജൂലൈ 19നാണ് സംഭവം നടന്നത്. തട്ടുകടയിൽ അടിപിടിയുണ്ടാക്കിയ ക്രിമിനൽ സംഘത്തെ പൊലീസ് പിന്തുടരുന്നതിനിടെയാണ് അപകടമുണ്ടായത്. പൊലീസ് ജീപ്പിടിച്ച് വരന്തരപ്പിള്ളി സ്വദേശി അഭിഷേകിന് പരിക്കേറ്റിരുന്നു. ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ അഭിഷേകിനെ പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തിച്ചില്ലെന്നാണ് […]
Read more

കാട്ടൂരിൽ ലഹരിവേട്ട; 20 ഗ്രാം MDMA യുമായി രണ്ടുപേർ അറസ്റ്റിൽ

തൃശൂർ: ഇരിങ്ങാലക്കുട കാട്ടൂരിൽ ലഹരിമരുന്ന് വേട്ട. എടതിരിഞ്ഞി വടക്കുമുറി സ്വദേശി മിഥുന്റെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ 20 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മിഥുനെയും ഇയാൾക്ക് ലഹരിമരുന്ന് എത്തിച്ചുനൽകിയെന്നാരോപിക്കുന്ന എടതിരിഞ്ഞി പോത്താനി സ്വദേശി അനന്തകൃഷ്ണനെയും (25) കാട്ടൂർ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയ്ക്ക് പുറമെ ഇലക്ട്രോണിക് ത്രാസ്, ലഹരിമരുന്ന് ചില്ലറ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 56 സിപ് ലോക്ക് കവറുകൾ, വിൽപ്പനയിലൂടെ അനധികൃതമായി സമ്പാദിച്ചതെന്ന് സംശയിക്കുന്ന 1,36,700 രൂപ എന്നിവയും പൊലീസ് […]
Read more

കയ്പമംഗലം അപകടം; NHAI ക്ക് വീഴ്ചയില്ലെന്ന് വിശദീകരണം

തൃശൂര്‍: കയ്പമംഗലത്ത് ഏഴ് വിദ്യാർഥികളടക്കം എട്ട് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (എൻഎച്ച്എഐ) വീഴ്ചയില്ലെന്ന് അധികൃതർ. അമിതവേഗതയും അനധികൃത പാർക്കിങ്ങുമാണ് അപകടത്തിന് കാരണമായതെന്നാണ് എൻഎച്ച്എഐയുടെ വിശദീകരണം. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്ത് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിരുന്നുവെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും എൻഎച്ച്എഐ വാർത്താക്കുറിപ്പിൽ അറിയിച്ചു. അതേസമയം, അപകടത്തിന് റോഡിന്റെ ഡിസൈൻ ഉൾപ്പെടെയുള്ള ഘടകങ്ങൾ കാരണമായിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെടുമെന്ന് കെ.സി. വേണുഗോപാൽ എംപി പറഞ്ഞു. മനുഷ്യജീവനാണ് ഏറ്റവും പ്രധാനമെന്നും ദേശീയപാത […]
Read more

ഇരുട്ട്, ലോറികളുടെ അനധികൃത പാർക്കിങ്; കൊല്ലം സുധിയുടെ ജീവൻ പൊലിഞ്ഞതും ഇവിടെ തന്നെ

തൃശൂര്‍: ദേശീയപാത 66ല്‍ കയ്പമംഗലത്ത് എട്ടുപേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന് കാരണം റോഡില്‍ അലക്ഷ്യമായി നിര്‍ത്തിയിട്ട ലോറിയും പ്രദേശത്ത് ലൈറ്റ് ഇല്ലാത്തതെന്നും ആരോപണം. അനധികൃതമായി മൂന്നു ലോറികള്‍ അപകടസമയത്ത് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്നു. അപകടത്തിനു പിന്നാലെ ഇതില്‍ രണ്ടു ലോറികളുമായി ഡ്രൈവര്‍മാര്‍ സ്ഥലം വിട്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഇവിടെ ലോറികൾ ഇങ്ങനെ സ്ഥിരമായി പാർക്ക് ചെയ്തിടാറുണ്ട്. വെളിച്ചക്കുറവും ദിശാസൂചിക ബോര്‍ഡ് കൃത്യമായ സ്ഥലത്ത് സ്ഥാപിക്കാതിരുന്നതും അപകടത്തിനുള്ള കാരണങ്ങളായി നാട്ടുകാർ പറയുന്നു. ഇന്നലെ രാത്രി 12 മണിയോടെയാണ് ഗുരുവായൂര്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix