മുഖ്യമന്ത്രി തർക്കം അവസാനിച്ചു; കോൺഗ്രസിൽ ഇനി ഡെപ്യൂട്ടി സിഎം ചർച്ച
ബെംഗളൂരു: കർണാടക കോൺഗ്രസിൽ മാസങ്ങളായി നീണ്ടുനിന്നിരുന്ന നേതൃത്വ തർക്കത്തിന് വിരാമമാകുമ്പോൾ, പുതിയ അധികാരസമവാക്യങ്ങളെ ചൊല്ലിയുള്ള ചർച്ചകൾ സജീവമാകുകയാണ്. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെട്ടതോടെയാണ് മുൻ ധാരണപ്രകാരം ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിപദത്തിലേക്ക് എത്താനുള്ള വഴി തെളിഞ്ഞത്. എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തെ ചർച്ചകൾ അവസാനിച്ചതോടെ, ഉപമുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പുതിയ രാഷ്ട്രീയ പോരാട്ടമാണ് പാർട്ടിക്കുള്ളിൽ ഉയരുന്നത്. വിവിധ സമുദായങ്ങളെയും അധികാരകേന്ദ്രങ്ങളെയും തൃപ്തിപ്പെടുത്തുന്നതിനായി ഒന്നിലധികം ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നതിനെക്കുറിച്ച് നേതൃത്വം ആലോചിക്കുന്നതായാണ് സൂചന. ഈ സാഹചര്യത്തിൽ മുൻ […]
Read more

