ലിസ്ബൺ: ഒടുവിൽ ക്രിസ്റ്റ്യാനോയും ബൂട്ടഴിക്കുന്നു. പോർച്ചുഗീസ് ജെഴ്സിയിൽ ഇനി ക്രിസ്റ്റിയാനൊ റൊണാൾഡോയുടെ കളിയഴകുണ്ടാകില്ല. 23 വർഷത്തെ കരിയറിന് വിരാമമിടുകയാണെന്ന് താരം അറിയിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. അതേസമയം ക്ലബ്ബ് ഫുട്ബോളിൽ തുടരും.
പോർച്ചുഗീസ് പരിശീലകൻ ജോർജ് ജീസസുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ക്രിസ്റ്റിയാനോ ടീം ക്യാമ്പ് വിട്ടപ്പോൾ തന്നെ വിരമിക്കൽ അഭ്യൂഹങ്ങൾ ഉയർന്നതാണ്. ഇതിന് പിന്നാലെ ആരാധകരോടും സഹതാരങ്ങളോടും മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ പോർച്ചുഗലുമായി എന്നെന്നേക്കുമായി വിട പറയുകയാണെന്ന് താരം അറിയിച്ചിരിക്കുകയാണ്. മെസിയുടെ റിട്ടയർമെന്റിന് ശേഷം ഫുട്ബോൾ ലോകം ഒന്നടങ്കം ഉറ്റുനോക്കിയിരുന്നത് ക്രിസ്റ്റ്യാനോയെ ആയിരുന്നു.
പോർച്ചുഗലിനായി 234 മത്സരങ്ങൾ കളിച്ചു. 146 അന്താരാഷ്ട്ര ഗോളുകൾ നേടി. 2016ലെ യൂറോകപ്പ് നേടിയതും രണ്ട് തവണ നേഷൻസ് ലീഗ് നേടിയതുമാണ് അന്താരാഷ്ട്ര കരിയറിലെ നേട്ടങ്ങൾ. ലോകകപ്പ് നേടാനാവാതെ കളിയവസാനിപ്പിച്ച ഇതിഹാസങ്ങളുടെ പട്ടികയിലേക്കാണ് ക്രിസ്റ്റ്യാനോയും കടക്കുന്നത്.


