Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Cristiano Ronaldo

ലോകകപ്പിന് ശേഷം വിരമിക്കുമോ? വാർത്തകളോട് പ്രതികരിച്ച് റൊണാൾഡോ

മയാമി: 2026 ലോകകപ്പിന് ശേഷം രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചേക്കുമെന്ന സഹോദരി കാതിയ അവെയ്‌റോയുടെ പ്രസ്താവന തള്ളി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. പോർച്ചുഗലിന്റെ പോരാട്ടങ്ങൾ അവസാനിക്കുന്നതു വരെ അത്തരത്തിലൊരു തീരുമാനവുമെടുക്കില്ലെന്ന് റൊണാൾഡോ വ്യക്തമാക്കി. സുപ്പീരിയർ പ്ലെയർ ഓഫ് ദ് മാച്ച് അവാർഡ് നേടിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എന്റെ വിരമിക്കൽ ഇപ്പോൾ പ്രധാനമല്ല. ടൂർണമെന്റ് ജയിക്കുകയോ തോൽക്കുകയോ ചെയ്ത ശേഷം ഇതിന് സമയമുണ്ട്. എന്റെ കുടുംബവുമായി സംസാരിച്ചശേഷം ഉചിതമായ തീരുമാനം ഞാൻ എടുക്കും. ഈ […]
Read more

ക്രൊയേഷ്യയെ വീഴ്ത്തി പോര്‍ച്ചുഗല്‍; പ്രീക്വാര്‍ട്ടറില്‍ എതിരാളികള്‍ സ്‌പെയിന്‍

അവസാന നിമിഷം അവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ക്രൊയേഷ്യയെ തകര്‍ത്ത് പോര്‍ച്ചുഗല്‍ പ്രീ ക്വര്‍ട്ടറില്‍. കളിയുടെ അധിക സമയത്ത് റാമേസിന്റെ ഗോളിലൂടെയാണ് പോര്‍ച്ചുഗല്‍ ലീഡ് നേടിയത്. കളി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ ക്രൊയേഷ്യ ഗോള്‍ മടക്കിയെങ്കിലും വാറില്‍ റഫറി ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു. ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണ് പോർച്ചുഗലിന്റെ വിജയം. ക്രിസ്റ്റ്യാനോ റൊണാൾഡോ, ഗോൺസാലോ റാമോസ് എന്നിവരാണ് പോർച്ചുഗലിനായി ഗോൾ നേടിയത്. ക്രൊയേഷ്യൻ ഇതിഹാസ താരം ലൂക്ക മോഡ്രിച്ച് സ്വപ്‌നങ്ങള്‍ ബാക്കി വച്ച് മടങ്ങി. […]
Read more

മെസിയെ കുറിച്ച് ചോദ്യം, മറുപടി പറയാതെ മുഖം തിരിച്ച് റൊണാൾ‌ഡോ

ന്യൂയോർക്ക്: കഴിഞ്ഞ ദിവസം ഫിഫ ലോകകപ്പിൽ കിടിലൻ തിരിച്ചുവരവ് പോർച്ചു​ഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ. ഉസ്‌ബെക്കിസ്താനെതിരെ പോർച്ചുഗലിനായി രണ്ട് ഗോളുകളായിരുന്നു റോണോ ഇന്നലെ മത്സരത്തിൽ സ്വന്തമാക്കിയിരുന്നത്. എന്നാൽ, മത്സരശേഷം മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയ റൊണാൾഡോയ്ക്ക് തന്റെ ദേഷ്യം അടക്കാനായിരുന്നില്ല. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളായിരുന്നു ഇന്നലെ റോണോയെ ചൊടിപ്പിക്കാൻ ഇടയായത്. റൊണാൾഡോയോട് ലയണൽ മെസിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഒരു മധ്യപ്രവർത്തകൻ ചോദിക്കുകയായിരുന്നു. ‘ഇന്നലെ മെസി രണ്ട് ഗോളുകൾ നേടി, കിലിയൻ എംബാപ്പെ…’ എന്ന ചോദ്യം ചോദിച്ച് തുടങ്ങിയതും അതിൽ കടുത്ത […]
Read more

ഇരട്ട ​ഗോളുമായി ക്രിസ്റ്റ്യാനോയുടെ ​ഗംഭീര തിരിച്ചുവരവ്; പോർച്ചു​ഗലിന് പ്രതീക്ഷ

ടെക്സാസ്: പോർച്ചുഗൽ ആരാധകർ കാത്തിരുന്ന ആ നിമിഷം പിറന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ ​ഗംഭീരമായി തിരിച്ചുവന്നിരിക്കുന്നു. എതിരില്ലാത്ത അഞ്ചുഗോളിനായിരുന്നു യൂറോപ്യൻ വമ്പന്മാർ ഉസ്ബെക്കിസ്ഥാനെ കീഴടക്കിയത്. ഇതോടെ രണ്ടുമത്സരത്തിലും തോറ്റ ഉസ്‌ബെകിസ്താൻ പുറത്തായി. പോർച്ചുഗൽ നോക്കൗട്ട് സാധ്യത സജീവമാക്കി. ആറ്, 39 മിനിറ്റുകളിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോൾ. നുനോ മെൻഡിസ് (17), റാഫേൽ ലിയാവോ (87) എന്നിവരും ഗോൾനേടി. ഉസ്‌ബെകിസ്താന്റെ സെൽഫ് ഗോളും പോർച്ചുഗലിന്റെ സ്‌കോറുയർത്തി. ആദ്യ മത്സരത്തിൽ നിറംമങ്ങിയ റൊണാൾഡോ കളംനിറഞ്ഞ മത്സരമായിരുന്നു ഉസ്‌ബെകിസ്താനെതിരെ. ഹാട്രിക് നേടാനുള്ള അവസരം ലഭിച്ചെങ്കിലും […]
Read more

മെസ്സി, മെസ്സി…. കളിമറന്ന റൊണാൾഡോയെ കളിയാക്കി കാണികളും- VIDEO

ഹൂസ്റ്റൻ: ഫിഫ ലോകകപ്പിൽ പോർച്ചുഗലിനെ ഡിആർ കോംഗോ സമനിലയിൽ തളച്ചതോടെ പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു നേരെ ‘മെസ്സി, മെസ്സി’ വിളികളുമായി കാണികൾ. കളിയിൽ റൊണാൾഡോ തീർത്തും നിറംമങ്ങിയതോടെയാണ് മെസ്സിയുടെ ഹാട്രിക് ഓർമിപ്പിച്ച് കാണികളുടെ പരിഹാസം. മത്സരത്തിലുടനീളം വെറും 25 ടച്ചുകൾ മാത്രം ലഭിച്ച റൊണാൾഡോ, മൂന്നു ഷോട്ടുകൾ പായിച്ചെങ്കിലും ലക്ഷ്യത്തിലേക്ക് ഒന്ന് പോലും ലക്ഷ്യത്തിലേക്ക് ആയിരുന്നില്ല. താരത്തിന്റെ ആറാം ലോകകപ്പാണിത്. ഒരു ലോകകപ്പിലെ ആദ്യ മത്സരത്തിൽ സ്റ്റാർട്ടിങ് ലൈനപ്പിൽ ഇറങ്ങിയിട്ടും റൊണാൾഡോയ്ക്ക് ഏറ്റവും കുറവ് ടച്ചുകൾ […]
Read more

ക്രിസ്റ്റ്യാനോയുടെ കാത്തിരിപ്പിന് വിരാമം; കിരീടം ചൂടി അല്‍ നസ്ര്‍

റിയാദ്: സൗദി പ്രോ ലീഗിലെ കിരീടം ചൂടി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ര്‍. 2023 ജനുവരിയിൽ സൗദി അറേബ്യൻ ലീഗിലേക്ക് ചുവടു വെച്ച റൊണാൾഡോ ടീമിനെ ലീഗ് ചാമ്പ്യന്മാരാക്കാൻ സഹായിച്ചു. ഇതാദ്യമായാണ് സൗദി പ്രൊ ലീഗ് ഫുട്‌ബോള്‍ കിരീടത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ മുത്തമിടുന്നത്. അല്‍നസ്‌റിന്റെ പതിനൊന്നാമത്തെ ലീഗ് കിരീടവുമാണിത്. 34 മത്സരങ്ങളിൽ 28 ജയവും 2 സമനിലയും 4 തോൽവികളും നേടി, 86 പോയിന്റുമായി അൽ നസ്‌ർ സീസൺ അവസാനിപ്പിച്ചു. രണ്ടാമതുള്ള അൽ ഹിലാൽ 84 പോയിന്റിൽ […]
Read more

സൗദിയില്‍ 100 ഗോള്‍ തികച്ച് ക്രിസ്റ്റിയാനോ റൊണാള്‍ഡോ

റിയാദ്: സൗദി പ്രൊ ലീഗ് ഫുട്ബോളിൽ 100 ​ഗോളുകൾ തികച്ച് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞദിവസം അൽ ഷബാബിനെ 4–2നു തോൽപിച്ച മത്സരത്തിൽ അൽ നസ്‌റിനായി സ്കോർ ചെയ്താണു നാൽപത്തൊന്നുകാരനായ താരം 100 തികച്ചത്. കളി തീരാൻ 15 മിനിറ്റുള്ളപ്പോൾ സാദിയോ മാനെയുടെ ക്രോസിൽനിന്നായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോൾ. റോണോയുടെ 971–ാം കരിയർ ഗോളാണിത്. ഈ സീസണിൽ അൽ നസ്‌റിനായി 26–ാം ഗോളും. ഇംഗ്ലിഷ് ക്ലബ് ചെൽസിയിൽനിന്ന് ജൂലൈയിൽ അൽ നസ്‌റിലെത്തിയ പോർച്ചുഗൽ താരം ജോവ ഫെലിക്സാണ് […]
Read more

റൊണാള്‍ഡോ പുറത്ത്; സൂപ്പര്‍ താരമില്ലാതെ പോര്‍ച്ചുഗല്‍ ഇറങ്ങുന്നു

ലിസ്ബണ്‍: ലോകകപ്പ് ഫുട്‌ബോളിന് മുന്നോടിയായി മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടക്കാനിരിക്കുന്ന സൗഹൃദ മത്സരങ്ങള്‍ക്കുള്ള പോര്‍ച്ചുഗല്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. പരിക്ക് കാരണം വിശ്രമത്തില്‍ തുടരുന്ന സൂപ്പര്‍ താരവും ക്യാപ്റ്റനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീമില്‍ ഇടംപിടിച്ചില്ല. റോണോയ്ക്ക് പകരക്കാരനായി ബ്രാഗ മുന്നേറ്റനിര താരം റിക്കാര്‍ഡോ ഹോര്‍ട്ട ടീമിലേക്ക് തിരികെയെത്തി. കാലിനേറ്റ പരിക്കാണ് റൊണാള്‍ഡോയ്ക്ക് തിരിച്ചടിയായത്. പരിക്ക് സാരമുള്ളതല്ലെന്നും എന്നാല്‍ റിസ്‌കെടുക്കാനില്ലെന്നും പോര്‍ച്ചുഗല്‍ പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസ് വ്യക്തമാക്കിയിരിക്കുകയാണ്. രണ്ടോ മൂന്നോ ആഴ്ച താരത്തിനു വിശ്രമം വേണ്ടി വരും. ഈ മാസം […]
Read more

റൊണാള്‍ഡോ സൗദിയില്‍ തുടരും, അല്‍ നസ്റുമായുള്ള കരാര്‍ പുതുക്കുമെന്ന് റിപ്പോര്‍ട്ട്

റിയാദ്: ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ് അൽ നസറിൽ തുടരും. താരം അൽ നസറുമായുളള കരാർ പുതുക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. റൊണാൾഡോ സൗദി ക്ലബ് വിടുന്നതായി അഭ്യൂഹങ്ങൾ വിടുന്നതിനിടെയാണ് കരാർ പുതുക്കാനുളള തീരുമാനം പുറത്തു വരുന്നത്. സൗദി ക്ലബ് സൗദി പ്രോ ലീഗ് സീസണ് ശേഷം ടീം വിടുകയാണെന്ന് റൊണാൾഡോ സൂചിപ്പിച്ചിരുന്നു. കഴി‌ഞ്ഞ മാസം സൗദി പ്രോ ലീഗിലെ അവസാന ലീഗ് മത്സരവും കളിച്ചു കഴിഞ്ഞശേഷം ആ അധ്യായം കഴിഞ്ഞു എന്ന സോഷ്യല്‍ […]
Read more

ഡോണൾ‍ഡ് ട്രംപിന് ജേഴ്സി സമ്മാനമായി നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ

ഒട്ടാവ: അമേരിക്കൻ പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിന് തന്റെ ഒപ്പ് പതിപ്പിച്ച ജേഴ്സി സമ്മാനമായി നൽകി ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. 51-ാമത് ജി7 ഉച്ചകോടിക്കിയിൽ യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയാണ് റൊണാൾഡോയ്ക്ക് വേണ്ടി ജേഴ്സി കൈമാറിയത്. ജേഴ്‌സിയിൽ താരത്തിന്റെ ഒപ്പും ട്രംപിനായി ഒരു സന്ദേശവും ഉണ്ടായിരുന്നു. To President Donald J Trump, Playing in Peace എന്നായിരുന്നു റൊണാൾഡോയുടെ സന്ദേശം. ട്രംപ് സമ്മാനം സ്വീകരിക്കുന്നതും റൊണാൾഡോയ്ക്ക് മറുപടി നൽകുന്ന ദൃശ്യങ്ങൾ റൊണാൾഡോ ആരാധകർ സാമൂഹ്യമാധ്യമങ്ങളിൽ […]
Read more

Recent News

Advertisement
WhiteswanTV Footer