ടെക്സാസ്: പോർച്ചുഗൽ ആരാധകർ കാത്തിരുന്ന ആ നിമിഷം പിറന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ ഗംഭീരമായി തിരിച്ചുവന്നിരിക്കുന്നു. എതിരില്ലാത്ത അഞ്ചുഗോളിനായിരുന്നു യൂറോപ്യൻ വമ്പന്മാർ ഉസ്ബെക്കിസ്ഥാനെ കീഴടക്കിയത്. ഇതോടെ രണ്ടുമത്സരത്തിലും തോറ്റ ഉസ്‌ബെകിസ്താൻ പുറത്തായി. പോർച്ചുഗൽ നോക്കൗട്ട് സാധ്യത സജീവമാക്കി. ആറ്, 39 മിനിറ്റുകളിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോൾ. നുനോ മെൻഡിസ് (17), റാഫേൽ ലിയാവോ (87) എന്നിവരും ഗോൾനേടി. ഉസ്‌ബെകിസ്താന്റെ സെൽഫ് ഗോളും പോർച്ചുഗലിന്റെ സ്‌കോറുയർത്തി.
ആദ്യ മത്സരത്തിൽ നിറംമങ്ങിയ റൊണാൾഡോ കളംനിറഞ്ഞ മത്സരമായിരുന്നു ഉസ്‌ബെകിസ്താനെതിരെ. ഹാട്രിക് നേടാനുള്ള അവസരം ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. ആറുലോകകപ്പിൽ തുടർച്ചയായി ഗോളടിച്ച താരമെന്ന റെക്കോഡും അദ്ദേഹം സ്വന്തമാക്കി





