Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thiruvananthapuram

പിഐബിയുടെ ഉത്തർ പ്രദേശിലേക്കുള്ള മാധ്യമ പര്യടനത്തിന് തുടക്കം

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന ഉത്തർപ്രദേശിലേക്കുള്ള മാധ്യമ പര്യടനത്തിന് തുടക്കമായി. കേരളത്തിലെ വിവിധ പത്ര, ഇലക്ട്രോണിക്, റേഡിയോ, ഓൺലൈൻ മാധ്യമ സ്ഥാപനങ്ങളിൽ നിന്നുള്ള 11 മാധ്യമപ്രവർത്തകരാണ് പര്യടനത്തിൽ പങ്കെടുക്കുന്നത്. സെപ്റ്റംബർ 6 മുതൽ 12 വരെയാണ് മാധ്യമ പര്യടനം. ഉത്തർപ്രദേശിലെ വിവിധ വികസന പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കാനും അവയെക്കുറിച്ച് റിപ്പോർട്ട് ചെയ്യാനും കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകർക്ക് അവസരം ഒരുക്കുകയാണ് പര്യടനത്തിന്റെ ലക്ഷ്യം. പര്യടനത്തിന്റെ ഭാഗമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായും കാർഷിക വിദഗ്ധനും പത്മശ്രീ […]
Read more

ചിറയിൻകീഴിലെ തമ്മിലടി; പാളയം പ്രദീപിനെയും എസ്. സജാദിനെയും സസ്പെൻഡ് ചെയ്ത് കോൺ​ഗ്രസ്

തിരുവനന്തപുരം: ചിറയിൻകീഴിൽ എംഎൽഎ രമ്യാ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ നടപടിയുമായി കെപിസിസി. ഇരു വിഭാഗത്തിലും ഉൾപ്പെട്ടവർക്കെതിരെ സംഘടനാ നടപടി സ്വീകരിച്ചു. രമ്യാ ഹരിദാസിനൊപ്പമുണ്ടായിരുന്ന പാളയം പ്രദീപിനെയും സംഘർഷമുണ്ടായ വീടിന്റെ ഉടമയും പ്രാദേശിക നേതാവുമായ എസ്. സജാദിനെയും സസ്പെൻഡ് ചെയ്തു. കെപിസിസി അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൊതുജനമധ്യത്തിൽ കോൺഗ്രസ് പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തിൽ ഇരുവരും ഗുരുതരമായ അച്ചടക്കലംഘനം നടത്തിയെന്നാണ് അന്വേഷണ സമിതിയുടെ കണ്ടെത്തൽ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് […]
Read more

ചിറയിന്‍കീഴ് കോണ്‍ഗ്രസിലെ തമ്മിലടി; മൊഴിയെടുപ്പ് പൂര്‍ത്തിയായി

തിരുവനന്തപുരം: ചിറയിൻകീഴിലെ കോൺഗ്രസ് നേതാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ കെപിസിസി അന്വേഷണ സമിതിയുടെ മൊഴിയെടുപ്പ് പൂർത്തിയായി. ഡൽഹിയിലായിരുന്ന രമ്യ ഹരിദാസ് എംഎൽഎ അന്വേഷണ സമിതി ചുമതലക്കാരനായ എം.എം. ഹസനുമായി ഫോണിൽ സംസാരിച്ചാണ് വിശദീകരണം നൽകിയത്. നടപടിക്രമങ്ങൾ ഇനിയും പൂർത്തിയാക്കാനുള്ളതിനാൽ അന്വേഷണ സമിതി ഇന്ന് റിപ്പോർട്ട് സമർപ്പിക്കില്ല. തുടർനടപടികൾക്ക് ശേഷമായിരിക്കും റിപ്പോർട്ട് നൽകുക. ചിറയിൻകീഴിൽ രമ്യ ഹരിദാസ് എംഎൽഎയും ജില്ലാ പഞ്ചായത്ത് അംഗം സജിത് മുട്ടപ്പലവും തമ്മിലാണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. സംഭവത്തിന് പിന്നാലെ കേസുകൾ ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും […]
Read more

കാന്തപുരത്തെ തള്ളാതെ ഫാത്തിമ തെഹ്‌ലിയ; സ്ത്രീ ശാക്തീകരണ നിലപാടിൽ മാറ്റമില്ലെന്ന് പ്രതികരണം

തിരുവനന്തപുരം: വിവാദ പ്രസ്താവനയിൽ കാന്തപുരം അബൂബക്കർ മുസ്ലിയാരെ തള്ളാതെ ഫാത്തിമ തെഹ്‌ലിയ. താൻ എന്നും സ്ത്രീ ശാക്തീകരണത്തിനൊപ്പമാണെന്നും നിലപാടിൽ മാറ്റമില്ലെന്നും അവർ പറഞ്ഞു. സ്ത്രീകളുടെ ശാക്തീകരണത്തിന് വേണ്ടിയാണ് താൻ എപ്പോഴും നിലകൊണ്ടിട്ടുള്ളതെന്ന് ഫാത്തിമ തെഹ്‌ലിയ വ്യക്തമാക്കി. എന്നാൽ കാന്തപുരം അബൂബക്കർ മുസ്ലിയാരെ മാത്രം ലക്ഷ്യമിട്ട് വിമർശിക്കുന്നത് ശരിയല്ലെന്നും അവർ പറഞ്ഞു. അതേസമയം, കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ കെ.എൻ.എം വനിതാ വിഭാഗം രംഗത്തെത്തി. മതത്തിന്റെ പേരിലുള്ള സ്ത്രീവിരുദ്ധ പരാമർശങ്ങൾ അംഗീകരിക്കാനാകില്ലെന്ന് ഇസ്ലാമിക് ഗേൾസ് മൂവ്മെന്റ് വ്യക്തമാക്കി. ഇത്തരം പരാമർശങ്ങൾ ഇസ്ലാമിനെക്കുറിച്ച് […]
Read more

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കായി പ്രത്യേക ചികിത്സാ പ്രോട്ടോക്കോള്‍; നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ചികിത്സയ്ക്കായി സർക്കാർ ആശുപത്രികളിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് ഇതുസംബന്ധിച്ച് മന്ത്രി നിർദേശം നൽകിയത്. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ ഉൾപ്പെടെയുള്ള പ്രധാന സർക്കാർ ആശുപത്രികളിൽ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായി പ്രത്യേക വാർഡുകൾ ഒരുക്കണമെന്നാണ് നിർദേശം. പ്രത്യേക വാർഡുകൾ സജ്ജീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പ്രത്യേക ബെഡുകളോ മുറികളോ അനുവദിക്കണമെന്നും നിർദേശമുണ്ട്. ചികിത്സയ്ക്കെത്തുന്ന ട്രാൻസ്‌ജെൻഡർ […]
Read more

രമ്യാ ഹരിദാസന്റെ സ്റ്റാഫ് പട്ടികയിൽ പാളയം പ്രദീപില്ല; രേഖകൾ പുറത്ത്

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് പാളയം പ്രദീപ് തന്റെ സ്റ്റാഫ് അംഗമാണെന്ന രമ്യ ഹരിദാസ് എം.എൽ.എയുടെ വാദത്തിൽ വ്യക്തതയില്ലെന്ന് വ്യക്തമാക്കുന്ന സർക്കാർ രേഖകൾ പുറത്ത്. എം.എൽ.എയ്ക്ക് സർക്കാർ അനുവദിച്ചിട്ടുള്ളത് മൂന്ന് ഔദ്യോഗിക സ്റ്റാഫുകളെയാണ്. മണ്ഡലം പ്രതിനിധിയായ വിമൽ ഡെപ്യൂട്ടേഷനിൽ എത്തിയ ഉദ്യോഗസ്ഥനാണ്. ഡ്രൈവർ ഉൾപ്പെടെ മറ്റ് രണ്ട് പേരാണ് ഔദ്യോഗിക സ്റ്റാഫ് പട്ടികയിലുള്ളത്. ഈ പട്ടികയിൽ പാളയം പ്രദീപിന്റെ പേര് ഉൾപ്പെട്ടിട്ടില്ല. അതേസമയം, കോൺഗ്രസ് പ്രവർത്തകനായ സജിത് മുട്ടമ്പലം രമ്യ ഹരിദാസിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന ആരോപണത്തിലും പുതിയ […]
Read more

മഴ മാറി; സംസ്ഥാനത്ത് താപനില ഉയരുന്നു

തിരുവനന്തപുരം: മഴയ്ക്ക് ഇടവേള വന്നതോടെ സംസ്ഥാനത്ത് ചൂട് ശക്തമാകുന്നു. ഇന്നലെ കൊല്ലം പുനലൂരിൽ സാധാരണയേക്കാൾ 4.7 ഡിഗ്രി സെൽഷ്യസ് ഉയർന്ന് 36.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. സംസ്ഥാനത്തെ മിക്ക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിലും രണ്ട് മുതൽ 4.7 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നു. ചൂട് ശക്തമായ സാഹചര്യത്തിൽ പൊതുജനങ്ങൾ നേരിട്ട് വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പും ദുരന്തനിവാരണ അതോറിറ്റിയും നിർദേശിച്ചു. അതേസമയം, വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും വരും ദിവസങ്ങളിലും തുടർന്നേക്കും. മഴ കുറഞ്ഞതോടെ ചൂട് കൂടിയ […]
Read more

മന്തിക്കടയിലെ മർദനം; പ്രതികളെ സഹായിച്ച പൊലീസുകാരന് സസ്പെൻഷൻ

തിരുവനന്തപുരം: പ്രതികളെ സഹായിക്കുന്ന തരത്തിൽ ഡ്യൂട്ടിയിൽ ഗുരുതര വീഴ്ച വരുത്തിയ പൊലീസുകാരന് സസ്പെൻഷൻ. പേട്ട പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സുൽഫിക്കറിനെയാണ് സിറ്റി പൊലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്. തിരുവനന്തപുരത്തെ മന്തിക്കടയിൽ രണ്ടാമത് റൈസ് ആവശ്യപ്പെട്ട പ്രായപൂർത്തിയാകാത്ത കുട്ടികളെ മർദിച്ച കേസിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചെന്നാണ് സുൽഫിക്കറിനെതിരായ പരാതി. പ്രതികളുടെ ബന്ധുക്കൾക്ക് നൽകേണ്ട അറസ്റ്റ് ഇന്റിമേഷൻ കൃത്യമായി നൽകിയില്ലെന്നാണ് കണ്ടെത്തൽ. ഇതിനെ തുടർന്ന് പ്രതികളെ കൃത്യസമയത്ത് റിമാൻഡ് ചെയ്യാൻ കഴിയാതെ വിട്ടയക്കേണ്ട സാഹചര്യമുണ്ടായതായും അന്വേഷണത്തിൽ കണ്ടെത്തി. […]
Read more

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; ഡോക്ടർമാർക്ക് ഉടൻ പ്രമോഷൻ

തിരുവനന്തപുരം: കേരളത്തിലെ ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സ ഉറപ്പാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ജീവനക്കാരുടെ ഒഴിവുകൾ നികത്താൻ പുതിയ നടപടിയുമായി ആരോഗ്യവകുപ്പ്. നിലവിൽ സർവീസിലുള്ള ഡോക്ടർമാർക്ക് സ്ഥാനക്കയറ്റം നൽകുന്നതിലൂടെ ഉണ്ടാകുന്ന ഒഴിവുകളിലേക്ക് പുതിയ നിയമനങ്ങൾ നടത്താനാണ് തീരുമാനം. യോഗ്യതയും നിശ്ചിത സർവീസ് കാലയളവും പൂർത്തിയാക്കിയ ഡോക്ടർമാർക്ക് അടിയന്തരമായി സ്ഥാനക്കയറ്റം നൽകണമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. സ്ഥാനക്കയറ്റ നടപടികൾ വേഗത്തിലാക്കുന്നതിനായി കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഉപദേശവും ഡിപ്പാർട്ട്‌മെന്റൽ പ്രമോഷൻ കമ്മിറ്റിയുടെ അംഗീകാരവും […]
Read more

ചിറയിന്‍കീഴിലെ തമ്മില്‍ത്തല്ല്: മുഖം നോക്കാതെ നടപടിക്ക് കെപിസിസി

തിരുവനന്തപുരം: ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ മുഖം നോക്കാതെ നടപടിയെടുക്കാൻ കെപിസിസി. അന്വേഷണ റിപ്പോർട്ട് ലഭിച്ച ഉടൻ നടപടിയുണ്ടാകുമെന്നാണ് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. അച്ചടക്ക നടപടി ഉൾപ്പെടെയുള്ള നടപടികൾ വൈകില്ലെന്നാണ് സൂചന. എംഎൽഎ രമ്യ ഹരിദാസിനെ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യം ഒരു വിഭാഗം ഉയർത്തിയിട്ടുണ്ട്. എംഎൽഎയുടെ അനുയായി പാളയം പ്രദീപ്, ജില്ലാ പഞ്ചായത്ത് അംഗം സജിത് മുട്ടപ്പലം എന്നിവർക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്. എം.എം. ഹസ്സന്റെ നേതൃത്വത്തിലുള്ള കെപിസിസി അന്വേഷണ സമിതി ഇന്ന് പരാതിക്കാരിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix