Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Thiruvananthapuram

തിരുവനന്തപുരത്ത് ഭാര്യയെ ആക്രമിച്ച് ഭര്‍ത്താവ്; ഭർത്താവ് കസ്റ്റഡിയിൽ

തിരുവനന്തപുരം: പാറശ്ശാലയിൽ ഭാര്യയെ കത്തികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. ഗുരുതരമായി പരിക്കേറ്റ പാറശ്ശാല കുഴക്കോട് സ്വദേശിനി സുനിത ആശുപത്രിയിൽ ചികിത്സയിലാണ്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. ഭർത്താവ് വിജയ് പ്രേംകുമാറാണ് സുനിതയെ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വീട്ടിൽ ഇരുവരും തമ്മിൽ വഴക്കുണ്ടായതിന് പിന്നാലെയാണ് ആക്രമണമുണ്ടായതെന്നാണ് പ്രാഥമിക വിവരം. കത്തികൊണ്ട് സുനിതയുടെ കഴുത്തിന്റെ പിൻഭാഗത്ത് ആഴത്തിലുള്ള മുറിവേറ്റതായി പൊലീസ് അറിയിച്ചു. വിജയ് പ്രേംകുമാർ സ്ഥിരമായി മദ്യപിച്ചെത്തി ഭാര്യയെ […]
Read more

പരിവാഹൻ സൈറ്റ് പണിമുടക്കി; പെരുവഴിയിലായി വിനോദസഞ്ചാരികൾ

തിരുവനന്തപുരം: വിനോദസഞ്ചാരികളെ പെരുവഴിയിലാക്കി മോട്ടോര്‍വാഹന വകുപ്പിന്റെ പരിവാഹന്‍ സൈറ്റ്. പരിവാഹന്‍ സൈറ്റില്‍ നിന്നും സ്‌പെഷ്യല്‍ പെര്‍മിറ്റ് ലഭിക്കാത്തതാണ് കേരള രജിസ്‌ട്രേഷന്‍ ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് കുരുക്കായത്. ഇതോടെ തമിഴ്‌നാട് – കര്‍ണാടക അതിര്‍ത്തികളില്‍ നൂറു കണക്കിന് വിനോദ സഞ്ചാരികള്‍ കുടുങ്ങി കിടക്കുകയാണ്. അവധിദിനത്തോടനുബന്ധിച്ച് വിനോദയാത്രയ്ക്ക് പുറപ്പെട്ടവരാണ് പ്രധാനമായും പ്രതിസന്ധിയിലായത്. ശനിയാഴ്ച വൈകുന്നേരം മുതലാണ് പരിവാഹൻ സൈറ്റ് പ്രവർത്തനരഹിതമായതെന്നാണ് വിവരം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉൾപ്പെടെ വിവരം അറിയിച്ചിട്ടും പ്രശ്നത്തിന് ഇതുവരെ പരിഹാരമായിട്ടില്ലെന്നും യാത്രക്കാർ പറയുന്നു. അന്യസംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള പ്രത്യേക […]
Read more

കേരള സർവകലാശാല പരീക്ഷാഫലം പിൻവലിച്ചു; സാങ്കേതിക പിഴവെന്ന് വിശദീകരണം

തിരുവനന്തപുരം: വ്യാപക പരാതികൾ ഉയർന്നതിനെ തുടർന്ന് കേരള സർവകലാശാല ഒന്നാം സെമസ്റ്റർ, നാലാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷാഫലങ്ങൾ പിൻവലിച്ചു. സാങ്കേതിക പ്രശ്നത്തെ തുടർന്നാണ് ഫലം പിൻവലിച്ചതെന്നാണ് സർവകലാശാലയുടെ വിശദീകരണം. പിഴവുകൾ തിരുത്തി ഉടൻ പുതിയ ഫലം പ്രസിദ്ധീകരിക്കുമെന്നും സർവകലാശാല അറിയിച്ചു. വിദ്യാർത്ഥികളുടെ പ്രൊഫൈലിൽ പരീക്ഷാഫലം ലഭ്യമാകാത്തതിനെ തുടർന്നാണ് ആദ്യം പരാതികൾ ഉയർന്നത്. പല വിദ്യാർത്ഥികൾക്കും ഫലം ലഭിച്ചിരുന്നില്ല. കൂടാതെ, പ്രസിദ്ധീകരിച്ച ഫലങ്ങളിൽ വ്യാപകമായ ക്രമക്കേടുകളും സാങ്കേതിക പിഴവുകളും കണ്ടെത്തിയതായി പരാതിയുണ്ട്. ജയിച്ച വിഷയങ്ങളിൽ പോലും ചില വിദ്യാർത്ഥികൾ […]
Read more

വൈദ്യുതി പ്രതിസന്ധി ഒഴിയാത്ത 20 ദിനങ്ങൾ; ഇന്നും നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ കാര്യമായ കുറവില്ലാത്ത സാഹചര്യത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ശനിയാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 97.95 ദശലക്ഷം യൂണിറ്റായി രേഖപ്പെടുത്തി. ഇന്നലെ പീക്ക് ടൈം വൈദ്യുതി ആവശ്യകത 4785 മെഗാവാട്ട് ആയിരുന്നു. ഉയർന്ന വൈദ്യുതി ഉപയോഗത്തെ തുടർന്ന് ഇന്നലെ ഒന്നിലേറെ തവണ നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടായി. ഇന്ന് വൈദ്യുതി ഉപയോഗത്തിൽ കുറവുണ്ടാകുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ. എന്നാൽ ആവശ്യമായ വൈദ്യുതി ലഭ്യത ഉറപ്പാക്കാനായില്ലെങ്കിൽ നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകി. ഞായറാഴ്ചയായതിനാൽ […]
Read more

കലാലയ രാഷ്ട്രീയത്തിന് നിയന്ത്രണം; കേരള സർവകലാശാലയുടെ കരട് മാർഗരേഖ വിവാദത്തിൽ

തിരുവനന്തപുരം: കലാലയ രാഷ്ട്രീയത്തിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള കേരള സർവകലാശാലയുടെ നീക്കം വിവാദത്തിൽ. സർവകലാശാല പുറത്തിറക്കിയ കരട് മാർഗരേഖയ്‌ക്കെതിരെ വിവിധ വിദ്യാർഥി സംഘടനകളിൽനിന്ന് എതിർപ്പ് ഉയർന്നു. ക്യാമ്പസിൽ രാഷ്ട്രീയ സമരങ്ങൾ നടത്തരുത്, രാഷ്ട്രീയത്തിന്റെ ഭാഗമായി ധർണയും ഉപരോധവും പാടില്ല, രാഷ്ട്രീയ മുദ്രാവാക്യങ്ങൾ വിളിക്കരുത് തുടങ്ങിയ നിർദേശങ്ങളാണ് കരട് മാർഗരേഖയിലുള്ളത്. ദേശവിരുദ്ധ പശ്ചാത്തലമുള്ളവരെ ക്ഷണിച്ച് പരിപാടികൾ സംഘടിപ്പിക്കരുതെന്നും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള രാഷ്ട്രീയ പ്രചാരണത്തിനും നിയന്ത്രണം ഏർപ്പെടുത്തണമെന്നുമാണ് നിർദേശങ്ങൾ. കരട് മാർഗരേഖയ്‌ക്കെതിരെ ഇടത്, വലത് വിദ്യാർഥി സംഘടനകൾ രംഗത്തെത്തി. പ്രതിപക്ഷ നേതാവ് […]
Read more

കേരളത്തിൽ മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലും യെല്ലോ അലേർട്ട് തുടരും. ചിലയിടങ്ങളിൽ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉയർന്ന താപനില തുടരുകയാണ്. ഇന്നലെയും വിവിധയിടങ്ങളിൽ കടുത്ത ചൂടാണ് അനുഭവപ്പെട്ടത്. മലയോര മേഖലകളിലും ഉയർന്ന പ്രദേശങ്ങളിലും സമാനമായ കാലാവസ്ഥയാണ് തുടരുന്നത്. മഴയുടെ കുറവ് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെയും ബാധിച്ചിട്ടുണ്ട്. രാത്രികാലങ്ങളിൽ പല സമയങ്ങളിലായി […]
Read more

‘അനുമതി വാങ്ങിയാണ് കാർ ഉപയോഗിച്ചത്’; റേഞ്ച് റോവർ വിവാദത്തിൽ കെ.എം. ഷാജി

തിരുവനന്തപുരം: ഔദ്യോഗിക ആവശ്യങ്ങൾക്കായി സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള ആഡംബര റേഞ്ച് റോവർ കാർ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി മന്ത്രി കെ.എം. ഷാജി. മന്ത്രിയായ ശേഷമല്ല താൻ റേഞ്ച് റോവർ ഉപയോഗിക്കാൻ തുടങ്ങിയതെന്നും എം.എൽ.എ പോലുമല്ലാതിരുന്ന കഴിഞ്ഞ അഞ്ച് വർഷവും കാർ ഉപയോഗിച്ചിരുന്നുവെന്നും കെ.എം. ഷാജി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. മന്ത്രിയായ ശേഷം കാർ ഉപയോഗിച്ചത് കൃത്യമായ അനുമതി വാങ്ങിയ ശേഷമാണെന്നും അദ്ദേഹം പറഞ്ഞു. കാർ നൽകിയതിന്റെ പേരിൽ ഉടമയ്ക്ക് യാതൊരു അവിഹിത സഹായവും ചെയ്തിട്ടില്ലെന്നും ഇക്കാര്യം പൊതുസമൂഹം […]
Read more

തിരുവനന്തപുരത്തെ ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും മോഷണം; രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: കേരള-തമിഴ്നാട് അതിർത്തിയിലെ പാറശാല, പളുകൽ, കന്നുമാമൂട്, കാരക്കോണം മേഖലകളിലെ ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും മോഷണം നടത്തിയ രണ്ട് പേർ പിടിയിൽ. അണ്ടുകോട് ചെമ്പ്രവിള സ്വദേശി രഘു (48), പേയാട് സ്വദേശി ശിവപ്രസാദ് (45) എന്നിവരെയാണ് പളുകൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ വിവിധ സ്ഥലങ്ങളിൽ നടന്ന നിരവധി മോഷണക്കേസുകളിൽ പ്രതികൾക്ക് പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയത്. കേരള-തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ ഇരുവരും മോഷണം നടത്തിയിരുന്നതായും പൊലീസ് അറിയിച്ചു. തമിഴ്നാട് പൊലീസ് രാത്രികാല പട്രോളിങ്ങിനിടെ റോഡരികിലെ ഇടവഴിയിൽ […]
Read more

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത; കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തമാകും

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ള സാഹചര്യത്തിൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് മുതൽ സെപ്തംബർ 23 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്കും ചില ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം, തെക്കുപടിഞ്ഞാറൻ മൺസൂൺ സാധാരണയേക്കാൾ രണ്ട് ദിവസം വൈകി ഇന്ന് പശ്ചിമ രാജസ്ഥാന്റെ ചില ഭാഗങ്ങളിൽ നിന്ന് പിൻവാങ്ങിയതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ ആൻഡമാൻ കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലുള്ള […]
Read more

രേഖകളുടെ പകർപ്പ് നൽകാൻ 10,000 രൂപ കൈക്കൂലി; വിജിലൻസ് പിടികൂടിയ പൊലീസുകാരൻ റിമാൻഡിൽ

തിരുവനന്തപുരം: വാഹനാപകട കേസുമായി ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് നൽകുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിലായി. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് സിവിൽ പൊലീസ് ഓഫീസർ ജി.ബി. ബിജുവിനെയാണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. കോലിയക്കോട് കാപ്പിച്ചിറ സ്വദേശിയായ ബിജുവിന് 53 വയസാണ്. നെടുമങ്ങാട് പനവൂർ സ്വദേശിക്ക് വാഹനാപകടത്തിൽ പരിക്കേറ്റ സംഭവത്തിൽ മാർച്ചിലാണ് നെടുമങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി പരിക്കേറ്റയാളെ ബിജു പലതവണ ഫോണിൽ വിളിച്ചിരുന്നു. കേസിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix