ലഖ്‌നൗ: ഉത്തർപ്രദേശിലെ ഷാമിലിയിൽ ഡ്രെയിനേജ് നിർമാണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നഗരസഭാ കൗൺസിലറും ജില്ലാ ഭാരവാഹിയുമായ ബിജെപി നേതാവിനെ നാട്ടുകാർ റോഡിലിട്ട് മർദിച്ചു. ഷാമിലി നഗരസഭയിലെ വാർഡ് 16-ലെ കൗൺസിലറും ബിജെപി ജില്ലാ സെക്രട്ടറിയുമായ അനിൽ ഉപാധ്യായക്ക് നേരെയാണ് ആക്രമണമുണ്ടായത്. കൗൺസിലറുടെ കോളറിൽ പിടിച്ചുവലിച്ച് സ്ത്രീകളടക്കമുള്ളവർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഒടുവിൽ പൊലീസെത്തിയാണ് ഇയാളെ ജനക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്.
ഷാമിലി നഗരസഭയിലെ കൗശാംബി വിഹാർ വാർഡിൽ ഡ്രെയിനേജ് സംവിധാനമില്ലാത്തതിനാൽ കഴിഞ്ഞ രണ്ട് വർഷമായി രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടിരുന്നു. അടുത്തിടെ നഗരസഭ ഇവിടെ റോഡും ഡ്രെയിനേജും നിർമിക്കുന്നതിനുള്ള അനുമതി നൽകി. തുടർന്ന് വെള്ളിയാഴ്ച രാത്രി കരാറുകാരൻ പണി തുടങ്ങാൻ എത്തിയപ്പോൾ, അശാസ്ത്രീയമായ നിർമാണം കാരണം പ്രദേശത്തെ മറ്റ് വഴികളിൽ വെള്ളം കെട്ടിക്കിടക്കുമെന്ന് കാണിച്ച് കൗൺസിലർ അനിൽ ഉപാധ്യായ നിർമാണപ്രവൃത്തി തടയുകയായിരുന്നു. ഇതേത്തുടർന്ന് ശനിയാഴ്ച നഗരസഭാ അധികൃതരുമായി ചർച്ച നടത്താൻ തീരുമാനിച്ചു.
തുടർന്ന് ശനിയാഴ്ച വാർഡിലെ സ്ത്രീകളും പുരുഷന്മാരും നഗരസഭാ ഓഫിസിലെത്തി. നഗരസഭാ അധ്യക്ഷൻ അരവിന്ദ് സംഗലിന്റെ ചേംബറിൽ നാട്ടുകാരും കൗൺസിലറും തമ്മിൽ രൂക്ഷമായ തർക്കവും വാക്കേറ്റവും നടന്നു. സ്ഥിതി വഷളായതോടെ അനിൽ ഉപാധ്യായ പുറത്തേക്ക് പോയെങ്കിലും പിന്നാലെയെത്തിയ ആളുകൾ ഇയാളെ വളയുകയും റോഡിലിട്ട് ക്രൂരമായി മർദിക്കുകയുമായിരുന്നു.
📍 शामली, उत्तर प्रदेश
— Muslim Voice Cell (@MuslimVoiceCell) September 20, 2026
नाला निर्माण रुकवाने को लेकर विवाद में भाजपा सभासद अनिल उपाध्याय की महिला ने कॉलर पकड़कर पिटाई कर दी और घसीटते हुए कोतवाली ले गई। पीछे से एक बुजुर्ग भी थप्पड़ मारते नजर आए।
महिला का आरोप है कि सभासद ने उसके साथ अभद्रता की और कपड़े व बाल खींचे। pic.twitter.com/IzSMr9x2fg


