Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: BJP

CMRL- എക്‌സേലോജിക്‌ കേസ്; യുഡിഎഫ് സര്‍ക്കാറിന്‍റേത് മെല്ലെപ്പോക്കെന്ന് കെ. സുരേന്ദ്രന്‍

കോഴിക്കോട്: സിഎംആർഎൽ കേസിൽ കേസെടുക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ശുപാർശ യുഡിഎഫ് സർക്കാർ ലാഘവത്തോടെയാണ് കാണുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കേണ്ട വിവരങ്ങളാണ് ഇഡി സർക്കാരിന് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. കേസിൽ സർക്കാർ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്നും അന്വേഷണം നീട്ടിക്കൊണ്ടുപോകാനാണ് ശ്രമമെന്നും സുരേന്ദ്രൻ ആരോപിച്ചു. വീണ വിജയന്റെ കമ്പനി സിഎംആർഎല്ലിൽ നിന്ന് സ്വീകരിച്ച മൂന്ന് കോടി രൂപ സേവനത്തിനുള്ള പ്രതിഫലമല്ലെന്നും അധികാര ദുർവിനിയോഗത്തിലൂടെ സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കി വാങ്ങിയ കൈക്കൂലിയാണെന്നും അദ്ദേഹം […]
Read more

മുതിർന്ന മാധ്യമപ്രവർത്തകൻ കെ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും ജന്മഭൂമി റസിഡന്റ് എഡിറ്ററുമായ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു. 72 വയസായിരുന്നു. ബിജെപി സംസ്ഥാന സമിതി അംഗമായിരുന്നു. അഞ്ച് പതിറ്റാണ്ടോളം മാധ്യമ-രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു. കണ്ണൂർ, പേരാവൂർ നിയമസഭാ മണ്ഡലങ്ങളിൽ മത്സരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് മരണം. സംസ്‌കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരത്തെ ശാന്തികവാടത്തിൽ നടക്കും.
Read more

ഡൽഹി വോട്ടർപട്ടികയിൽ രാഘവ് ഛദ്ദയുടെ പേര്; ക്രമക്കേട് ആരോപിച്ച് ആംആദ്മി പാർട്ടി

ന്യൂഡൽഹി: ബിജെപി എംപി രാഘവ് ഛദ്ദയുടെ പേര് ഡൽഹി വോട്ടർപട്ടികയിൽ ചേർത്തതിൽ ക്രമക്കേട് ആരോപിച്ച് ആംആദ്മി പാർട്ടി. രജീന്ദർ നഗർ നിയമസഭാ മണ്ഡലത്തിലെ വോട്ടർപട്ടികയിലാണ് രാഘവ് ഛദ്ദയുടെ പേര് ഉൾപ്പെടുത്തിയിരിക്കുന്നത്. എസ്‌ഐആർ നടപടികൾ പുരോഗമിക്കുന്നതിനിടെ ഒരു ബൂത്തിൽ 746 വോട്ടർമാരാണ് ഉണ്ടായിരുന്നത്. എന്നാൽ രാഘവ് ഛദ്ദ 747-ാമത്തെ വോട്ടറായി എങ്ങനെ പട്ടികയിൽ ഇടം നേടിയെന്ന് ആംആദ്മി പാർട്ടി ഡൽഹി അധ്യക്ഷൻ സൗരഭ് ഭരദ്വാജ് ചോദിച്ചു. ഓഗസ്റ്റ് 31നും സെപ്റ്റംബർ 7നും ഇടയിൽ വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനായി ആറ് […]
Read more

ഖാർഗെ പ്രസംഗിച്ച വേദി ശുദ്ധീകരിച്ച സംഭവം; ന്യായീകരിച്ച് കേന്ദ്രമന്ത്രി

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച രാംലീല മൈതാനത്ത് നടത്തിയ ‘ശുദ്ധീകരണ’ ചടങ്ങിനെ ന്യായീകരിച്ച് കേന്ദ്ര സഹമന്ത്രി അജയ് താംത. സംഭവത്തിൽ ബിജെപിക്കോ സംസ്ഥാന സർക്കാരിനോ പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാംലീല മൈതാനം ഒരു ഹിന്ദു സംഘടനയുടെ നിയന്ത്രണത്തിലുള്ളതാണെന്ന് അജയ് താംത പറഞ്ഞു. ഖാർഗെയുടെ റാലിക്കിടെ ചിലർ മതപരമായ മുദ്രാവാക്യങ്ങൾ ഉയർത്തിയെന്നും റാലിക്ക് ശേഷം മൈതാനത്ത് മാലിന്യങ്ങൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇതിനെ തുടർന്നാണ് പതിവായി പൂജകളും യാഗങ്ങളും നടക്കുന്ന സ്ഥലത്ത് ശുചീകരണവും […]
Read more

‘ദളിത് വിവേചനം തുടരുന്നു’; ബിജെപിക്കും ആർഎസ്എസിനുമെതിരെ രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഉത്തർപ്രദേശിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ദളിത് വിവേചനം ഇന്നും തുടരുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുന്‍ ഖർഗെ എത്തിയ സ്ഥലത്ത് ശുദ്ധികലശം നടത്തിയെന്നും രാജസ്ഥാനിലെ പ്രതിപക്ഷ നേതാവ് ക്ഷേത്രത്തിലെത്തിയതിന് പിന്നാലെയും ശുദ്ധികലശം നടത്തിയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഇത്തരം സംഭവങ്ങൾക്ക് പിന്നിൽ ബിജെപിയാണെന്നും അദ്ദേഹം ആരോപിച്ചു. വിദ്യാലയങ്ങളിലും ചായക്കടകളിലും വിവാഹച്ചടങ്ങുകളിലും കുടിവെള്ളം ഉപയോഗിക്കുന്നതിലുമടക്കം സമൂഹത്തിന്റെ വിവിധ മേഖലകളിൽ ദളിതർക്കെതിരായ വിവേചനം തുടരുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപിയും ആർഎസ്എസും ദളിത് […]
Read more

പള്ളിപ്പുറം പഞ്ചായത്തില്‍ BJP വീണു; LDF-UDF അവിശ്വാസ പ്രമേയം പാസായി

ആലപ്പുഴ: ആലപ്പുഴ പള്ളിപ്പുറം പഞ്ചായത്തിൽ ബിജെപി ഭരണം വീണു. ബിജെപി ഭരിച്ചിരുന്ന പഞ്ചായത്തിൽ പ്രസിഡന്റിനെതിരായ അവിശ്വാസപ്രമേയം പാസായി. എൽഡിഎഫും യുഡിഎഫും ചേർന്നാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. പ്രസിഡന്റിനെതിരായ അവിശ്വാസപ്രമേയം ഏഴിനെതിരെ 12 വോട്ടുകൾക്കാണ് പാസായത്. ഇതോടെ ബിജെപിക്ക് പഞ്ചായത്ത് ഭരണം നഷ്ടമായി. ഉച്ചയ്ക്ക് വൈസ് പ്രസിഡന്റിനെതിരായ അവിശ്വാസപ്രമേയം വോട്ടിനെടുക്കും. വൈസ് പ്രസിഡന്റിനെതിരായ പ്രമേയത്തിലും എൽഡിഎഫ്-യുഡിഎഫ് അംഗങ്ങൾ ഒരുമിച്ച് നിലപാട് സ്വീകരിക്കുമെന്നാണ് സൂചന. പള്ളിപ്പുറം പഞ്ചായത്തിൽ ആകെ 20 അംഗങ്ങളാണുള്ളത്. ബിജെപിക്ക് ഏഴ് അംഗങ്ങളും കോൺഗ്രസിന് എട്ട് അംഗങ്ങളും എൽഡിഎഫിന് […]
Read more

നാരങ്ങ മുറിച്ച് മഴ മാറ്റിയെന്ന് ബിജെപി എംപി; പരിഹാസവുമായി കോൺ​ഗ്രസ്

റായ്പുര്‍: മുഖ്യമന്ത്രി പങ്കെടുത്ത പൊതുപരിപാടി തടസ്സപ്പെടാതിരിക്കാന്‍ താന്‍ നാരങ്ങ മുറിച്ച് മഴ മാറ്റിനിര്‍ത്തിയെന്ന അവകാശവാദവുമായി ബിജെപി എംപി. ഛത്തീസ്ഗഡിലെ കാങ്കര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള ഭോ​ഗ്‌രാജ് നാഗിന്റെ പരാമര്‍ശമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. സംഭവം വൈറലായതോടെ ബിജെപി അന്ധവിശ്വാസ പാര്‍ട്ടി ആണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഭോ​ഗ്‌രാജ് ഈ കഴിവ് ഉപയോഗിച്ച് വിപണിയിലെ വിലക്കയറ്റം കുറയ്ക്കാന്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു. ഛത്തീസ്ഗഡിലെ ബലോദ് ജില്ലയിലെ ലാല്‍ രഘുവീര്‍ സിങ് സ്റ്റേഡിയത്തില്‍ നടന്ന ‘മഹ്താരി വന്ദന സമ്മാന്‍’ ചടങ്ങിനിടയിലാണ് സംഭവം. […]
Read more

22 സംസ്ഥാനങ്ങളിൽ ഒന്നിച്ച് തെരഞ്ഞെടുപ്പ്! ഒരു രാജ്യം ഒരു ഇലക്ഷനിലേക്ക് നിർണായക നീക്കങ്ങളുമായി BJP, ഇന്ത്യൻ രാഷ്ട്രീയം കലങ്ങിമറിയുമോ?

ഇന്ത്യൻ രാഷ്ട്രീയത്തിലെ നിർണ്ണായകമായ ഒരു തിരിവിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ പദ്ധതിയുടെ വേഗത വർദ്ധിപ്പിക്കാൻ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻ.ഡി.എ) നീക്കങ്ങൾ ശക്തമാക്കുകയാണ്. രാജ്യത്തിന്റെ രാഷ്ട്രീയ, ഭരണരംഗങ്ങളിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചേക്കാവുന്ന ഈ നീക്കം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. പാർലമെന്റിന്റെ സംയുക്ത സമിതി (ജെ.പി.സി) ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്തുന്നതിനാവശ്യമായ ഭരണഘടനാ ഭേദഗതി ബില്ലുകൾ വിശദമായി പരിശോധിച്ചു വരികയാണ്. 2034-ഓടെ നടപ്പാക്കാൻ മുൻപ് ലക്ഷ്യമിട്ടിരുന്ന ആദ്യ ഘട്ട സംയുക്ത തിരഞ്ഞെടുപ്പ് […]
Read more

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വീണ്ടും ചർച്ചയാക്കാൻ ബിജെപി

ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതി വീണ്ടും സജീവ ചർച്ചയാക്കി ബിജെപി. ബിൽ പാർലമെന്റിൽ പാസാകാത്ത സാഹചര്യമുണ്ടായാലും എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ 2029ൽ ഒരുമിച്ച് നടത്താനുള്ള സാധ്യതയാണ് ബിജെപി പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം 22 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും നടത്തുന്നതിനെക്കുറിച്ച് ചർച്ച നടക്കുന്നുണ്ട്. ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ 2029ൽ തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതും പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ പാർലമെന്റിന്റെ ശീതകാല […]
Read more

സുഗതന്റെ അവധി അപേക്ഷ; തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറിയുടെ സസ്പെൻഷന് സ്റ്റേ ഇല്ല

തിരുവനന്തപുരം: തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട വീഴ്ചയിൽ സസ്പെൻഡ് ചെയ്ത തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്ര പി. അരുണിമയ്ക്ക് തിരിച്ചടി. സസ്പെൻഷൻ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി. ഇതോടെ അരുണിമയെ സസ്പെൻഡ് ചെയ്ത സർക്കാർ നടപടി തുടരും. കേസിൽ വിശദമായ മറുപടി സമർപ്പിക്കാൻ സർക്കാർ സാവകാശം തേടി. സർക്കാർ ആവശ്യം ട്രൈബ്യൂണൽ അംഗീകരിച്ചതോടെ കേസ് സെപ്റ്റംബറിൽ വീണ്ടും പരിഗണിക്കും. സുഗതന്റെ അവധി അപേക്ഷയിൽ ഡോ. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix