Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കളമശേരിയിൽ സംഘർഷം തടയാനെത്തിയ പൊലീസിന് നേരെ ആക്രമണം; നാല് ഉദ്യോഗസ്ഥർക്ക് പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കളമശ്ശേരിയിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷം തടയാനെത്തിയ പൊലീസിന് നേരെ യുവാക്കളുടെ ആക്രമണം. ആക്രമണത്തിൽ നാല് പൊലീസുകാർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ കൈയ്ക്ക് പൊട്ടലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ രാത്രി സൗത്ത് കളമശ്ശേരിയിലാണ് സംഭവം. പ്രദേശത്ത് രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് കളമശ്ശേരി പൊലീസ് സ്ഥലത്തെത്തി. പൊലീസ് എത്തിയതോടെ സംഘത്തിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് നേരെ തിരിഞ്ഞ് ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ പൊലീസ് വാഹനത്തിനും കേടുപാടുകൾ സംഭവിച്ചു. തുടർന്ന് കൂടുതൽ പൊലീസുകാരെ സ്ഥലത്തെത്തിച്ചാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.

യുവാക്കൾ ലഹരി ഉപയോഗിച്ചിരുന്നോ എന്നും ഇവരുടെ ക്രിമിനൽ പശ്ചാത്തലവും പൊലീസ് പരിശോധിച്ചുവരികയാണ്. പൊലീസിനെ ആക്രമിച്ചതിൽ കേസ് രജിസ്റ്റർ ചെയ്യുമെന്നും സംഘർഷവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന മറ്റ് പരാതികളിലും അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix