Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലക സ്ഥാനം വേണ്ടെന്ന് ദിദിയർ ദെഷാംസ്; തരംതാഴ്‌ത്തപ്പെടുമോ ഓള്‍ഡ്‌ട്രഫോര്‍ഡ്‌ ക്ലബ്ബ്‌

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലക സ്ഥാനത്തേക്കുള്ള ഓഫർ നിരസിച്ച് ഫ്രാൻസിന്റെ മുൻ പരിശീലകൻ ദിദിയർ ദെഷാംസ്. യുണൈറ്റഡ് മാനേജ്‌മെന്റ് ദെഷാംസുമായി പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നെങ്കിലും ക്ലബ്ബിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിയും മോശം സാഹചര്യങ്ങളും കണക്കിലെടുത്ത് അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചില്ലെന്നാണ് അന്താരാഷ്ട്ര കായിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

2026 ലോകകപ്പിന് ശേഷം ഫ്രാൻസ് ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഒഴിയുന്ന ദെഷാംസിന് യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകളിൽ നിന്ന് ഓഫറുകൾ ലഭിക്കുന്നുണ്ട്. എന്നാൽ കുറച്ചുകാലം പരിശീലക ജോലിയിൽ നിന്ന് മാറിനിന്ന് വിശ്രമിക്കാനാണ് അദ്ദേഹത്തിന്റെ പദ്ധതിയെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചുമതലയേറ്റാൽ വലിയ സമ്മർദം നേരിടേണ്ടിവരുമെന്ന വിലയിരുത്തലും ഓഫർ നിരസിക്കാൻ കാരണമായതായാണ് സൂചന.

2012ൽ ഒളിമ്പിക് ഡി മാഴ്‌സെയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞതിന് ശേഷം മറ്റൊരു ക്ലബ്ബിന്റെയും പരിശീലകനായി ദെഷാംസ് പ്രവർത്തിച്ചിട്ടില്ല. തുടർന്ന് ദീർഘകാലം ഫ്രാൻസ് ദേശീയ ടീമിന്റെ പരിശീലകനായി തുടർന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഫ്രാൻസ് 2018 ലോകകപ്പ് കിരീടവും 2021 യുവേഫ നേഷൻസ് ലീഗ് കിരീടവും നേടിയിരുന്നു.

അതേസമയം, മാഞ്ചസ്റ്റർ യുണൈറ്റഡിൽ പരിശീലക മാറ്റത്തിനുള്ള നീക്കങ്ങൾ സജീവമാണ്. നിലവിലെ പരിശീലകൻ മൈക്കൽ കാരിക്കിനെ മാറ്റാനാണ് മാനേജ്‌മെന്റിന്റെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ഒമ്പത് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റ് മാത്രമാണ് ടീമിന് നേടാനായത്. ലീഗ് പട്ടികയിൽ 17-ാം സ്ഥാനത്താണ് യുണൈറ്റഡ്.

ദെഷാംസ് പിന്മാറിയതോടെ പുതിയ പരിശീലകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്ലബ്. എഡ്ഡി ഹൗ, ജൂലിയൻ നാഗെൽസ്മാൻ, ഫാബിയൻ ഹർസലർ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. യുണൈറ്റഡിന്റെ പരിശീലക സ്ഥാനത്തേക്ക് ആരെത്തുമെന്ന ആകാംക്ഷയിലാണ് ആരാധകർ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix