Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: FootballNews

മാഞ്ചസ്റ്റർ യുണൈറ്റഡിലെ സുവർണകാലത്തും കടുത്ത മാനസിക സംഘർഷം; ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിരുന്നുവെന്ന് വെയ്ൻ റൂണി

ഫുട്ബോൾ കരിയറിന്റെ ഏറ്റവും മികച്ച കാലഘട്ടത്തിൽ പോലും കടുത്ത മാനസിക സംഘർഷങ്ങളിലൂടെ കടന്നുപോയിരുന്നുവെന്നും ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിരുന്നുവെന്നും വെളിപ്പെടുത്തി മുൻ ഇംഗ്ലണ്ട് നായകനും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസവുമായ വെയ്ൻ റൂണി. ഗാബി ലോഗനൊപ്പമുള്ള ‘ലൈഫ് അറ്റ് ദി മിഡ്പോയിന്റ്’ പോഡ്കാസ്റ്റിലാണ് റൂണിയുടെ തുറന്നുപറച്ചിൽ. 2004 മുതൽ 2017 വരെ മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിച്ച റൂണി, ക്ലബ്ബിനൊപ്പം നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. അഞ്ച് പ്രീമിയർ ലീഗ് കിരീടങ്ങൾ, ഒരു എഫ്എ കപ്പ്, ഒരു യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം, […]
Read more

12 വർഷത്തിനിടെ 11 പരിശീലകർ; മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രതിസന്ധിക്ക് ഉത്തരവാദി ആര്? വീണ്ടും ബലിയാടായി കാരിക്ക്

പരിശീലകർ മാറുന്നു, താരങ്ങൾ മാറുന്നു, പക്ഷേ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രതിസന്ധിക്ക് മാത്രം അവസാനമില്ല. കഴിഞ്ഞ 12 വർഷത്തിനിടെ 11 പരിശീലകരാണ് ക്ലബ്ബിന്റെ ചുമതലയിലെത്തിയത്. ഓരോ തവണയും പരിശീലകനെ മാറ്റി പരിഹാരം തേടുമ്പോഴും സമാന പ്രശ്നങ്ങൾ ആവർത്തിക്കുകയാണ്. ഇത്തവണ മൈക്കൽ കാരിക്കാണ് ക്ലബ്ബിന്റെ പ്രതിസന്ധിയുടെ പേരിൽ പുറത്തേക്കുള്ള വഴി കാണേണ്ടിവന്നത്. എന്നാൽ യുണൈറ്റഡിന്റെ വീഴ്ചയ്ക്ക് യഥാർത്ഥ കാരണം പരിശീലകനാണോ, താരങ്ങളാണോ, അതോ ക്ലബ് മാനേജ്മെന്റാണോ എന്ന ചോദ്യം വീണ്ടും ഉയരുകയാണ്. രണ്ട് വർഷത്തെ കരാറിൽ പരിശീലകനായി ചുമതലയേറ്റിട്ട് ആറുമാസം […]
Read more

നേഷൻസ് ലീഗിൽ ഇന്ന് തീപാറും പോരാട്ടങ്ങൾ; ഇറ്റലി-ഫ്രാൻസ് സൂപ്പർ പോരാട്ടം, ഇംഗ്ലണ്ടിനെ നേരിടാൻ ക്രൊയേഷ്യ

സൂറിച്ച്: യുവേഫ നേഷൻസ് ലീഗിൽ ഇന്ന് വമ്പൻ പോരാട്ടങ്ങൾക്ക് കളമൊരുങ്ങുന്നു. ഫുട്ബോൾ ലോകത്തെ വമ്പൻ ശക്തികളായ ഇറ്റലി, ഫ്രാൻസ്, ഇംഗ്ലണ്ട്, സ്പെയിൻ, ബെൽജിയം തുടങ്ങിയ ടീമുകൾ ഇന്ന് കളത്തിലിറങ്ങും. ഇറ്റലി ഫ്രാൻസിനെയും ഇംഗ്ലണ്ട് ക്രൊയേഷ്യയെയും നേരിടുമ്പോൾ സ്പെയിനിന് ചെക്ക് റിപ്പബ്ലിക്കാണ് എതിരാളികൾ. ബെൽജിയം തുർക്കിയെയും നേരിടും. ക്വാർട്ടർ ഫൈനൽ പ്രതീക്ഷകൾ സജീവമാക്കാൻ സൂപ്പർ താരങ്ങളും പരിശീലകരും അണിനിരക്കുന്നതോടെ ആരാധകർ ആവേശത്തിലാണ്. ഇറ്റലിയും ഫ്രാൻസും തമ്മിലുള്ള പോരാട്ടമാണ് ഇന്നത്തെ പ്രധാന ആകർഷണം. സ്വന്തം തട്ടകത്തിൽ ഫ്രാൻസിനെ വീഴ്ത്തി കരുത്ത് […]
Read more

വിനീഷ്യസ്‌ ജൂനിയറിനെ കൈവിടുന്നു; ആഴ്‌സണലിലേക്കുള്ള കൂടുമാറ്റ നീക്കവും ചർച്ചയിൽ

മാഡ്രിഡ്: റയൽ മാഡ്രിഡ് സൂപ്പർതാരം വിനീഷ്യസ് ജൂനിയറിന്റെ ഭാവിയെച്ചൊല്ലി ഫുട്ബോൾ ലോകത്ത് ചർച്ചകൾ സജീവം. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആഴ്‌സണലിലേക്ക് ചേക്കേറാൻ താരം താൽപര്യം പ്രകടിപ്പിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ റയൽ മാഡ്രിഡുമായുള്ള കരാർ പുതുക്കിയതോടെ താരത്തിന്റെ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് പുതിയ വഴിത്തിരിവുണ്ടായി. പരിശീലകൻ ഹൊസെ മൗറീഞ്ഞോയുടെ കീഴിൽ വിനീഷ്യസിന്റെ ടീമിലെ സ്ഥാനവും ചർച്ചയാകുന്നുണ്ട്. ഈ സീസണിൽ വിയ്യാറയലിനെതിരായ മത്സരത്തിൽ ആദ്യ ഇലവനിൽ ഇടം ലഭിക്കാതിരുന്ന താരം പിന്നീട് പകരക്കാരനായി ഇറങ്ങിയിരുന്നു. മത്സരത്തിനിടെ എതിർതാരത്തിന്റെ മുടിയിൽ പിടിച്ചതിനെ […]
Read more

വിജയവഴിയിൽ തിരിച്ചെത്താൻ മാഞ്ചസ്റ്റർ സിറ്റി; റയൽ മാഡ്രിഡിന് വലൻസിയ പരീക്ഷണം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർതോൽവികൾക്ക് വിരാമമിട്ട് വിജയവഴിയിൽ തിരിച്ചെത്താൻ മാഞ്ചസ്റ്റർ സിറ്റി ഇന്നിറങ്ങുന്നു. അവസാന രണ്ട് മത്സരങ്ങളിലും തോറ്റ സിറ്റി രാത്രി 11ന് നോട്ടിംഗ്ഹാം ഫോറസ്റ്റിനെ നേരിടും. ആസ്റ്റൺ വില്ലയോടും ബ്രൈറ്റണോടും തോറ്റെങ്കിലും 21 പോയിന്റുമായി സിറ്റി ലീഗിൽ രണ്ടാം സ്ഥാനത്താണ്. 24 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള ആഴ്സണൽ രാത്രി 8.30ന് സ്വന്തം തട്ടകത്തിൽ ഹൾ സിറ്റിയെ നേരിടും. മറ്റൊരു മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡ് ഇതേ സമയത്ത് ഫുൾഹാമുമായി ഏറ്റുമുട്ടും. അതേസമയം, സ്പാനിഷ് ലീഗിൽ റയൽ […]
Read more

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലക സ്ഥാനം വേണ്ടെന്ന് ദിദിയർ ദെഷാംസ്; തരംതാഴ്‌ത്തപ്പെടുമോ ഓള്‍ഡ്‌ട്രഫോര്‍ഡ്‌ ക്ലബ്ബ്‌

ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലക സ്ഥാനത്തേക്കുള്ള ഓഫർ നിരസിച്ച് ഫ്രാൻസിന്റെ മുൻ പരിശീലകൻ ദിദിയർ ദെഷാംസ്. യുണൈറ്റഡ് മാനേജ്‌മെന്റ് ദെഷാംസുമായി പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നെങ്കിലും ക്ലബ്ബിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിയും മോശം സാഹചര്യങ്ങളും കണക്കിലെടുത്ത് അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചില്ലെന്നാണ് അന്താരാഷ്ട്ര കായിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2026 ലോകകപ്പിന് ശേഷം ഫ്രാൻസ് ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഒഴിയുന്ന ദെഷാംസിന് യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകളിൽ നിന്ന് ഓഫറുകൾ ലഭിക്കുന്നുണ്ട്. എന്നാൽ കുറച്ചുകാലം പരിശീലക […]
Read more

ഗബ്രിയേൽ പൂട്ട് പൊളിക്കുമോ ഹാളണ്ട്?; ക്വാർട്ടർ ഉറപ്പിക്കാൻ കാനറികൾ

ന്യൂജേഴ്‌സി: ടൂർണമെന്റിൽ ക്വാർട്ടർ ഫൈനൽ ഉറപ്പിക്കാനുള്ള ലക്ഷ്യത്തോടെ ബ്രസീൽ ഇന്നിറങ്ങുന്നു. ശക്തരായ നോർവെയാണ് ബ്രസീലിന്റെ എതിരാളികൾ. ഇതുവരെ ബ്രസീലിനെതിരെ തോൽവി അറിയാത്ത ആത്മവിശ്വാസത്തിലാണ് നോർവേ മത്സരത്തിനിറങ്ങുന്നത്. 1998 ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തിൽ 2-1ന് ബ്രസീലിനെ തോൽപ്പിച്ചതാണ് നോർവെയുടെ ചരിത്ര നേട്ടം. അതിനുശേഷം നടന്ന മൂന്ന് മത്സരങ്ങളിൽ രണ്ട് സമനിലയും മറ്റൊരു തോൽവിയും ഉൾപ്പെടെയുള്ള പ്രകടനമാണ് ഇരു ടീമുകൾക്കുമിടയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ വീണ്ടും ബ്രസീലിനെ പിടിച്ചുനിർത്താമെന്ന പ്രതീക്ഷയിലാണ് എർലിംഗ് ഹാളണ്ടും സംഘവും. ഗോൾഡൻ ബൂട്ട് പോരാട്ടത്തിലും മത്സരം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix